ഒരു ട്രാക്ടറിനും ഡീസൽ നൽകരുതെന്ന് ഉത്തരവിട്ട യോഗി ആദിത്യനാഥിന് പറ്റിയ അമളി

749

ഇന്നലെ UP യിലെ ഒരു ട്രാക്ടറിനും ഡീസൽ നൽകരുതെന്ന് യോഗി ആദിത്യനാഥ് ഉത്തരവിറക്കി. കർഷകർ എല്ലാവരും ട്രാക്ടർ നടുറോഡിലും ഹൈവേകളിലും ഉപേക്ഷിച്ചു പോയി. ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ ഉത്തർപ്രദേശ് മൊത്തം നിശ്ചലമായി. അടുത്ത മണിക്കൂറിൽ തന്നെ ആർക്ക് വേണേലും ഡീസൽ കൊടുത്തോളു എന്ന സർക്കാർ ഉത്തരവ് വന്നു. എല്ലാം വളരെ സിമ്പിളായി വിജയിക്കുന്ന കർഷക സമര മുറകൾ.കർഷകരുടെ ട്രക്ക് റാലി അറിഞ്ഞപ്പഴേ ഡീസൽ വില കൂടാൻ തുടങ്ങി. പിന്നത് ട്രക്കുകൾക്ക് ഡീസൽ കൊടുക്കൂലാന്നായി. ന്നാ പിന്നെ ഇന്ധനം തീരുന്നടത്ത് ട്രക്ക് ഉപേക്ഷിച്ചേക്കാന്നായി കർഷകർ. ഹൈവേ മുഴുവൻ ട്രാഫിക് ബ്ലോക്ക് കർഷക ശക്തിക്കു മുന്നിൽ ഭരണകൂടങ്ങളുടെ ഹുങ്ക് തകർന്നടിയുന്ന കാഴ്ചയാണ്. ജനതയെ മറന്നുകൊണ്ട് ഉത്തരവുകൾ ഇറക്കുന്നവർക്കെല്ലാം ഇതൊരു പാഠമാകണം. നേരത്തെ പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവന്നാപ്പോഴും ഇതുപോലുള്ള മുന്നേറ്റങ്ങൾ ആവശ്യമായിരുന്നു . ജനമാണ് രാജ്യത്തിൻറെ ശക്തി . ഭരണകൂടങ്ങളെ നിലയ്ക്ക് നിർത്താൻ പോന്ന സൂപ്പർ പവർ.