ഫേസ്ബുക്ക് സദാചാര അമ്മാവന്മാരുടെ ഇടമാണ് എന്ന കണ്ടെത്തൽ വളരെ സത്യമാണ്. എന്തെന്നാൽ ഇതിൽ വന്നുവന്ന് ഒരു സെലിബ്രിറ്റിയും ഫോട്ടോകൾ ഷെയർ ചെയ്യാതെയായി. എല്ലാരും ഇൻസ്റാഗ്രാമിലേക്കു പോയി രക്ഷപ്പെട്ടിരിക്കുന്നു. എന്നാൽ അവിടെയും രക്ഷയുണ്ടാകുമോ ? ഫേസ്ബുക്കിലെ കേശവൻ മാമന്മാർ ഇൻസ്റാഗ്രാമിലേക്കു കുറ്റിയും പറിച്ചുകൊണ്ടു വരുമോ ? റിമി ടോമിയുടെ ഒരു വർക്ക് ഔട്ട് വീഡിയോക്ക് ഫേസ്ബുക്കിൽ വന്ന കമന്റുകൾ നോക്കിക്കേ. റിയാൻ കാളിയന്തലയൈടെ കുറിപ്പ് വായിക്കാം
“ഈ അടുത്തിടെ ഒരു ടീനേജ് നടി ഫേസ്ബുക് ഒക്കെ അമ്മാവന്മാരുടെയല്ലേ എന്ന് പരിഹസിക്കുകയുണ്ടായി. കാരണം യുവ തലമുറയെ ഫേസ്ബുക്കിലേക്ക് കാണാറേയില്ല. ആദ്യം കരുതിയത് ഇൻസ്റ്റാഗ്രാം ന്റെ അത്ര കളർഫുൾ ആവാൻ ഫേസ്ബുക്കിന് സാധിക്കാത്തതിനാലാണ് എന്നാണ്. എന്നാൽ ഇപ്പോൾ മറ്റു പല കാരണങ്ങളും തിരിച്ചറിയുന്നുണ്ട്. പ്രധാന കാരണം ഫേസ്ബുക്കിൽ വിവിധ പേരുകളിൽ കയറിപ്പറ്റിയ ഫേക്കുകൾ ഫേസ്ബുക് ഒരു നരകമാക്കിത്തീർത്തു എന്നതാണ്. ഏത് വ്യക്തിയുടെ അഭിപ്രായത്തെയും വളച്ചൊടിക്കാനോ കീറിമുറിക്കാനോ അവർക്ക് യാതൊരു ഭയവുമില്ല.”
“അവർക്കിഷ്ടമില്ലാത്ത പോസ്റ്റുകളുടെ താഴെ പച്ച തെറി എഴുതി വെയ്ക്കും. എന്നാൽ ഫേസ്ബുക് അത് മറ്റുള്ളവർ കാണുന്ന വിധത്തിൽ ഹൈലൈറ് ചെയ്ത് മറ്റുള്ളവരെ കാണിച്ചുകൊണ്ട് അത്തരം വിവാദ കമന്റുകൾക്ക് കൂടുതല്‍ പ്രാധാന്യവും നൽകും. യഥാർത്ഥത്തിൽ മലയാളികൾ അവരുടെ frustration തീർക്കാനുള്ള ഇടമായാണ് ഫേസ്ബുക്കിനെ കാണുന്നത്. എന്നാൽ ഇൻസ്റ്റയിൽ സ്ഥിതി കുറച്ച് വത്യസ്തമാണ്. അവിടെ കമന്റുകൾക്ക് പ്രസക്തി തീരെ കുറവാണ്.”
“അതുകൊണ്ടുതന്നെ നെഗറ്റീവോളികൾക്ക് അവിടെ കിടന്നു വിളയാടാൻ സാധിക്കാറില്ല. ഒപ്പം, ഫേസ്ബുക്കിലെ expiry കഴിയാറായതും, കാലത്തിനൊപ്പം ബുദ്ധി വളർച്ച ഉണ്ടാവാത്തതുമായ അമ്മാവന്മാർ അവിടെ ഒരുപാടൊന്നും വന്നു കൂടിയിട്ടില്ല. അഥവാ വന്നാൽ തന്നെ അവർക്കൊന്നും വേണ്ട വിധം പ്രാധാന്യം ലഭിക്കുന്നുമില്ല. മൊത്തത്തിൽ അവിടെയൊരു പൊസിറ്റിവർ വൈബ് ഉണ്ട്.”
“തട്ടമിട്ട പെണ്‍കുട്ടിക്ക് ഡാൻസ് കളിക്കുന്നതിനോ റീൽസ് ചെയ്യുന്നതിനോ ഇൻസ്റ്റാഗ്രാമിൽ ആരെയും പേടിക്കേണ്ടതില്ല. എന്നാൽ അതേ വീഡിയോ ഫേസ്ബുക്കിൽ ഇട്ടാൽ കളി മാറും. എത്രയോ സെലിബ്രിറ്റികൾ ഇൻസ്റ്റാഗ്രാമിൽ നിത്യേനെ റീൽസ് ഇടുന്നു. അവിടെയെല്ലാം ഭൂരിഭാഗവും പോസിറ്റീവ് ആയ കമന്റ്സ് ആണ് നമ്മൾ കാണാറ്. എന്നാൽ അതേ വീഡിയോ ഫേസ്ബുക്കിൽ ഇട്ടാലോ!!!”
“ഏറ്റവും മികച്ച ഉദാഹരണം താഴെ കൊടുത്തിട്ടുണ്ട്. ഇതേ വീഡിയോ ഇൻസ്റ്റാഗ്രാമിൽ കിടപ്പുണ്ട്. അതിലെ കമന്റ്സ് 90% വും പോസിറ്റീവ് ആണുതാനും. ഫേസ്ബുക്കിലെ ബുദ്ധിവികാസം സംഭഭിച്ചിട്ടില്ലാത്തവർ മെല്ലെ മെല്ലെ ഇനി ഇൻസ്റ്റായിലേക്ക് കുറ്റിയും പറിച്ച് വരുമ്പോൾ ഈ പിള്ളേർ എങ്ങോട്ട് പോകും എന്നാണ് ഞാൻ ആലോചിക്കുന്നത്”