ഉഡായിപ്പ് വൈദ്യൻ ആയ സാക്ഷാൽ മോഹനേട്ടന്റെ കാൻസർ ചികിത്സ

902

*സ്വയം പ്രഖ്യാപിത വൈദ്യൻ ആയ സാക്ഷാൽ മോഹനൻ നായരുടെ കാൻസർ ചികിത്സ*

തന്റെ പിതാവിന് തൊണ്ടയിൽ നിന്നും ആമാശയത്തിലേക്കു ആഹാരം എത്തിക്കുന്ന esophagus..ൽ കാൻസർ ആണ് എന്നറിഞ്ഞപ്പോൾ ഏതൊരാളെയും പോലെ പ്രവാസിയായ ആ ചെറുപ്പക്കാരനും പതറി പ്പോയി. തുടർന്ന് ഏറ്റവും സുരക്ഷിതവും, വേദനരഹിതവും പാർശ്വഫലങ്ങൾ ഇല്ലാത്തതും ആയ ചികിത്സാ തന്റെ പ്രിയപ്പെട്ട പിതാവിന് നൽകുവാനുള്ള മാർഗങ്ങളെ കുറിച്ചു ഗൂഗിൾ ചെയിതു.
പരിശ്രമം വെറുതെ ആയില്ല.. അതാ സാക്ഷാൽ സ്വയം പ്രഖ്യാപിത വൈദ്യൻ ആയ സാക്ഷാൽ മോഹനൻ നായരുടെ ചികിത്സ സ്വീകരിച്ച നിരവധി രോഗികളുടെ അനുഭവ സാക്ഷ്യങ്ങൾ…. ചികിത്സക്ക് എത്തി ഏതാനും നാൾ കൊണ്ട് രോഗലക്ഷണങ്ങൾ മാറ്റുന്ന മോഹന ചികിത്സ തന്റെ പിതാവിന് നിർദ്ദേശിക്കുവാൻ ഈ ചെറുപ്പക്കാരന് രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല.

കടുകും , വെളുത്തുള്ളിയും, മുരിങ്ങയിലയും തേച്ചു പിടിപ്പിച്ചുള്ള കാൻസർ ചികിൽസ മോഹനൻ എന്ന വ്യാജ ചികിത്സകൻ പറഞ്ഞ എല്ലാ പഥ്യങ്ങളും ളോടും കൂടി അക്ഷരം പ്രതി പാലിച്ചു കൊണ്ടു മുന്നോട്ട് പോയെങ്കിലും , രോഗ ലക്ഷണങ്ങൾ കൂടിയതല്ലാതെ കുറഞ്ഞില്ല.

തുടർന്ന് ഈ ചെറുപ്പക്കാരൻ ഒന്നു കൂടി ഗൂഗ്ൾ ചെയിതു. ഇത്തവണ മോഹനൻ നായരുടെ ചികിത്സ സ്വീകരിച്ച കാൻസർ രോഗികളുടെ വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പരിനും വേണ്ടിയാണ് ഗൂഗിൾ ചെയ്യ്തത്. മോഹനൻ നായരുടെ ചികിത്സ കൊണ്ട് ആരുടെയെങ്കിലും കാൻസർ മാറിയിട്ടുണ്ടോ എന്നറിയുവാനായിരുന്നു ഇത്തവണ ഗൂഗിൾ ചെയ്യ്തത്. ശ്രമം പാഴായില്ല. കുറച്ചുപേരുടെ നമ്പർ കിട്ടി. എല്ലാവരെയും വിളിച്ചു സംസാരിച്ചു… ആർക്കും കാൻസർ രോഗം മാറിയില്ല എന്നു മാത്രമല്ല, ശരിയായ സമയത്തു ശരിയായ ചികിത്സ എടുക്കാത്തതിനാൽ പലരുടെയും നില വല്ലാതെ വഷളാകുകയും ചെയ്തിട്ടുണ്ട്…. പിന്നെ അമാന്തിച്ചില്ല. അദ്ദേഹം ലീവെടുത്തു നാട്ടിൽ വരികയും പിതാവിനെ RCC യിൽ കാണിച്ചു തുടർ ചികിത്സ നൽകുവാൻ തുടങ്ങുകയും ചെയ്തു.

സോഷ്യൽ മീഡിയയുടെ പ്രചാരണത്തിൽ കുടുങ്ങി തന്റെ പിതാവിന് ലഭിക്കേണ്ട ശരിയായ ചികിത്സ, കുറച്ചു ദിവസത്തേക്ക് എങ്കിലും നിഷേധിക്കപ്പെട്ടതിൽ ഈ ചെറുപ്പക്കാരൻ ഇന്ന് വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നു. ഇനി ഒരു കാൻസർ രോഗി പോലും ഇത്തരം വ്യാജ ചികിത്സകരുടെ പ്രചാരണങ്ങളിൽ കുടുങ്ങി പോകരുത് എന്നതാണ് ഇന്നീ ചെറുപ്പക്കാരന്റെ അഭിലാഷം. RCC യിൽ വച്ചു ക്യാപ്സ്യൂൾ കേരളയുടെ പ്രതിനിധികൾ ഈ ചെറുപ്പക്കാരനെയും, രോഗിയായ പിതാവിനെയും നേരിട്ടു കണ്ടു സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ കുറിപ്പ് ഇടുന്നത്….