fbpx
Connect with us

Science

എൻസെലാഡസ് ഭൂഗർഭ സമുദ്രമടങ്ങിയ ശനിയുടെ ചെറിയ ചന്ദ്രൻ ! അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തിന് അതീവ സാധ്യത!?

Published

on

എൻസെലാഡസ് ഭൂഗർഭ സമുദ്രമടങ്ങിയ ശനിയുടെ ചെറിയ ചന്ദ്രൻ ! അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തിന് അതീവ സാധ്യത!?

വിവരശേഖരണം:
✍ Rafi Msm Muhammed
ഫോട്ടോ കടപ്പാട്:
NASA/JPL/SPACE SCIENCE INSTITUTE

ശനിയുടെ രണ്ടാമത്തെ ഉപഗ്രഹമായ എൻസെലാഡസിൻ്റ തണുത്തുറഞ്ഞ പുറംതോടിന്റെ അടിയിൽ ദ്രാവകരൂപത്തിലുള്ള ജലത്തിന്റെ ഒരു മഹാസമുദ്രം മറഞ്ഞിരിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിരിക്കുന്നു. അതിമനോഹരവും അതിശയിപ്പിക്കുന്നതുമായ ചുടുനീരുറവകൾ (ഗെയ്‌സറുകൾ) വഴി വളയഗ്രഹത്തിൻ്റെ ഈ ചെറിയ ചന്ദ്രൻ ജലത്തിന്റെ സാമ്പിളുകൾ വ്യാപകമായി ബഹിരാകാശത്തേക്ക് പ്രവഹിപ്പിക്കുന്നു.
ഈ കണ്ടെത്തലിലൂടെ എൻസെലാഡസ് നമ്മുടെ ഗ്രഹത്തിനപ്പുറമുള്ള ജീവന്റെ കണ്ടെത്തലിനു സാധ്യതയുള്ള ഉപഗ്രഹങ്ങളുടെ മുൻനിരയിലേക്ക് വന്നു.

🎯 കണ്ടെത്തിയത്: ഓഗസ്റ്റ് 28, 1789.

എൻസെലാഡസ് അതിന്റെ അവിശ്വസനീയമായ വാട്ടർ ജെറ്റുകൾ 2005-ൽ നാസയുടെ കാസിനി ബഹിരാകാശ പേടകം കണ്ടെത്തിയത് മുതൽ ബാഹ്യ സൗരയൂഥത്തിലെ ഒരു ‘വിചിത്ര ഗോളം’ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ സ്വന്തം ചന്ദ്രന്റെ ഏഴിലൊന്ന് മാത്രം വലിപ്പമുള്ള ഈ ചെറിയ ലോകം ഭൂമിശാസ്ത്രപരമായി സജീവമാണെന്ന് വെളിപ്പെടുന്നു. ടൈഗർ സ്ട്രൈപ്പുകൾ എന്നറിയപ്പെടുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ വലിയ വിള്ളലുകൾ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോയെടുക്കുകയും ചെയ്തു, അവയുടെ ഘടന സാമ്പിൾ ചെയ്യാൻ ഗെയ്‌സറുകൾക്ക് വളരെ അരികെക്കൂടെ പറന്നുപോലും കാസിനി എൻസെലാഡസിലേക്ക് മടങ്ങിയിട്ടുണ്ട്.

