പൊന്നാറ സ്ഥാപിച്ച കൾട്ട് പ്രസ്ഥാനത്തിൽ നിന്നും കൊടുംഭീകരത വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

0
650

ജോസഫ് പൊന്നാറയുടേത് ‘ട്രാന്‍സ്’ സിനിമയെ വെല്ലുന്ന ജീവിതം

ദുരാചാരങ്ങളുടെയും വിധ്വംസക പ്രവർത്തനങ്ങളുടെയും കൂടാരമാണ് ജോസഫ് പൊന്നാറ സ്ഥാപിച്ച എംപറർ സഭ എന്ന കാര്യം നമുക്കപരിചിതമല്ല. പക്ഷേ, ഈ കൾട്ട് പ്രസ്ഥാനത്തിന്റെ ഭീകരത ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

emperor emmanuel: ആരംഭംജോസഫ് പൊന്നാറ എന്ന മനോനില നഷ്ടപ്പെട്ട കൾട്ട് നേതാവിന്റെ പ്രധാന പഠിപ്പിക്കലുകളിലൊന്നാണ് പുതിയ നിയമത്തിലെ വെളിപാട് പുസ്തകം അടിസ്ഥാനമാക്കിയുള്ള അന്ത്യവിധിയും, യേശുവിന്റെ രണ്ടാം വരവും ഇതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധസിദ്ധാന്തങ്ങളും. അന്ത്യകാലം(ലോകാവസാനം) അടുക്കാറായി, അതിനാൽ ഈ ലോകത്തിന്റെ ജ്ഞാനം കൊണ്ട് ഇനി ഒരുപകാരവുമില്ല എന്നാണ് പൊന്നാറ തന്റെ വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ചത്.

ചുരുക്കത്തിൽ പറഞ്ഞാൽ, അന്ത്യകാലം അടുക്കാറായി ,അതുകൊണ്ട് നിങ്ങളുടെ മക്കളെ ലോകത്തിന്റെ ജ്ഞാനം നേടാൻ സ്‌കൂളിലും കോളേജിലും വിട്ടിട്ട് ഒരു കാര്യവുമില്ല എന്ന ഒരു വ്യാഖ്യാനവും പൊന്നാറയപ്പൻ ഇതിനു നൽകി. ഇത് ആദ്യം നടപ്പിലാക്കിയത് തന്റെ കാമുകിയായ നിഷയിൽ പൊന്നാറയ്ക്കുണ്ടായ യേശു സാറായേൽ എന്ന കുട്ടിയിലാണ്.

പൊന്നാറ എമ്പറർ എന്ന തട്ടിപ്പ് പ്രസ്ഥാനം തുടങ്ങിയ കാലത്ത് സുവിശേഷം വായിക്കാൻ കൂടെക്കൂടിയതാണ് നിഷ സെബാസ്റ്റ്യൻ . വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗുരു-ശിഷ്യ ബന്ധത്തലുപരിയായുള്ള ഒരു romantic relationship പൊന്നാറയും നിഷയും തമ്മിലുടലെടുത്തു. ഈ ബന്ധം ഒരു കാലംവരെ വളരെ രഹസ്യമായി സൂക്ഷിക്കാൻ ഇവർക്കായി.

അപ്പോഴാണ് 2012ൽ നിഷ ഗർഭിണിയാവുന്നത്. വിവാഹം കഴിക്കാത്ത നിഷ എങ്ങനെ ഗർഭിണിയായി എന്ന ചോദ്യം ഇല്ലായ്മ ചെയ്യാൻ നിഷയ്ക്കുണ്ടായ ഗർഭം പരിശുദ്ധാത്മാവിൽ നിന്നാണെന്ന ഒരു തിയറി പൊന്നാറയും നിഷയും മെനഞ്ഞെടുത്തു. പക്ഷേ, കുട്ടിയുടെ birth certificate , പൊന്നാറയുമായുള്ള കുട്ടിയുടെ മുഖസാമ്യം എന്നിവ ഈ കള്ളസിദ്ധാന്തത്തിന്റെ വേരിളക്കി. പൊന്നാറയുടെ മരണശേഷം യേശു സാറായേൽ എന്ന കുട്ടിയെ പരി.മാതാവായി അവരോധിച്ച് എംപറർ സഭക്കാർ മുരിയാടമ്മ എന്ന പേരിൽ ആരാധിച്ചു പോരുന്നു.

