ഫാരഡേയ്സ് കേജ് എന്ന ഉപകരണം കൊണ്ടുള്ള ഉപയോഗം എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

വൈദ്യുത കാന്തിക തരംഗങ്ങളെ ഒട്ടും തന്നെ അകത്തോട്ടോ, പുറത്തോട്ടോ കടത്തി വിടാത്ത ഒരു പെട്ടി ആണ് ഫാരഡേയ്സ് ബോക്സ് അഥവാ ഫാരഡേയ്സ് കേജ്. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന മൈക്കൽ ഫാരഡേ തന്നെയാണ് ഇതും കണ്ടുപിടിച്ചത്. ലളിതമായിപ്പറഞ്ഞാൽ എല്ലാ വശങ്ങളും ലോഹനിർമ്മിതമായ വലകൊണ്ട് കവചിതമായ ഒരു പെട്ടിയാണ് ഫാരഡേയ്സ് കേജ്. വൈദ്യുത കാന്തിക തരംഗങ്ങൾ അകത്തേയ്ക്കോ, പുറത്തേയ്ക്കോ കടത്തി വിടാതെ ഈ കവചത്തി ലൂടെ പ്രസരിച്ച് നിർവീര്യമാകുന്നു. നിത്യ ജീവിതത്തിൽ ധാരാളം ഇടങ്ങളിൽ ഫാരഡേയ്സ് കേജോ അതിന്റെ തത്വങ്ങളോ ഉപയോഗപ്പെടുത്തുന്നുണ്ട്. മൈക്രോ വേവ് ഓവനുകൾ, സിഗ്നൽ കേബിളുകളിൽ ഉപയോഗിക്കുന്ന ലോഹ വല കൊണ്ടുള്ള പുറം ആവരണം, എം ആർ ഐ സ്കാനിംഗ് മുറികളിൽ, വാഹനങ്ങളിൽ ഇടിമിന്നൽ ഏൽക്കാതിരിക്കാനുള്ള ഷീൽഡീംഗ്, കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ തുടങ്ങിയവ . ആധുനിക സ്മാർട്ട് ഫോണുകളിലെല്ലാം Remote Data Wipe എന്ന സംവിധാനം ഉപയോഗിച്ചുകൊണ്ട് ഫോണിലെ ഡാറ്റ വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിക്കാനാകും.

കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നും കുറ്റവാളികളിൽ നിന്നും പിടിച്ചെടുക്കുന്ന സ്മാർട് ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇത്തരത്തിൽ വിവരങ്ങൾ നശിപ്പിക്കാനാകാത്ത വിധം സംരക്ഷിക്കുന്നതി നായി സൈബർ ഫോറൻസിക് വിദഗ്ദരും ഫാരഡേയ്സ് കേജ് , ഫാരഡേയ്സ് ബാഗ് എന്നിവ ഉപയോഗിക്കാറുണ്ട്.ഇപ്പോൾ എല്ലാ പ്രീമിയം കാറുകളിലും കീ ലെസ് എൻട്രി സംവിധാനം ഒരു ഫീച്ചർ ആയി വരുന്നുണ്ടല്ലോ. അതായത് ചാവി ഉപയോഗിക്കാതെ തന്നെ വാഹനങ്ങളുടെ വാതിലുകളും , ഡിക്കിയും തുറക്കാനും ഒരു ബട്ടൻ അമർത്തി സ്റ്റാർട്ട് ചെയ്യാനും സഹായിക്കുന്ന സംവിധാനം. ഇതിൽ ഉപയോഗിക്കുന്ന ചാവിയിലെ റേഡിയോ‌ ട്രാൻസ്മിറ്ററിന്റെ പരിധി പതിനഞ്ചു മുതൽ ഇരുപതു മീറ്റർ വരെ ആണ്. അതായത് ഈ ദൂര പരിധിയിൽ ചാവി ഉണ്ടെങ്കിൽ കാർ തുറക്കാനും സ്റ്റാർട്ട് ആക്കാനും കഴിയും.