Advertisement

എൻസെലാഡസിന്റെ ജെറ്റുകളിലെ വെള്ളം എവിടെനിന്നോ വന്നതായിരിക്കണമെന്ന് ശാസ്ത്രജ്ഞർക്ക് അറിയാമായിരുന്നു. എന്നാൽ ഈ ചന്ദ്രനിൽ എത്രത്തോളം ദ്രാവകരൂപത്തിലുള്ള ജലം കൈയിരുപ്പുണ്ട് എന്നത് എക്കാലത്തും ഒരു രഹസ്യമായിരുന്നു. ഒരുപക്ഷേ, ഭൂഗർഭ ഐസ് ബ്ലോക്കുകൾ ഒന്നിനോടൊന്ന് ഉരസുകയും ഘർഷണവും താപവും സൃഷ്ടിക്കുകയും അക്കാരണത്താൽ ഐസ് ഉരുകുകയും ഗെയ്‌സറുകൾക്ക് ശക്തി പകരുകുകയും ചെയ്തു. അവിടെ സമുദ്രം ഉണ്ടാവാം എന്ന ആശയം വളരെക്കാലമായി നിലനിൽക്കുന്ന കൂടുതൽ ആകർഷകമായ വിശദീകരണമാണ്, ഈ
അർത്ഥത്തിൽ, സമീപകാല കണ്ടെത്തൽ അപ്രതീക്ഷിതമായിരുന്നില്ല.

🎯 തരം: മഞ്ഞുമൂടിയ ചന്ദ്രൻ.

ഈ കണ്ടെത്തലിനെ കുറിച്ച് ആധുനിക സയൻസിൽ ഇന്ന് പ്രത്യക്ഷപ്പെടുന്ന പല മുഖ്യ പ്രബന്ധങ്ങളുടെയും രചയിതാവും റോമിലെ സപിയൻസ യൂണിവേഴ്‌സിറ്റിയിലെ എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ ലൂസിയാനോ ഐസ് പറയുന്നു,“അവിടെ ദ്രാവകാവസ്ഥയിലുള്ള ജലസാന്നിധ്യമുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നതിനാൽ ഞങ്ങൾക്ക് വലിയ അതിശയം തോന്നിയില്ല, “എന്നാൽ വെള്ളത്തിന്റെ അളവ് കണക്കാക്കുന്നത് മറ്റൊരു വലിയ പരീക്ഷണമായിരുന്നു.പിന്നീട് ഞങ്ങൾ കണ്ടെത്തിയതുപോലെ,അത് വളരെ ആഴം കുറഞ്ഞതും എടുത്തുപറയത്തക്ക പിണ്ഡമുള്ളതുമായിരുന്നു.”

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് മുകളിലൂടെ പറക്കുമ്പോൾ കാസിനി എടുത്ത എൻസെലാഡസിന്റെ ശക്തമായ ജെറ്റുകൾ ഈ ചിത്രത്തിൽ വ്യക്തമായി കാണാം.എൻസെലാഡസിൻ്റെ സമുദ്രത്തിൽ സുപ്പീരിയർ തടാകത്തിന്റെ അതേ പിണ്ഡമുണ്ടെന്ന് കാസിനി ഡാറ്റ സൂചിപ്പിക്കുന്നു. എന്നാൽ അതിന്റെ അളവിൽ കുറവുള്ളത് പിണ്ഡത്തിൽ നികത്തുന്നു. എൻസെലാഡസിൻ്റെ സമുദ്രം ശരാശരി ആറ് മൈൽ ആഴത്തിലാണ്, ഈ ആഴം നമ്മുടെ ഭൂമിയിലെ സമുദ്രങ്ങളിലെ ഏറ്റവും ആഴമേറിയ ചില സ്ഥലങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്.നമ്മെഅപേക്ഷിച്ച് സ്വന്തം വലിപ്പത്തിൽ കുള്ളനായ ഒരു ചെറിയ ഉപഗ്രഹത്തിനെ സംബന്ധിച്ച് ഇതൊരു ചെറിയ അളവല്ല.

