കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സംയുക്താ മേനോന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘എറിദ’. . വി കെ പ്രകാശ് സംവിധാനം നിര്‍വഹിച്ചത്. വൈ വി രാജേഷ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. വി കെ പ്രകാശ് സംവിധാനം നിര്‍വഹിച്ച ഗുലുമാല്‍, ത്രി കിങ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഇദ്ദേഹം. പ്രണയത്തിലായിരിക്കുന്ന ഒരു ദേവദയുടെ കഥ എന്നാണ് എറിദയുടെ ടാഗ് ലൈന്‍.കിഷോര്‍, നാസര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറുകളില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. സംയുക്ത മേനോനൊപ്പം കിഷോര്‍, നാസര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു
വി കെ പ്രകാശിൻറെ ആറ്റംബോബ് സിനിമ കലക്ഷനിൽ ഒന്നുകൂടി അതാണ് എറിദ. ഒരു മോശം കഥ, അത് വലിച്ചു നീട്ടി ബോറടിപ്പിക്കവുന്നതിന്റെ പരമാവധി ആക്കിയിട്ടുണ്ട്. ( 20 മിനുട്ട് ആവുമ്പോഴേക്കും സുഖ നിദ്ര ഗ്യാരണ്ടി )എന്തിനാണ് ഈ സിനിമയിൽ ധർമജൻ?. ഒരു ലോക ചളി കോമഡി സീൻ കാണിക്കാൻ ഒരു കഥപാത്രം .ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ സംയുക്ത മേനോന്റെ ‘ ഗ്ലാമർ കാണിക്കാൻ ഒരു സിനിമ അത്ര തന്നെ. ഗ്രീക്ക് മിത്തോളജി പ്രകാരം വെറുപ്പിന്‍റെ ദേവതയാണ് എരിഡ. അനു എന്ന കേന്ദ്രകഥാപാത്രത്തിലൂടെ ‘എരിഡ’ എന്ന ഗ്രീക്ക് ദേവതയെ വിളക്കി ചേര്‍ത്ത് വൈ.വി. രാജേഷ് എഴുതിയ തിരക്കഥയ്ക്ക് വി.കെ. പ്രകാശ് ഒരുക്കിയ ചലച്ചിത്ര ഭാഷ്യമാണ് എറിദ. ചടുലമായ കഥ പറച്ചിലിനേക്കാള്‍ നായികയുടെ മേനി പ്രദര്‍ശനത്തിലാണ് സംവിധായകന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സംയുക്തയുടെ മേനി പ്രദര്‍ശനത്തില്‍ ഒന്നര മണിക്കൂര്‍ ആനന്ദിപ്പിച്ച ശേഷം ട്വിസ്റ്റുകളുടെ പെരുമഴ നല്‍കി പ്രേക്ഷകനെ ത്രില്ലടിപ്പിക്കാം എന്ന് സംവിധായകന്‍ ചിന്തിച്ചു കാണും.
കഥ സംഗ്രഹം
അറുപത് വയസ് പിന്നിട്ട ശങ്കര്‍ ഗണേഷ് (നാസര്‍) എന്ന ഗാംബ്ലറുടെ പുതിയ ഭാര്യയാണ് ചെറുപ്പക്കാരിയായ അനു (സംയുക്ത മേനോന്‍). തന്‍റെ ചൂതാട്ടക്കളത്തിലെ ലക്കി ക്യൂന്‍ എന്നാണ് ശങ്കര്‍ അനുവിനെ വിശേഷിപ്പിക്കുന്നത്. ബാംഗ്ലൂരില്‍ വച്ച് നടക്കുന്ന ഒരു ചൂതാട്ടത്തില്‍ ഏറെ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ (പ്രവചനീയമായ) ശങ്കറിന് ഒരു വലിയ തുക ലഭിക്കുന്നു. അതുമായി ശങ്കര്‍ തന്‍റെ ഫാം ഹൗസിലേക്ക് അനുവുമായി പോകുന്നു. ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട വിജയ് മേനോന്‍ (ഹരീഷ് പേരാടി) അത് തിരിച്ച് പിടിക്കുന്നതിനായ് പദ്ധതി തയാറാക്കുന്നു.
ശങ്കര്‍ പുറത്ത് പോയ ദിവസം, ആ വലിയ വീട്ടില്‍ അനു ഒറ്റയ്ക്കായ രാത്രിയില്‍ നടക്കുന്ന നാടകീയവും ത്രില്ലിംഗുമായ സംഭവങ്ങളാണ് എരിഡ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിരിക്കുന്നത്. ആ രാത്രിയില്‍ കിഷോര്‍ അവതരിപ്പിക്കുന്ന ഇന്‍സ്‌പെക്ടര്‍ മഹി വര്‍മ്മ എന്ന കഥാപാത്രം കൂടെ അവിടേക്ക് എത്തുന്നു. ഒരു ത്രില്ലര്‍ സിനിമ ഒരുക്കുന്നതിനുള്ള പ്ലോട്ട് ചിത്രത്തിലുണ്ട് പക്ഷെ അവതരണത്തില്‍ കടലില്‍ കായം കലക്കിയതുപോലെ രണ്ട് മണിക്കൂര്‍ എന്ന അസഹനീയ ദൈര്‍ഘ്യത്തില്‍ ആ ത്രില്ല് അലിഞ്ഞ് പോകുന്ന അനുഭവമാണ് എരിഡ നല്‍കുന്നത്.