ലോകത്തിന് ഒന്നാകെ ഒരൊറ്റഭാഷ, അങ്ങനെയൊരു ശ്രമം നടന്നിരുന്നു കേട്ടോ

0
32

Umer Kutty

ഭാഷകൾ ലോകത്തെ ഭിന്നിപ്പിച്ചു നിർത്തുന്നു , അത് ദേശങ്ങളെ വേർതിരിക്കുകയും ദേശങ്ങൾക്കുള്ളിൽ ദേശങ്ങൾ തീർക്കുകയും ചെയ്യുന്നു ,മതങ്ങൾ എന്നതുപോലെതന്നെ ഭാഷയ്ക്കും ഭിന്നിപ്പിന്റെ സ്വരമുണ്ട് . ഇത്തരം ഭിന്നതകളെ മറികടക്കാൻ ഒരു ഏകമാനവ ഭാഷകൊണ്ട് സാധ്യമാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായി ഉരുവം കൊണ്ട ലോകഭാഷയാണ് “എസ്പറന്റോ ”

പോളിഷ് കണ്ണ് രോഗ വിദഗ്ദ്ധനായിരുന്ന സൈമൻഹോഫ് ആണ് ഈ ഭാഷയുടെ സൃഷ്‌ടിക്ക് പിന്നിൽ പ്രവർത്തിച്ചത് 1887 ൽ ലോകം സംഘർഷങ്ങളുടെ നടുവിലായിരുന്നു ഒരു കാലഘട്ടത്തിൽ രാജ്യങ്ങളും വിവിധ ഭാഷാവിഭാഗങ്ങളും തമ്മിൽ സംഘട്ടനങ്ങൾ നടന്നു കൊണ്ടിരുന്നപ്പോൾ ഈ ജനതകളെ ഒന്നിച്ചു നിർത്താൻ ഒരു ഏകഭാഷകൊണ്ട് സാധ്യമാവും എന്ന പ്രതീക്ഷയോടെ ഇന്റർ നാഷണൽ ലാംഗ്വേജ് എന്ന പേരിൽ ഒരു പുതു ഭാഷാ സമ്പ്രദായം അദ്ദേഹം നടപ്പിൽ വരുത്തുകയും പിന്നീട് രണ്ടു വർഷം കഴിഞ്ഞു എസ്പറന്റോ എന്ന പേരിൽ പ്രചരിക്കുകയും ചെയ്തു .

Esperanto language, alphabet and pronunciation1908 ൽ യൂണിവേഴ്സൽ എസ്പറന്റോ ഓർഗനൈസേഷൻ എന്ന പേരിൽ ചെറുപ്പക്കാരുടെ ഒരു സംഘടന നിലവിൽ വരികയും ഈ ഭാഷയുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമായിയത്നിക്കുകയും ചെയ്തതോടെ പോർട്ടുഗൽ സ്പൈൻ പോളണ്ട് തുടങ്ങിയ ഇടങ്ങളിൽ എല്ലാംതന്നെ ഈ ഭാഷ സംസാരിക്കുന്നവരും എഴുതുന്നവരുടെതുമായ സംഘങ്ങൾ നിലവിൽവന്നു തുടങ്ങുകയും ചെയ്തു . പോർട്ടോ എസ്പാനിയാ മിക്സുകളും റോമൻ ജർമാനിക് പദങ്ങളും എല്ലാം കടം കൊണ്ട് നിർമ്മിക്കപ്പെട്ട ഈ ലാംഗ്വേജിൽ ലോകഭാഷകളുടെയെല്ലാം സങ്കരങ്ങളും ചേർന്നിരിക്കുന്നു ലാറ്റിൻ മാനുസ്‌ക്രിപ്പിറ്റിലാണ് എഴുതപ്പെടുന്നത് .

നിർഭാഗ്യമെന്നു പറയട്ടെ , ലോകത്തെ ഒന്നിപ്പിക്കുവാനായി നിർമിക്കപ്പെട്ട ഈ ഭാഷയെ ലോകത്തെ ഭിന്നിപ്പിക്കാൻ മാത്രമറിയാവുന്ന രാഷ്ട്രീയക്കാർ ശത്രുതയോടെ കാണുകയാണ് ഉണ്ടായത് , ജർമ്മനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഫാസിസ്റ്റുകൾ ഇത് നിരോധിച്ചപ്പോൾ റഷ്യയിൽ സ്റ്റാലിനും ഇത് തടയുകയാണുണ്ടായത് . ഇന്ന് ഗ്ലോബൽ എസ്പറന്റോ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും ലോക എസ്പറന്റോ കോൺഫ്രൻസ് നടത്തപ്പെടുകയും ഏകദേശം രണ്ടുമില്യനോളംആളുകളുടെ വിനിമയഭാഷയായി മാറുകയും ചെയ്തിരിക്കുന്നു .

ഒരു ഭാഷ സ്വാഭാവികമായി രൂപപ്പെടുവാൻ അനേകം നൂറ്റാണ്ടുകളും തലമുറകളും കടന്നു പോകണം മനുഷ്യരുടെ സാമൂഹിക വളർച്ചയ്ക്ക് ഒപ്പം അത് ശക്തിപ്പെടുകയും പലപ്പോഴും അതൊരു അധിനിവേശ ആയുധം പോലുമായി മാറുകയും ചെയ്യും അപ്പോൾ ഒരു ഭാഷയുടെ അപ്പുറമിപ്പുറം അധിനിവേശകരും ചെറുത്ത് നിൽപ്പുകാരും രൂപപ്പെടുകയും ചെയ്യും , പിന്നീട് ആ അതിരുകളും മാഞ്ഞുപോകും പരസ്പ്പരം കൊള്ളക്കൊടുക്കളിൽ കൂടി ഭാഷകൾ വളരുകയും ചെയ്യും . അധിനിവേശക്കാരുടെഭാഷ അധീശ വർഗ്ഗത്തിന്റെ വിനിമയ ഭാഷയായി രൂപംപ്രാപിക്കയും ചെയ്യും .അങ്ങിനെയൊക്കെ ആണ് ലോകഭാഷകളുടെ വളർച്ചയും നിലനിൽപ്പും എന്നത് യാഥാർഥ്യമായിരിക്കേ ഒരു കല്പിത ഭാഷയ്ക്കു [ കൃത്രിമ നിർമ്മിതി ] ലോകത്തെ ഒന്നിപ്പിക്കുക എന്ന ധർമ്മം സാധിതപ്രായമാണോ എന്ന് സംശയം ഉന്നയിക്കപ്പെടും ..