Advertisement

🎯 വ്യാസം: 313 മൈൽ (504 കിലോമീറ്റർ)

2004-ൽ ശനിയിൽ എത്തിയതിനുശേഷം, കാസിനി എൻസെലാഡസിന്റെ 19 ഓളം ഫ്ലൈബൈകൾ എടുത്തിട്ടുണ്ട്, അതിൽ മൂന്നെണ്ണം അതിൻ്റെ ഉപരിതലത്തിൽ നിന്ന് 62 മൈൽ അകലെ വെച്ചായിരുന്നു. ഇത്രയും അടുത്ത് പറക്കുന്നതിലൂടെ ബഹിരാകാശ പേടകത്തിന്റെ ഫ്ലൈയിംഗ് പാത കൃത്യമായി ട്രാക്ക് ചെയ്തുകൊണ്ട്, മഞ്ഞുമൂടിയ ലോകത്തിന്റെ ഗുരുത്വാകർഷണം ബഹിരാകാശ പേടകത്തെ എത്രത്തോളം ബാധിച്ചുവെന്ന് എഞ്ചിനീയർമാർക്ക് കൃത്യമായി മാപ്പ് ചെയ്യാൻ കഴിയും.

എൻസെലാഡസിന്റെ ദക്ഷിണധ്രുവത്തിൽ കാസിനി പേടകം അനുഭവിച്ച പിണ്ഡം അവിടെയുള്ള പിണ്ഡം പൂർണ്ണമായും ഐസ് കൊണ്ട് നിർമ്മിച്ചതാണെങ്കിൽ ഉണ്ടാകുന്നതിനേക്കാൾ കുറച്ചുകൂടെ അധികമായിരുന്നു. തണുത്തുറഞ്ഞ പുറംതോടിന് കീഴിൽ ഐസിനേക്കാൾ സാന്ദ്രമായതും കൂടുതൽ പിണ്ഡം അടങ്ങിയിരിക്കുന്നതുമായ ഒരു വലിയ ജലസംഭരണി നിലവിലുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഗ്രാവിറ്റി മാപ്പിംഗ് ഡാറ്റ എൻസെലാഡസിന്റെ ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിക്ക് ഏകദേശം 20 മൈൽ കനമുണ്ടെന്നും അതുകഴിഞ്ഞ് ആറ് മൈൽ ആഴമുള്ള വെള്ളമുള്ള സമുദ്രവും തുടർന്ന് പാറക്കെട്ടുകളാലുള്ള കോറും ഉണ്ടെന്ന് സൂചിപ്പിക്കുന്നു. കാസ്സിനിയുടെ മൂന്ന് ക്ലോസ് ഫ്ലൈബൈകളിൽ രണ്ടെണ്ണവും ദക്ഷിണധ്രുവത്തിന് മുകളിലൂടെ മാത്രമാണ് പര്യവേഷണം നടത്തിയത്, അതാണ് ഏറ്റവും ഉയർന്ന ഗുരുത്വാകർഷണ ഭൂപടത്തിന്റെ മേഖല. എൻസെലാഡസിന്റെ സമുദ്രം യഥാർത്ഥത്തിൽ 50 ഡിഗ്രി തെക്കൻ അക്ഷാംശത്തിൽ കൂടുതൽ വ്യാപിച്ചു കിടക്കുന്നു.

🎯 പരിക്രമണ കാലയളവ്: 32.9 മണിക്കൂർ.

എൻസെലാഡസിന്റെ ദക്ഷിണധ്രുവത്തിലെ ഗെയ്‌സറുകളുടെ സാന്നിധ്യം അവിടെ മറ്റ് പല വിചിത്രമായ സവിശേഷതകളും സൃഷ്ടിക്കുന്നു.
വാട്ടർ ജററുകളുടെ ഉറവിടമായി കാണപ്പെടുന്ന ടൈഗർ സ്ട്രിപ്പുകളിലെ ഹോട്ട് സ്പോട്ടുകൾ കാസിനി അളന്നു. കാലക്രമേണ എല്ലാ ആകാശഗോളങ്ങളിലും അടിഞ്ഞുകൂടുന്ന ആഘാത ഗർത്തങ്ങളുടെ ദൗർലഭ്യത്തെ അടിസ്ഥാനമാക്കി ഉപരിതലം ഭൂമിശാസ്ത്രപരമായി ചെറുപ്പമാണ്, ഒരുപക്ഷേ ഏതാനും ദശലക്ഷം വർഷങ്ങൾ മാത്രം പഴക്കമുള്ളതാണ്. എൻസെലാഡസിന്റെ ഭൂഗർഭ സമുദ്രത്തിന് വിശദീകരിക്കാൻ കഴിയുന്ന നിരവധി കാര്യങ്ങൾ ഉള്ളതിനാൽ, മിക്ക ഗോള ശാസ്ത്രജ്ഞർക്കും ഈ ഏറ്റവും പുതിയ ഫലങ്ങൾ സ്വീകരിക്കാൻ വിമുഖത ഉണ്ടാവില്ല.

