ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ ചെയ്തിരുന്നു. തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കരഞ്ഞു പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. കായംകുളത്തെ ഒരു ലോഡ്ജിൽ ആണ് അദ്ദേഹം തൻറെ ജീവിതം അവസാനിപ്പിച്ചത്.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും മകളെ തന്നിൽ നിന്നും അകറ്റി എന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഉടനീളം അദ്ദേഹം കരയുകയായിരുന്നു. ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവൻ കൊണ്ടുപോയതായും അദ്ദേഹം ആരോപിച്ചു. നാട്ടിലെ ഫിക്സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കിയതായും തന്നെ ഇപ്പോൾ അവരെല്ലാം ചേർന്ന് ആട്ടി പുറത്താക്കി എന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ അവിഹിതത്തെ കുറിച്ചുള്ള ചർച്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. എന്തുകൊണ്ട് അവിഹിതം ഉണ്ടാകുന്നു ? എന്നതാണ് നാം ചർച്ച ചെയ്യേണ്ടത്. Shafi poovathingal ന്റെ പ്രസക്തമായ കുറിപ്പ് വായിക്കാം

എന്തു കൊണ്ട് അവിഹിതം?

Shafi poovathingal

ഈ സോ കോൾഡ് അവിഹിതം, ആധുനിക സമൂഹത്തിൽ വളരെ സാർവത്രികമായി നടക്കുന്ന ഒരു കാര്യമാണ്. പങ്കാളി അറിയാതെയും പങ്കാളികൾ പരസ്പരം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചും എത്രയോ പേർ എക്സ്ട്രാ റിലേഷൻഷിപ്പുകളിൽ ജീവിക്കുന്നു.ആണും പെണ്ണും എല്ലാം അതിലുണ്ട്.
Why?

പലരും പറയാറുള്ള ഒരു കാര്യം പരിണാമ സംബന്ധിയാണ്. മനുഷ്യൻ ഇന്ന് കാണുന്ന നിലക്ക് ഏക ഇണയിലേക്ക് ചുരുങ്ങിയിട്ട് ഒരുപാടൊന്നുമായിട്ടില്ല.സ്വകാര്യ സ്വത്തും കുടുംബവുമുണ്ടാകുന്നതിന് മുമ്പ് മനുഷ്യർ പറ്റലൈംഗിക വേഴ്ചയാണ് പിന്തുടർന്നിരുന്നത്. കെട്ടുപാടുകളില്ലാതെ പലരുമായും പ്രത്യുൽപാദനത്തിലേർപ്പെട്ടവരായിരുന്നു മനുഷ്യർ. ആ അപ്പൂപ്പനും അമ്മൂമ്മയും നമ്മുടെയെല്ലാം സാമൂഹിക അബോധത്തിലുണ്ട്.കൂടുതൽ ഇണകളുമായി ലൈംഗികമായി അടുക്കാനുള്ള പോളിഗാമസ് ത്വര പരണിമാപരമായി തന്നെ മനുഷ്യർക്കുണ്ട്.എന്നാൽ എല്ലാവരും, പലരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടൊന്നുമല്ല ജീവിക്കുന്നത്.ഏക ഇണയുമായി മരണം വരെ ജീവിക്കുന്നവരുമുണ്ടല്ലോ.

അക്കാര്യത്തിൽ തന്നെ പലപ്പോഴും സംഭവിക്കുന്നത്, ആളുകൾക്ക് പല ഇണകളോട് താൽപ്പര്യം തോന്നാത്തതല്ല മറിച്ച് പലരോടും താൽപര്യം തോന്നുമെങ്കിലും അത് പിന്തുടരാത്ത അവസ്ഥയാണ്. ( അതല്ലാതെ monogomus ആയ ധാരാളം മനുഷ്യരുമുണ്ട്. അതും ജനതികമായ ഒന്നാണ്)ഇതിന് പല കാരണം ഉണ്ട്, കുടുംബം, മതം , സദാചാരം തുടങ്ങിയവയുടെ വിലക്കുകളാകാം കാരണം. അല്ലെങ്കിൽ, ചില വ്യക്തികൾ പ്രാധാന്യം കൊടുക്കുന്നത് പലരിൽ നിന്നും ലഭിക്കുന്ന ലൈംഗിക അനുഭവത്തേക്കാൾ സ്ഥിരതയുള്ള ഒരു വ്യക്തിയുമായുള്ള ബന്ധമാകാം, സ്റ്റബിലിറ്റി ആകാം. അതിന് വേണ്ടി അവർ ഒറ്റയിണയിലേക്ക് തങ്ങളെ നിയന്ത്രിച്ചു നിർത്തും . ഇതിനെയാണ് കമ്മിറ്റ്മെന്റ് എന്ന് വിളിക്കുന്നത്.എല്ലാ മനുഷ്യരും ഈ കമ്മിറ്റമെന്റ് ഉള്ളവരായിരിക്കില്ല. അവർ വളർന്നു വന്ന രീതീ, അവരുടെ അട്ടച്ച്മെന്റ്റ് system wire ചെയ്ത രീതി ഒക്കെ പല മനുഷ്യർക്കും സ്ഥായിയായ ഒരു ബന്ധത്തേക്കാൾ പല ബന്ധങ്ങൾ ഇഷ്ടപ്പെടുന്ന തരത്തിലായിരിക്കും.വ്യവസ്ഥ അത്തരക്കാരെയും പിടിച്ചു ഏക ഇണ സമ്പ്രദായമുള്ള വിവാഹത്തിനകത്ത് പിടിച്ചിടും , അവിടെ അവിഹിതം സംഭവിക്കാം.ഒരു പാഷനേറ്റ് ലവറും ഒരു compassionate ലവറും തമ്മിൽ വിവാഹം ചെയ്താലും അവിഹിതത്തിന് സാധ്യതയേറെയാണ്.

