എമി ❤️
Ratheesh M. V. Chamora
കഴിക്കാൻ ഭക്ഷണമില്ലാതിരുന്ന തന്റെ ജീവിതാവസ്ഥയോട് പൊരുതാൻ, കാൽപന്തിനെ സ്നേഹിച്ചു കൊണ്ട് ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയവൻ.ആഴ്സണലിൽ രണ്ടാം നമ്പർ ഗോളിയായി വർഷങ്ങളോളം തഴയപ്പെട്ടു കിടന്നവൻ.
അവസാനം വിധി അയാൾക്ക് മുന്നിൽ അവസരം തുറന്നു കൊടുത്തു.വലയ്ക്കു മുന്നിൽ ആത്മവിശ്വാസത്തോടെ കൈകൾ വിരിച്ച് നിന്നവൻ പിന്നീട് പ്രീമിയർ ലീഗ് സീസണിൽ തന്നെ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയവനായി മാറിയത് ചരിത്രം.ശേഷംസ്വന്തം രാജ്യത്തിന്റെ വല കാക്കാനുള്ള ഉത്തരവാദിത്വം അയാളെ തേടി വന്നു.പിന്നീട് നടന്നത് ചരിത്രം.
കോപ്പയും,ഫൈനലിസിമയും ഇന്ന് ലോകകപ്പും അർജന്റീന മുത്തമിടുമ്പോൾ അയാളെ ദൈവമയച്ച കാവൽ മാലാഖയെന്ന് വിളിക്കാനാണ് എനിക്കിഷ്ടം.ടീമൊരു പ്രതിസന്ധി നേരിടുമ്പോൾ നെഞ്ചും വിരിച്ച് വലയ്ക്ക് മുന്നിൽ ഭേദിക്കാനാകാത്ത വിധം ഉരുക്കു കോട്ട കെട്ടുമായിരുന്നു അയാൾ.
മുമ്പ് വന്നുപോയ ഗോൾ കീപ്പർമാർ നിരാശപ്പെടുത്തിയിടത്ത് “എമിയല്ലേ ഗോളി,ആ ബോൾ തടുത്ത് കളയും” എന്ന ആത്മവിശ്വാസത്തിലേക്ക് ഓരോ അർജന്റീനൻ ആരാധകരേയും എത്തിച്ചു അയാൾ. പ്രഭയുള്ള സൂര്യനെ എല്ലാ കാലത്തേക്കും തടഞ്ഞു നിർത്താൻ, ആർക്കും സാധ്യമല്ലെന്ന് തെളിയിച്ച,
കഠിനാധ്വാനത്തിന്റെ പ്രതീകമാണ് എമി മാർട്ടിനെസ്