Advertisement

“ഗുരുത്വാകർഷണ ഭൂപട ഡാറ്റ വിശദീകരിക്കാൻ നിങ്ങൾക്ക് ഭ്രാന്തമായ മറ്റ് സാധ്യതകളെക്കുറിച്ച് ചിന്തിക്കാം, എന്നാൽ ഇതാണ് ഏറ്റവും ന്യായമായത്. ഞങ്ങൾ സംശയിച്ച സമുദ്രം ശരിക്കും അവിടെയുണ്ട്.” ഈ പഠനത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത കൊളറാഡോയിലെ സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗോള ശാസ്ത്രജ്ഞനായ ജോൺ സ്പെൻസർ പറഞ്ഞു.

ഇത് എൻസെലാഡസിനെ അതിന്റെ അയൽക്കാരായ ടൈറ്റൻ, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ തുടങ്ങിയ ദ്രാവക സമുദ്രങ്ങളുള്ള മറ്റ് ബാഹ്യ സൗരയൂഥ ലോകങ്ങളുടെ അതേ ജനുസ്സിൽ ഉൾപ്പെടുത്തുന്നു. ഭൂമിക്കപ്പുറത്ത് ജീവൻ കണ്ടെത്താനുള്ള നാസയുടെ തത്വശാസ്ത്രം “ജലത്തെ പിന്തുടരുക” എന്നതാണ്, അതിനാൽ ഈ ഉപഗ്രഹങ്ങളെല്ലാം പര്യവേക്ഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളാണ്. പ്രത്യേകിച്ചും എൻസെലാഡസിൻ്റെ സമുദ്രാന്തർഭാഗങ്ങളിൽ നിന്ന് ബഹിരാകാശത്തേക്ക് ഫ്രീ സാമ്പിളുകൾ ഷൂട്ട് ചെയ്യുന്നതിനാൽ, ഭാവിയിലെ ജീവൻ കണ്ടെത്തുന്ന ദൗത്യങ്ങൾക്ക് എൻസെലാഡസിന് മുൻഗണന നൽകണമെന്ന് ചില ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്നു.

🎯 ദിവസത്തിന്റെ ദൈർഘ്യം: 32.9 മണിക്കൂർ.

“സൗരയൂഥത്തിൽ നമുക്ക് ഏറ്റവും ആക്സസ് ചെയ്യാവുന്ന അന്യഗ്രഹജീവികളുടെ സാന്നിധ്യമുണ്ടാവാൻ സാധ്യതയുള്ള ഹാബിറ്റബിൾസോണാണ് (വാസയോഗ്യമായ മേഖല) എൻസെലാഡസ്, ഈ സ്ഥലം ശരിക്കും നമ്മൾ പോകേണ്ട സ്ഥലമാണ്.” കാസിനിയുടെ ഇമേജിംഗ് ടീമിന്റെ നേതാവും സമീപകാല പ്രവർത്തനങ്ങളിൽ പങ്കെടുക്കാത്ത ഗോളശാസ്ത്രജ്ഞനുമായ കരോലിൻ പോർകോ പറഞ്ഞു.