ഒരു റേഡിയോ റിപ്പീറ്റർ ഉപയോഗിച്ച് ഈ ദൂര പരിധിയെ കൂട്ടാൻ കഴിയും എന്ന സാദ്ധ്യതയെ വാഹന മോഷ്ടാക്കൾക്ക് ഉപയോഗപ്പെടു ത്താനാകും. അതുവഴി നൂറു മീറ്റർ അകലത്തി ലാണെങ്കിലും നിങ്ങൾക്കും കാറിനു ഇടയിൽ ഒരു റിപ്പീറ്റർ ഉപയോഗിച്ച് വാഹനങ്ങൾ തുറക്കാ നാകും. ഇത്തരത്തിലുള്ള മോഷണങ്ങൾ പരക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കീ ലെസ് എൻട്രി സിസ്റ്റം ഉപയോഗിക്കുന്ന വാഹന ങ്ങളിലെ കീ ഫോബ് ഉപയോഗിക്കാത്ത അവ സരങ്ങളിൽ ഒരു ഫാരഡേയ്സ് ബാഗിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതം എന്ന് വിലയിരുത്തപ്പെടുന്നു.

You May Also Like

ഇനി പറക്കാന്‍ ചിറകുകള്‍ വേണ്ട – യന്ത്രത്തിന്റെ സഹായത്തോടെ ഇനി നിങ്ങള്‍ക്കും പറക്കാം..

ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന എയ്റോബിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടായിരുന്നു റോസിയുടെ ഈ പ്രകടനം.

പുരുഷന്റെ പരീക്ഷണശാലയല്ല സ്ത്രീയുടെ സുരക്ഷിത ഇടം

പുരുഷന്റെ പരീക്ഷണശാലയല്ല സ്ത്രീയുടെ സുരക്ഷിത ഇടം Sabu Jose ജീവിതത്തിന്റെ സർവ മേഖലകളിലും പുരുഷനോടൊപ്പം ഇന്ന്…

ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ?

കുറച്ചു ദിവസമായി കേൾക്കുന്ന കാര്യം ആണല്ലോ ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായി മൂംബൈയിൽ നിന്നു എത്തിച്ച

ലൈറ്റ് ഏമിറ്റിംഗ് ഡയോഡ്സ്(LED)- ഗ്രീന്‍ ടെക്നോളജി

ഗ്രീന്‍ടെക്‌നോളജി എന്ന പദം അന്താരാഷ്ട്ര രംഗത്തു ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയില്‍,ഊര്‍ജ നഷ്ടത്തെ കുറച്ചുകൊണ്ട് നിര്‍മ്മാണ, വിനിയോഗ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ ശാസ്ത്രശാഖ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ചൂട് കുറയ്ക്കുന്ന പെയിന്റുകളും,മണലും സിമെന്റും ഉപയോഗിക്കാതെയുള്ള വീട് നിര്‍മാണവും, ബാറ്ററി കാറുകളുമൊക്കെ ഈ ചുവടുവെപ്പിന്റെ ഭാഗമാണ്. ഇതൊക്കെ ടെക്‌നിക്കല്‍ കാര്യങ്ങളാണെന്ന് കരുതി തള്ളിക്കളയണ്ട. നമുക്കും നമ്മുടെ വീട്ടിലും പരിസരത്തും ചില മാറ്റങ്ങള്‍ വരുത്തി പരിസ്ഥിതിക്കും അതുവഴി ഭാവി തലമുറയ്ക്കും നിലനില്‍പ്പിനുള്ള ഒരു കൈസഹായം നല്‍കാന്‍ കഴിയും. ഈ വിഭാഗത്തില്‍ നമുക്ക് പ്രയോജനകരമായ ചില സാങ്കേതിക മുന്നേറ്റങ്ങളെ പരിചയപ്പെടാം.