ഒരൊറ്റ ദിവസംകൊണ്ട് പൗരത്വബില്ലും ജെ.എൻ.യു വിഷയവും പ്രതിഷേധവുമെല്ലാം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ്‌ സോഷ്യൽമീഡിയ

184

ഒരൊറ്റ ദിവസംകൊണ്ട് പൗരത്വബില്ലും ജെ.എൻ.യു വിഷയവും പ്രതിഷേധവുമെല്ലാം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ്‌ സോഷ്യൽമീഡിയ. ഇന്നലെവരെ പ്രതിഷേധം തുളുമ്പിയ പ്രൊഫൈലുകളിന്ന് രാവിലെമുതൽ സ്വന്തംസൗഹൃദം നിലനിർത്താനുള്ള കളിതമാശകളുടെ പിന്നാലെകൂടി. ആരും കമന്റിട്ടില്ലെങ്കിൽ പ്രൊഫൈൽ പൂട്ടിപ്പോകുമെന്ന പ്രചരിപ്പിച്ച സംഘപരിവാർ കുബുദ്ധിയുടെ കളിപ്പാവകളായി നമ്മൾ മാറി നമ്മളോരോരുത്തരും. പ്രതേകിച്ച് ,രാഷ്ട്രീയ ഇടപെടലുകളൊന്നുപോലും നടത്താത്ത പ്രൊഫൈലുകൾപോലും സംഘപരിവാറിനെതിരെ കൈകളുയർത്തിയ ഇക്കാലത്ത്.കുറ്റപ്പെടുത്തുകയല്ല ആരെയും.നമുക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. സംഘപരിവാർ മാധ്യമലോബികൾ പടച്ചുവിടുന്ന നുണക്കഥകൾ പൊതുസമൂഹത്തിന്മുന്നിൽ തുറന്നുകാട്ടുന്നതിൽ സോഷ്യൽമീഡിയ വഹിക്കുന്നപങ്ക് ചെറുതല്ല. അതുകൊണ്ട്തന്നെ നമ്മുടെ ഇടപെടലുകളെയും ചർച്ചകളെയും വഴിതിരിച്ചുവിടേണ്ടത് അവരുടെ ബാധ്യതയാണ് .

സംഘപരിവാർ അജണ്ടകൾക്കു മുന്നിൽ എത്രവേഗം നമ്മുടെ ബൗദ്ധികമണ്ഡലം വഴങ്ങിക്കൊടുത്തു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നത്തെ ഈ “കമന്റിങ് കാമ്പയിൻ”.ഇനിയെങ്കിലും ഇത്തരം കുതന്ത്രങ്ങളുടെ ഭാഗമാകുന്നതിനുമുമ്പ് നാം രണ്ടുവട്ടം ചിന്തിക്കുക.ഫേസ്ബുക് എന്നത് ഏറ്റവുംവലിയ പൊതു പ്ലാറ്റ്ഫോമാണ്. നമ്മുടെ ഓരോ ഇടപെടലുകളും സമൂഹത്തിൽ വരുത്തുന്ന ചലനങ്ങൾ ചെറുതല്ല.വെറുമൊരു കൗതുകത്തിലൂടെ ആരംഭിച്ച നമ്മുടെ ഫേസ്ബുക് ഉപയോഗം ഇന്ന് രാജ്യത്തിന്റെ പൊതുബോധത്തിൽവരെ മാറ്റം വരുത്താൻപോന്നതാനെന്നു നാം തിരിച്ചറിയുക. അതിൽ വിളറിപൂണ്ടവരാണ് നുണകളുടെ തമ്പുരാക്കന്മാരായ സംഘപരിവാർ . വ്യക്തമായ അജണ്ടയോടെ നമ്മെ മൊത്തത്തിൽ നിയന്ത്രിക്കാൻപാകത്തിൽ അവർ നമ്മുടെ കഴിവുകളെയും കഴിവുകേടുകളെയും അളന്നുതൂക്കി യിരിക്കുന്നു .സംഘികൾ പുലമ്പുന്ന വിവരക്കേടുകളോരോന്നും ചെറുതായിക്കണ്ടു കൂടാ. നെഗറ്റിവ് പബ്ലിസിറ്റിയിലൂടെയെങ്കിലും അവരുടെ പേരുകളും പദ്ധതികളും നമ്മുടെമനസ്സിലേക്ക് നാമറിയാതെ അടിച്ചേൽപ്പിക്കുകയെന്ന വലിയ തന്ത്രത്തിന്റെ ഭാഗമാണിതൊക്കെയെന്ന് ഇനിയെങ്കിലും തിരിച്ചറിയുക നമ്മൾ . നാളെ മറ്റൊരു കാമ്പയിനുമായി ഇവർ നമുക്ക്മുന്നിലിനിയും വരും .

ഇത്തരം ഫേക് ക്യാമ്പയിനുകളുടെ പിന്നാലെകൂടി നമ്മുടെ സമയവും ശ്രദ്ധയും പാഴാക്കാതിരിക്കുക. നമ്മുടെ ചിന്തകളുടെ തട്ടിൻപുറങ്ങളിൽ കെണിയൊരുക്കി അവർ കാത്തിരിക്കുന്നു.അതിൽ കുടുങ്ങാതിരിക്കാൻ നമ്മൾ കരുതിനടക്കുക. ജനാധിപത്യത്തിനായി ഇനിയുമുറക്കെ ശബ്ദിക്കാം.മതേതര ഇന്ത്യക്കായി കരുത്തോടെയിനിയും കൈകോർക്കാം .

കടപ്പാട്