അലയടിക്കുന്ന ഒടിടി വിപ്ലവം
സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ചു എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് സാധ്യമായിട്ടുള്ളത്. അതിനു ആനുപാതികമായിട്ടു എന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ് വിനോദമേഖലയിൽ ഉണ്ടായ മാറ്റങ്ങളും വളർച്ചയും. സിനിമ കാണാൻ തിയേറ്ററിലും പിന്നീട് ടെലിവിഷൻ വിപ്ലവം വന്നപ്പോൾ അതിലും ഒക്കെ സിനിമ ആസ്വദിച്ചിരുന്ന നമ്മൾ ഇപ്പോൾ ഏതൊരു ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും എവിടെയിരുന്നും വിരൽ തുമ്പിൽ ആസ്വദിക്കാൻ മാത്രം വളർന്നിരിക്കുന്നു. കോവിഡ് എന്ന മഹാമാരിക്ക് മുൻപ് ഒരുപക്ഷെ അത്ര വളർച്ച പ്രാപിക്കാതിരുന്ന ഒടിടി വിനോദ രംഗം വളരെ പെട്ടന്നാണ് വളർച്ച പ്രാപിച്ചത്.
തിയേറ്ററുകൾ അടച്ചിടുകയും സിനിമാമേഖല പ്രതിസന്ധിയിൽ ആകുകയും ചെയ്തപ്പോൾ ആണ് ആ തക്കം മുതലെടുത്തു ഒടിടിയുടെ വളർച്ച സാധ്യമായത്. ഇന്ത്യയിൽ 2008 മുതൽ ഒടിടി രംഗം ഉണ്ട് എന്നത് എത്രപേർക്കറിയാം ? അവിടെയാണ് കോവിഡ് മഹാമാരി ഈ രംഗത്തുണ്ടാക്കിയ വിപ്ലവകമായ മാറ്റത്തെ നമ്മൾ മനസിലാക്കേണ്ടത്. കാലക്രമത്തിൽ ഡാറ്റ എന്നത് ആർക്കും താങ്ങാനാവുന്ന അവസ്ഥയിലേക്ക് വന്നതോടെയാണ് ശരിക്കുമൊരു വിപ്ലവം സാധ്യമായത്.
ഇതിന്റെ മറ്റൊരു വശം, സ്വകാര്യതകളെ മാനിക്കുന്നു എന്നതുതന്നെയാണ്. കുടുംബത്തോടൊപ്പവും അല്ലാതെയും കാണാവുന്ന സിനിമകൾ തരംതിരിച്ചറിയാതെ തിയേറ്ററിൽ ചെന്ന് ഇളിഭ്യരാകുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ഒടിടിയിൽ അത്തരം അമളികൾ പറ്റാറില്ല. കാരണം അത് അവനവനു മാത്രം ആസ്വദിക്കാവുന്ന ഇടത്തിലേക്ക് വരെ കടന്നുചെല്ലുന്നു എന്നതുകൊണ്ടാണ്. ചുരുളി എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആരും മറന്നുകാണില്ല.
വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വാദകർക്കായി ആകർഷകമായ പാക്കേജുകൾ ആണ് തയ്യാറാക്കുന്നത്. അതിൽ ശ്രദ്ധേയമായത് ദ്രുതഗതിയിൽ വളരുന്ന ഒടിടി വിപണിയെ അടിമുടി മാറ്റിമറിക്കാന്‍ എയര്‍ടെല്‍ തയ്യാറാക്കിയ എക്‌സ്ട്രീം പ്രീമിയം പ്ലാൻ ആണ്. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി എയര്‍ടെല്‍ എക്‌സ്ട്രീം വീഡിയോ സ്ട്രീമിങ് വിനോദരംഗത്തിൽ പുതിയൊരു അധ്യായമാണ് തുറന്നിടുന്നത്. 10,500 സിനിമകള്‍, വെബ് ഷോകള്‍ മറ്റനവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വിഡിയോകൾ എല്ലാം മാസം 149 രൂപയ്ക്കു ഒറ്റ പ്ലാറ്റ്ഫോമിൽ കാണാം.
കാലം മാറുമ്പോൾ പുതിയ തലമുറ പുതുപുത്തൻ ആസ്വാദനശീലങ്ങളിലേക്ക് മാറുകയാണ്. അവർക്കു ഒറ്റയിരുപ്പിൽ ഒരു സിനിമ കാണാനോ അതിനുവേണ്ടി പഠനമോ തഴിലോ മാറ്റിവയ്ക്കാനോ താത്പര്യമില്ല. വിനോദ മേഖലയുടെ മാറ്റം ഉപഭോക്‌താക്കൾ ജീവിക്കുന്ന കാലത്തെ വ്യക്തമായി പഠിച്ചുകൊണ്ടാണ് എന്നതാണ് സത്യം. 2025 -ഓടെ ഒടിടിയുടെ വിപണി 2 ബില്ല്യന്‍ ഡോളർ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല 2025 ആകുമ്പോള്‍ ഇന്ത്യയിൽ പ്രാദേശിക ഭാഷകളിലുള്ള ഒടിടികളുടെ ഉപയോഗം ഹിന്ദിയെ മറികടന്നു 45 ശതമാനം അധികമാകുമെന്നാണ് കണക്കുകൾ.
മത്സരത്തിൽ പങ്കുചേരാൻ ബൂലോകം ഒടിടിയും
ബൂലോകം ടീവിയുടെ ഒടിടി പ്ലാറ്റ് ഫോം നിലവിൽ വന്നിട്ട് കാലങ്ങൾ ഏറെ ആയിട്ടില്ല. മാറുന്ന ആസ്വാദന മനോഭാവങ്ങൾ പരിഗണിച്ചാണ് ബൂലോകത്തിന്റെയും പ്രവർത്തനം. വളർന്നുവരുന്ന കലാകാരന്മാർക്ക് വേണ്ടി ഷോർട്ട് ഫിലിം ഫെസ്ടിവൽസ് , ആൽബം ഫെസ്ടിവൽസ്, കാമ്പസ് ഫിലിം ഫെസ്ടിവൽസ് ഒക്കെ സംഘടിപ്പിച്ചു ബൂലോകം എല്ലാത്തരം കലാകാരന്മാരെയും ചേർത്തുപിടിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. സിനിമകൾ റിലീസ് ചെയ്യാനും അതോടൊപ്പം ഷോട്ട് ഫിലിംസ് റിലീസ് ചെയ്തു കലാകാരന്മാർക്ക് റിട്ടേൺസ് നൽകാനും ഉള്ള പദ്ധതികൾ ബൂലോകം തയ്യാറാക്കുന്നുണ്ട്. ബൂലോകം ഒടിടിക്കു വെബ് ആപ്, ആൻഡ്രോയ്‌ഡ് ആപ്, ഐ ഫോൺ ആപ് ആപ്പുകൾ എല്ലാം തന്നെ നിലവിലുണ്ട്. വെബ് ആപ് കമ്പ്യൂട്ടർ, മൊബൈൽ , ടാബ് എന്നിവയിൽ എല്ലാം ആസ്വദിക്കാൻ കഴിയുന്നതാണ്.
BOOLOKAM OTT > https://boolokam.tv/
*******************