Passionate loverക്ക് പ്രണയിക്കാൻ കഴിയുക തുടക്കത്തിന്റെ ആവേശവും high adrenaline സെക്സും ഒക്കെ ഉണ്ടായിരിക്കുമ്പോൾ മാത്രമാകും.അത് തീർന്നാൽ അവരുടെ പ്രണയവും തീരും. അവരത് പുതിയ ആളുകളിൽ അന്വേഷിച്ചു പോകും.Compassionate lover ആകട്ടെ, പ്രണയം ഇല്ലാതായാലും സ്നേഹിച്ച മനുഷ്യനോടുള്ള അനുകമ്പ ഒന്ന് കൊണ്ട് മാത്രം ബന്ധത്തിൽ ലോയലായി നിൽക്കും.ഒരു പാഷനേറ്റ് ലവറാകുന്നത് തെറ്റൊന്നുമല്ല, ആരും ആകുന്നതല്ല ആയിപ്പോകുന്നതാണ്.’കളി’ കിട്ടേണ്ടിടത്ത് കളിയല്ലാതെ കാറും പണവും കരുതലും മാത്രം കിട്ടിയാൽ , ലൈംഗികത ആഗ്രഹിക്കുന്നവർ ആണായാലും പെണ്ണായാലും നിരാശരായിരിക്കും! അവർ ലൈംഗികതക്കുള്ള ബദൽ സാധ്യത അന്വേഷിക്കും.അവിഹിതത്തിന്റെ മറ്റൊരു കാരണം monotony ആണ്. ഒരു പങ്കാളിയുമായുള്ള ഒരേ താളത്തിലുള്ള ജീവിതം തലച്ചോറിന് മടുക്കും.അത് പുതുമയും excitement-ഉം ആഗ്രഹിക്കും. വിലക്കപ്പെട്ട ആവിഹിതം അത് നൽകും.

ഇനി പങ്കാളി ടോക്സിക്ക് ആണെങ്കിൽ, ജീവിതസാഹചര്യങ്ങൾ ടോക്സിക്ക് ആണെങ്കിൽ എല്ലാം ആളുകൾ അവിഹിതത്തിൽ അഭയം തേടാം.ഇനി ഇതൊന്നും ഇല്ലെങ്കിലും പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലാതെ ആളുകൾ ബന്ധങ്ങളിൽ നിന്നും fall out ചെയ്യാം.ഇത്രയും വായിക്കുമ്പോൾ, എന്തിനാണ് വഞ്ചിക്കുന്നത് കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്ത് കൂടെ എന്ന് തോന്നാം. അതും അത്ര എളുപ്പമല്ല. വിവാഹത്തെ അനാദി കാലത്തേക്കുള്ള ബന്ധമായി കാണുന്ന, വിവാഹമോചനം പാപമായി കാണുന്ന നമ്മുടെ സമൂഹത്തിൽ, പങ്കാളിയോടുള്ള പ്രണയം അവസാനിക്കുന്നതും മറ്റൊരാളോട് പ്രണയം തോന്നുന്നതും എല്ലാം communicable ആയ സംഗതികളല്ല.
ഒട്ടും സഹിഷ്ണുതയോടെയാകില്ല അത് സ്വീകരിക്കപ്പെടുക. പ്രത്യേകിച്ചും ‘ വഞ്ചക’ പെണ്ണാണെങ്കിൽ!
അപ്പോൾ ആദ്യം വേണ്ടത്, വിവാഹത്തിലുള്ള മനുഷ്യർക്ക് തങ്ങളുടെ ഇതര താൽപ്പര്യങ്ങൾ വാലിഡായി അവതരിപ്പിക്കാനുള്ള സാമൂഹിക അന്തരീക്ഷമാണ്. അതിനകത്ത് നിന്നും പങ്കാളികൾ തങ്ങളുടെ ഇതര താൽപ്പര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യണം.

