മോഡിയുടെ പാർലമെന്റിലേക്കുള്ള ആദ്യ പ്രവേശനം അതിന്റെ പടവുകൾ തൊട്ടു വന്ദിച്ചായിരുന്നു, എന്നാൽ അതേ പാർലമെന്റിൽ ഭരണഘടനാനുസൃതമായ വോട്ടിംഗ് നടത്താതെയാണ് കാർഷിക ബില്ല് പാസ്സാക്കിയത്.പാർലമെന്റിനെ ക്രിമിനൽ മുക്തമാക്കും എന്നും പറഞ്ഞു അധികാരത്തിൽ വന്നിട്ട് ക്രിമിനലുകൾ കൂട്ടിയതല്ലാതെ കുറച്ചില്ല.വർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കും എന്ന് പറഞ്ഞിട്ട് ഉള്ള തൊഴിൽ മേഖലകൂടി നശിപ്പിച്ചു.
പെട്രോൾ വില ₹40 ആക്കും എന്നു പറഞ്ഞിട്ട് ക്രൂഡോയിൽ മൂന്നിലൊന്നായി കുറഞ്ഞിട്ടും എണ്ണവില ₹90 ആക്കി.വിദേശത്ത് നിന്നും കള്ളപ്പണം തിരിച്ചു കൊണ്ടുവരും എന്ന് പറഞ്ഞിട്ട് പണം വീണ്ടും വിദേശത്തേക്ക് ഒഴുകാൻ അവസരമൊരുക്കി.വിദേശ പണം എത്തിയാൽ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലും ₹15 ലക്ഷം കിട്ടുമെന്ന് പറഞ്ഞിട്ട്, പിന്നീടത് ജുംല ആയിരുന്നു എന്നുപറഞ്ഞു ഒഴിഞ്ഞു മാറി.
ദാവൂദ് ഇബ്രാഹിമിനെ പിടിയ്ക്കും എന്നു പറഞ്ഞിട്ട് അദ്ദേഹത്തിന്റെ പണം പാർട്ടി ഫണ്ടിലേക്ക് വന്നതും ഫോൺ സംഭാഷണവും രാഷ്ട്രീയ ബന്ധം സ്ഥാപിച്ചതുമായ തെളിവുകൾ പുറത്തു വന്നു.
ന ഖാവുങ്കാ ന ഖാന ധൂങ്ക (കഴിയ്ക്കില്ല കഴിയ്ക്കാൻ അമ്മതിയ്ക്കില്ല= കക്കില്ല കക്കാൻ സമ്മതിക്കില്ല) എന്നു പറഞ്ഞിട്ട് അഴിമതിയുടെ പര്യായമായി മാറി ഭരണം.
സമ്പത് വ്യവസ്ഥയെ രക്ഷിയ്ക്കാൻ നോട്ട് നിരോധനം കൊണ്ടുവന്നിട്ടു സമ്പത് വ്യവസ്ഥ ഉള്ളത് കൂടി തകർന്നു. കള്ളപ്പണം പെരുകുന്നത് മറികടക്കാൻ ₹2000 ത്തിന്റെ നോട്ട് കൊണ്ടുവന്നിട്ടു അതു കുന്നംകുളത്തു വരെ അച്ചടി തുടങ്ങി. ജീവൻ തരാം രക്തം തരാം വിട്ടുതരില്ല ഒരു തരി മണ്ണും എന്നു പറഞ്ഞിട്ട് സൈനികരുടെ ജീവനും പോയി രക്തവും പോയി ശത്രുക്കൾ മണ്ണ് പിടിച്ചെടുത്തു വീടും പണിതു.
100 സ്മാർട്ട് സിറ്റികൾ നിർമ്മിക്കും എന്നു പറഞ്ഞിട്ട് സ്മാർട്ട് ആയ നഗരങ്ങൾ കൂടി അഴുക്കാക്കി.രൂപയുടെ മൂല്യം ഡോളറിനെതിരെ കൂട്ടുമെന്ന് പറഞ്ഞിട്ട് രൂപ വീണ്ടും ഇടിഞ്ഞു.ജിഡിപി കുറഞ്ഞതിനെ കുറ്റം പറഞ്ഞു കയറിയിട്ട് ചരിത്ര പരാജയമായി ജിഡിപി മൈനസിലെത്തി.കേന്ദ്രവും സംസ്ഥാനവും ഒരു പാർട്ടി ഭരിച്ചാൽ വികസനം ഉണ്ടാവുമെന്ന് പറഞ്ഞിട്ട് ഭരണം കിട്ടിയ സംസ്ഥാനങ്ങൾ രാജ്യത്തെ ഏറ്റവും മോശപ്പെട്ട ഭരണ നാടുകളായി മാറി.
എഴുതാൻ ഒരുപാടുണ്ട്, പട്ടാള സ്നേഹം എന്നു പറഞ്ഞു വന്നവർ പട്ടാളത്തെ ഉപയോഗിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തിയത് മുതൽ ഒരു രാജ്യത്തെ കുത്തുപാളയെടുപ്പിച്ച ഭരണരീതിയെക്കുറിച്ചു..ഇങ്ങനെ പറയുന്നതിനെല്ലാം വിപരീത റിസൾട്ട് കിട്ടുന്ന ഭരണ കർത്താവ് നാളെ കർഷന്റെ അഭിവൃദ്ധി നടത്തുമെന്ന് പറയുന്നത് സത്യമാകും എന്നു വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല നമ്മുടെ കർഷകരും.