നിരവധി സഹ-രചയിതാക്കൾക്കൊപ്പം, പോർകോ ഒരു ലേഖനം മാർച്ച് 31-ന് ആസ്ട്രോബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. യൂറോപ്പ പണ്ടേ ഏറ്റവും ആകർഷകമായ സമുദ്രം വഹിക്കുന്ന ഉപഗ്രഹമായിരുന്നെങ്കിലും, അതിന്റെ കട്ടിയുള്ള മഞ്ഞുമൂടിയ പുറംതോട് സാമ്പിൾ ശേഖരണത്തിന് വിഘാതം സൃഷ്ടിക്കുന്നു. യൂറോപ്പയിലും അതിന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് പൊട്ടിത്തെറിക്കുന്ന ജലസ്രോതസ്സുകൾ ഉണ്ടെന്ന് സമീപകാല തെളിവുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഭാവി നിരീക്ഷണങ്ങളിലൂടെ കൂടുതൽ കണ്ടെത്തലുകൾ സ്ഥിരീകരിക്കേണ്ടതുണ്ട്.

Advertisement

എൻസെലാഡസിൽ കാർബൺ, നൈട്രജൻ, ലളിതമായ ഓർഗാനിക് സംയുക്തങ്ങൾ, ജീവജാലങ്ങളിൽ സാധാരണയായി കണ്ടുവരുന്ന മറ്റ് മൂലകങ്ങൾ എന്നിവ കണ്ടെത്തി, എൻസെലാഡസിന്റെ ആന്തരിക ജലത്തിന്റെ ഓൺബോർഡ് മാസ് സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് കാസിനി ഇതിനകം സാമ്പിൾ ചെയ്തിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ശക്തമായ ഒരു ഉപകരണം ഘടിപ്പിച്ച ഒരു ബഹിരാകാശ പേടകത്തിന് അമിനോ ആസിഡുകൾ പോലുള്ള സങ്കീർണ്ണമായ ഓർഗാനിക്‌സ് കണ്ടെൻ്റുകൾ കണ്ടെത്താനോ സാമ്പിൾ റിട്ടേൺ ദൗത്യം നടത്താനോ സാധ്യതയുണ്ട്, എന്നിരുന്നാലും ഇത് ഗ്രഹാന്തര മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നു. എന്നാൽ ഗ്രഹ ശാസ്ത്ര പര്യവേക്ഷണത്തിൽ നാസയുടെ ബജറ്റ് പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, ഏതെങ്കിലും ബാഹ്യ ചന്ദ്രനിലേക്കുള്ള ഒരു ദൗത്യത്തിന് ധനസഹായം ലഭിക്കുന്നതിന് കുറച്ച് സമയമെടുക്കുമെന്ന് തോന്നുന്നു.

🎯 പിണ്ഡം: ഭൂമിയുടെ ചന്ദ്രനേക്കാൾ 680 മടങ്ങ് കുറവാണ്.

ശാസ്ത്രസാങ്കേതിക വിദ്യകളുടെ അഭൂതപൂർവ്വമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഗ്രഹാന്തര യാത്രകളെയും കടന്ന്, ഗ്രഹങ്ങളുടെ കോളനിവൽക്കരണത്തിലേക്ക് കാലെടുത്തു വെക്കാൻ ശ്രമിക്കുന്ന മനുഷ്യസമൂഹത്തിന് ആ ശ്രമങ്ങളുടെ ആദ്യപടിയെന്നോണം അവിടങ്ങളിൽ
ബുദ്ധിവികാസം പ്രാപിച്ചതോ അല്ലാത്തതോ ആയ ജീവി വർഗ്ഗങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നറിയൽ അത്യന്താപേക്ഷിതമാണ്.

 964 total views,  112 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment18 mins ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment3 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment3 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment3 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment4 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment4 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment4 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment4 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment5 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment5 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment5 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment5 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment17 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment18 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »