വളിവിടൽ ഡേ, അങ്ങിനെ ഒന്നുണ്ടോ !

737

Umer Kutty

വളിവിടൽ ഡേ, അങ്ങിനെ ഒന്നുണ്ടോ !!

ഞാൻ മുൻപ് വിശ്വ വിഖ്യാതമായ വളി എന്നൊരു കുറിപ്പ് എഴുതിയിരുന്നു , അത് ആയിരത്തി ഒന്ന് രാവുകളിൽ നിന്ന് എടുത്തു ചേർത്തതാണ് . വളി എന്നൊക്കെ പറയുന്നത് ആളുകൾക്ക് ഇഷ്ടമാകില്ല . എന്നാലും വളി എന്നതിനെ വഴി എന്നോ മറ്റോ മാറ്റി പറഞ്ഞാൽ ശരിയാവില്ലല്ലോ അത് കൊണ്ട് അതിൻ്റെ കാരണമായ പ്രോസസിംഗിനെ കുറിച്ച് പറയുമ്പോൾ പ്രസിദ്ധമായ ആംഗലം ചൊല്ല് കൊണ്ട് തുടങ്ങാം ..

നിങ്ങൾ നിശബ്ധനാണ് എങ്കിലും ഒച്ചവയ്ക്കുന്നു എന്നാലും ഗുദത്തിന് അത് കാര്യമല്ല അത് സംസാരിച്ചു കൊണ്ടേയിരിക്കും ..

Image result for fartഎന്ത് കൊണ്ടാണ് അധോഭാഗമിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നത് ? അതിനു കാരണം നമ്മുടെ ഗട്ടിനുള്ളിൽ നടക്കുന്ന ദഹനപ്രക്രിയയുമായി ബദ്ധപ്പെട്ടു ബാക്ടീരിയകൾ ഉണ്ടാക്കുന്ന ഗാസ് കാരണമാണ് . നാം ഭക്ഷണം കഴിക്കുമ്പോൾ കുടിക്കുമ്പോൾ അതിനു ഒപ്പം കുറച്ചു എയറും അകത്തു കടക്കും ദഹന ക്രിയയ്ക്കു നമ്മുടെ സലൈവയും കുടലിലെ ദഹനരസങ്ങളും വായുവും എല്ലാം കൂടിച്ചേരണം അവിടെ നടക്കുന്ന പചന ക്രിയയുടെ സത്തുകൾ കുടൽ ഭിത്തി വഴി അബ്സോർബ് ചെയ്തു ശരീരത്തിന് ഊർജ്ജമായി വിനിയോഗിക്കാൻ എടുക്കപ്പെടുന്നു . സത്തുകൾ എടുക്കപ്പെട്ടാൽ പിന്നെ ഈ വായുവും വേസ്റ്റുകളും പുറം തള്ളണം അതിനായുള്ള മാർഗ്ഗമാണ് വളി അല്ലെങ്കിൽ അധോവായു . അപ്പോൾ വളി നോർമൽ പ്രക്രിയയായണ് . ഒരാൾ അറിഞ്ഞും അറിയാതെയും ഒരു ദിവസം അഞ്ചുമുതൽ പതിനഞ്ചു വളിവരെ വിടും . ഇരുപതു വളിവരെ ആവാം …
Image result for fartഇനി ഉച്ചത്തിലാണ് നിങ്ങളുടെ അധോഭാഗം സംസാരിക്കുന്നതെന്നാലും പിറുപിറുക്കുക ആണ് ചെയ്യുന്നതെന്നാലും അത് നോർമ്മലാണ് . സ്റ്റിംഗി ഓർ ഒഡോർ ലെസ്സ് [ നാറ്റം ഉള്ളതോ ഇല്ലാത്തതോ ] ആയാലും വളി നോർമ്മലാണ് . ഇനി അധിക വളി [ HEAVY FLATULENCE] ഉണ്ടെന്നാൽ അത് അബ്‌നോർമ്മൽ ആയി കരുതണം വളരെ ഉയർന്ന തോതിലുള്ള സ്റ്റിംഗിഫ്ലാറ്റുറൻസ് ഉണ്ടെങ്കിൽ അത് കൊളോൺ കാൻസർ ഉണ്ടാവാമെന്നതിനുള്ളഒരു സൈൻ ആണ് . [ ഞാനിതു പറയുമ്പോൾ ഒന്നിലധികം മോശം മണമുള്ള വളി വിട്ടു എന്നത് കൊണ്ട് ഓഹ് എനിക്ക് വയറ്റിൽ കാൻസർ ആണേ എന്ന് വിചാരിച്ചു ഓടരുത് ഒരു കാരണം ആയിരിക്കാം എന്ന് പറഞ്ഞെന്നേ ഉള്ളൂ ..]
ബീൻസുകൾ റോ ഫുഡ്ഡുകൾ എന്നിവ കഴിച്ചാൽ സ്വാഭാവികമായി അധിക ഗാസ് ഫോം ചെയ്യുകയും ലേശം അധികമായി അധോവായു പോകുകയും ചെയ്യും . ചിലപ്പോൾ സ്റ്റിഫ് ആയ ഭക്ഷണം കഴിച്ചാൽ വെള്ളത്തിന്റെ അളവ്കുറഞ്ഞാൽ ഒക്കെ ഭക്ഷ്യാവശിഷ്ടങ്ങൾ പുറം തള്ളാൻ ലേശം പ്രയാസം സംഭവിക്കുകയും മോശം മണമുള്ള സ്റ്റിങ്കി വായു പുറം തള്ളപ്പെടുകയും ചെയ്യും ഇതെല്ലം നോർമ്മലാണ് . അധോവായു തള്ളുന്നതിനു പ്രത്യേക സമയ ക്രമം ഒന്നുമില്ല എപ്പോഴും അതുണ്ടാവാം ഉറക്കത്തിലും നടക്കുന്നതിനിടയിലും വ്യായാമം ചെയ്യുമ്പോഴും എല്ലാം ആവാം ..
Image result for fartപറഞ്ഞല്ലോ ബാക്ട്ടീരിയൽ ആക്റ്റിവിറ്റി ഇൻ ഗട്ട് അതാണ് വളിയുടെകാരണം . അധിക ഫൈബറുകൾ ഉള്ള വസ്തുക്കൾ കഴിച്ചാൽ , ഇൻടോളറൻസു ആയുള്ള ഭക്ഷ്യ വസ്തുക്കൾ കഴിച്ചാൽ , ആന്റി ബയോട്ടിക് പോലുള്ള മരുന്നുകൾ കഴിച്ചാൽ സമയ ക്രമമില്ലാത്ത മോഷൻ ആണെന്നാൽ എല്ലാം തന്നെ ഗാസ് അധികമായി ഫോം ചെയ്യാം അത് പുറത്തേക്കു ശബ്ദത്തോടെയോ ശബ്ദരഹിതമായോ പുറം തള്ളപ്പെടാം ഒരു ഇരുപതെണ്ണം വരെ ധൈര്യമായി അത് ചെയ്തു കൊള്ളുക .. ഗാസ് കുറക്കുവാനായി ധാരാളം വെള്ളം കുടിക്കുക ഭക്ഷണം ചവച്ചരച്ചു സാവധാനം കഴിക്കുക [ എനിക്ക് ഈ ശീലമില്ല ] പാലും പാൽ ഉത്പന്നങ്ങളും കഴിക്കുന്നതു കുറക്കുക അധിക ഫൈബർ ഉള്ളവ കഴിക്കുന്നത് അളവ് കുറയ്ക്കുക [ ഫൈബർ അടങ്ങിയ വസ്തുക്കൾ കഴിക്കുന്നത് ആണ് നല്ലതു വളി നിങ്ങള്ക്ക് അല്ലായെങ്കിൽ ] വയറ്റിന്‌ പിടിക്കില്ല എന്ന് നിങ്ങൾക്ക് ബോധ്യമുള്ള വസ്തുക്കൾ കഴിക്കാതെ ഇരിക്കുക . ഉദാഹരണത്തിന് ബിയർ അല്ലെങ്കിൽ ഫെർമെൻറ് ചെയ്‌തെടുക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഡ്രിങ്കുകൾ പുളിപ്പിച്ചു എടുക്കുന്ന അപ്പങ്ങൾ എന്നിവ കഴിച്ചാൽ പ്രശ്നമാണ് എന്ന് തോന്നുന്നു എങ്കിൽ അത് ഒഴുവാക്കുക . താഴെ മാത്രമല്ല അത് ശബ്ദം ഉണ്ടാക്കുക ഏമ്പക്കം എക്കിൾ പോലെ മേൽ വശത്തു കൂടിയും നിങ്ങളുടെ അനുവാദമില്ലാതെ സംസാരം വരും , നിങ്ങൾ മൗന വൃതത്തിലാണ് എന്നാൽ പോലും ..

ഇനി വൃതമെടുക്കുക ആണെങ്കിലോ ? നൊയമ്പ് എടുക്കുക ആണ് എങ്കിൽ പിന്നെ പറയേണ്ട സമയാസമയങ്ങൾക്ക് ഭക്ഷണം എത്തേണ്ടുന്ന നിങ്ങളുടെ കുടലിൽ വായു കാത്തിരിക്കുന്നു ഭക്ഷ്യ വസ്തുക്കളെ പ്രോസസ് ചെയ്യാൻ ,പക്ഷെ അവിടെ ഒന്നും ചെന്നെത്തുന്നില്ല പ്രശ്നമാണ് കൂട്ടരേ അവിടെ കൊടുങ്കാറ്റു രൂപപ്പെടും ..

ഇനി ഞാൻ അധിക ഫൈബർ കഴിച്ചില്ല ബീൻസ് കഴിച്ചില്ല ഉരുളക്കിഴങ്ങു കഴിച്ചില്ല സാധാരണ ചോറും കൂട്ടാനും മാത്രമേ കഴിച്ചുള്ളൂ എന്നിട്ടും വളി വിടുന്നു !! അപ്പോഴും ഉത്തരം അതുതന്നെ നിങ്ങളുടെ ഭക്ഷണം ഏതുമാവട്ടെ അത് ഡയജസ്സുചെയ്യപ്പെടുക വായുവിന്റെ സഹായം കൊണ്ട് കൂടിയാണ് . ആപ്രൊസസ്സ് കഴിഞ്ഞാൽ രൂപപ്പെടുന്ന വായു ശുദ്ധമല്ല അത് വയറിനു ആവശ്യമില്ല അത് പുറം തള്ളപ്പെടുക തന്നെ വേണം . അതിനു നിങ്ങളുടെ അനുവാദം വേണമെന്നില്ല, ആപ്പീസിൽ ഇരിക്കുന്നത് മൂലം സ്വതന്ത്രമായി വളി വിടാൻ ആവാതെ ഇരുന്നാലും നിങ്ങൾ ടോയിലറ്റിൽ ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒക്കെ അതിന്റെ പ്രവാഹം അനസ്യൂതം നടന്നു കൊള്ളും ഡോണ്ട് ബോതർ ..