തുടർന്ന് ബന്ധം അവസാനിപ്പിക്കണോ, ഡിവോഴ്സ് വേണോ, ഇതര ലൈംഗിക സാധ്യതകൾ തുറന്നിടുന്ന ഓപ്പൺ റിലേഷൻഷിപ്പ് വേണോ എന്നൊക്കെ പങ്കാളികൾ തന്നെ സഹിഷ്ണുതയോടെ തീരുമാനിക്കണം. അവിടെ ഭീഷണിക്കും ആസിഡിനും സ്ഥാനമില്ല.അത്തരം സഹിഷ്ണുതയുള്ള സ്പേസിലും , തന്റെ extra relations , legal പങ്കാളി അറിയാതെ കൊണ്ട് പോകാനും ആസ്വാദിക്കാനും ശ്രമിക്കുന്നവരുണ്ടാകും.രണ്ടും വേണമെന്ന് ആഗ്രഹിക്കുന്ന,കൈ നനയാതെ മീൻപിടിക്കാൻ കൊതിക്കുന്നവർ.അതിനോട് എനിക്ക് ധാർമികമായി യോജിപ്പില്ല. അത് അപ്പുറത്തുള്ള മനുഷ്യനോട് ചെയ്യുന്ന വഞ്ചന തന്നെയാണ്. അങ്ങനെയുള്ള മനുഷ്യരെ ഞാൻ ജഡ്ജ് ചെയ്യാറില്ലെങ്കിലും എന്റെ കാഴ്ചപ്പാടതാണ്. അത്തരക്കാരോട് എനിക്ക് വിരോധമില്ല, എങ്കിലും യോജിപ്പില്ല.ചുരുക്കത്തിൽ അവിഹിതം സംഭവിക്കാതിരിക്കാൻ ഉള്ളതിനേക്കാൾ അവിഹിതം സംഭവിക്കാനുള്ള സാധ്യതകളാണ് മനുഷ്യ ജീവിതത്തിൽ ഉള്ളത്. കാട്ടിൽ നിയന്ത്രണങ്ങളില്ലാതെ വേട്ടയാടിയും ഭോഗിച്ചും ശീലിച്ച മനുഷ്യരാണ്. ആ മനുഷ്യരെ പിടിച്ചു കുടുംബമെന്ന കൂട്ടിലിട്ടതിന്റെ എല്ലാം വൈരുദ്ധ്യങ്ങളും ആളുകൾക്ക് ഉണ്ടെന്ന് മറക്കാതിരിക്കാം

ഇനി ഇതിനപ്പുറം, പങ്കാളി ഏത് നിമിഷവും നിങ്ങളെ ഉപേക്ഷിക്കാം എന്ന ഒരു പൂർവ്വധാരണയോടെ മാത്രം ഏത് ബന്ധത്തിലും നിലനിൽക്കുക എന്നതും പ്രസക്തമാണ്. പങ്കാളിയിലേക്ക് നിങ്ങളുടെ നിലനില്പിനെ പൂർണമായും ചുരുക്കാതെ ആരോഗ്യകരമായ ഒരു പൊസിഷനിങ്ങ് അക്കാര്യത്തിൽ ഉണ്ടാകണം.
എന്നാൽ പോലും പങ്കാളി ഉപേക്ഷിച്ച് പോകുമ്പോൾ തകർന്നു പോകാം,അപ്പോൾ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനും ജീവിതത്തിൽ തിരിച്ചുകയറാനുമുള്ള മാനസിക ആരോഗ്യം സ്വന്തമാക്കുക. സപ്പോർട്ട് സിസ്റ്റം ഉണ്ടാക്കുക,വേണമെങ്കിൽ ചികിത്സ നേടുക എന്നതെല്ലാമാണ് പ്രധാനം.

Leave a Reply
You May Also Like

രതിമൂര്‍ച്ഛ- എനിക്ക് തൃപ്തിയായ പോലെ അവനും/ അവള്‍ക്കും തൃപ്തിയായിക്കാണും എന്ന് ഊഹിക്കും, മറുഭാഗത്ത് അതൃപ്തിയുണ്ടാകാം

എനിക്ക് തൃപ്തിയായ പോലെ അവനും/ അവള്‍ക്കും തൃപ്തിയായിക്കാണും എന്ന് ഊഹിക്കും. മറുഭാഗത്ത് അതൃപ്തിയുണ്ടാകാം. ഇത്തരം അസ്വാരസ്യങ്ങള്‍…

ബലക്കുറവ്, ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് എന്നിവയ്ക്ക് ആശ്രയിക്കുന്ന പ്രധാന മരുന്നുകൾ കഴിക്കുന്നവർ വായിച്ചിരിക്കാൻ

shanmubeena Sildenafil / Tadalafil – ഇന്ന് പലരും ബലക്കുറവ്, ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് എന്നിവയ്ക്ക് ആശ്രയിക്കുന്ന…

രതി എന്നത് ഗുരുവില്ലാത്ത കല ആയതിനാലാണ് രതിമൂര്‍ച്ഛയെപ്പറ്റി ഇത്രയേറെ സംശയങ്ങളും തെറ്റിദ്ധാരണകളും

ഡോ. പി.എന്‍. കരംചന്ദ് 30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ…

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?…