ലോകത്തിന്റെ ജ്ഞാനം അന്ത്യവിധിയുടെ സമയത്ത് ആവശ്യമില്ല എന്ന പൊന്നാറയുടെ സിദ്ധാന്തം അതേപടി അനുസരിച്ച് എമ്പറർ സഭയുടെ ഇപ്പോഴത്തെ നേതാവായ നിഷ സെബാസ്റ്റ്യൻ തന്റെ 9 വയസ്സുള്ള പെണ്കുട്ടിയെ ജനിച്ചിട്ടിതുവരെ സ്‌കൂളിൽ വിട്ടിട്ടില്ല ! എട്ടും പൊട്ടുമറിയാത്ത കുട്ടിയുടെ ചുമലിൽ ആൾദൈവം എന്ന identity ചാർത്തിക്കൊടുത്ത് സ്വന്തം അമ്മ കുട്ടിയുടെ മൗലികാവകാശം ഹനിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയിൽ ജീവിക്കുന്ന നിഷ എന്ന കൾട്ട് നേതാവ് Right of Children to Free and Compulsory Education Act, 2009 എന്ന ആക്റ്റ് നിലവിലുള്ള കാര്യം അറിയില്ലേ. Ignorance of law is not an excuse(Ignorantia juris non excusat)എന്ന basic നിയമ വസ്തുത കൂടി എമ്പറർ നിഷ ഓർത്താൽ നന്ന്. ആരെങ്കിലും ബാലാവകാശ കമ്മിഷനു കേസ് കൊടുത്താൽ പരിശുദ്ധാത്മാവിൽ നിന്നാണ് തനിക്ക് ഗർഭമുണ്ടായതെന്ന് പൊട്ടന്മാരായ അടിമവിശ്വാസികളെ പറഞ്ഞു പറ്റിച്ചതുപോലെ നടക്കില്ല എന്ന കാര്യം നിഷ സെബാസ്റ്റ്യൻ ഓർമിക്കുമല്ലോ.

കേവലം ഒരു കുട്ടിയുടെ അവസ്‌ഥ മാത്രമല്ലിത്. മുരിയാട് സീയോൻ കൂടാരത്തിനു ചുറ്റും താമസമാക്കിയിട്ടുള്ള നൂറു കണക്കിനു എംപറർ വിശ്വാസികളുടെ കുട്ടികളും സമാനമായ പരിതഃസ്ഥിതിയിലൂടെയാണ് കടന്നുപോവുന്നത്. പൊന്നാറ ജീവിച്ചിരുന്ന കാലത്ത് അന്ത്യകാല സിദ്ധാന്തം ഉദ്ധരിച്ചുകൊണ്ട് പൊന്നാറ തന്റെ വിശ്വാസികളുടെ കുട്ടികളുടെ പഠനം നിർത്തിപ്പിച്ചു. ഉന്നത സാമ്പത്തികസ്ഥിതിയുള്ള , അഭ്യസ്തവിദ്യരുമായ വിശ്വാസികളിൽ ഭൂരിഭാഗവും പൊന്നാറയുടെ ഈ വിദ്യാഭ്യാസ വിരുദ്ധ സിദ്ധാന്തം തൊണ്ട തൊടാതെ വിഴുങ്ങുകയും തങ്ങളുടെ കുട്ടികളെ സ്‌കൂളിൽ വിടുന്നത് അവസാനിപ്പിക്കുകയും ചെയ്തു.

ഇങ്ങനെ പൊന്നാറയുടെ വാക്കുകേട്ട് +2 കഴിഞ്ഞു തുടർവിദ്യാഭ്യാസം നിലച്ചു ജീവിതം കോഞ്ഞാട്ടയായിപ്പോയ ആളുകൾ വരെയുണ്ട്. പൊന്നാറയുടെ കൾട്ട് ഉപേക്ഷിച്ച് വെളിയിൽ വന്നുകഴിയുമ്പോൾ ജോലിയും കൂലിയുമില്ലാത്തവരായി ഇവർ മാറുന്നു. എമ്പറർ എന്ന കൾട്ട് സൂക്ഷിച്ചുപോരുന്ന രഹസ്യസ്വഭാവം കൊണ്ടാണ് ഈവക വാർത്തകളൊന്നും കൂടുതൽ വെളിയിൽ വരാത്തത്. മാത്രമല്ല, നിഷയും അനുയായികളും തങ്ങളുടെ വിശ്വാസികളെ ഭക്തികൊണ്ടുള്ള അടിമത്തത്തിൽ തളച്ചിട്ടിരിക്കുകയായതുകൊണ്ട് കൂടുതൽ അവർ പോലും ഇത് അംഗീകരിക്കണമെന്നില്ല.

ദയവായി നിഷ സെബാസ്റ്റ്യൻ 9 വയസ്സുള്ള സ്വന്തം കുട്ടിയുടെയും , മറ്റു വിശ്വാസികളുടെ ജീവിതം ചില മണ്ടൻ ആചാരങ്ങൾക്കും, സ്വന്തം ലാഭത്തിനും വേണ്ടി തകർക്കരുത് എന്ന ഒറ്റ അഭ്യർത്ഥന മാത്രമേ എനിക്കുള്ളൂ. ഇതുപോലത്തെ ദുരാചാരങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പ്രബുദ്ധ സമൂഹം നിങ്ങളെ തെരുവിൽ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല എന്നോർത്താൽ നന്ന്.
ഇതു വായിക്കുന്ന ടോക്സിക്ക് അടിമകളായ എംപറർ വിശ്വാസികളോട് കർത്താവായ യേശുക്രിസ്തു പറഞ്ഞ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് നിർത്തുന്നു.

” ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ. മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ.”(മത്തായി 10:28)