ധീരമായ നിലപാടെടുത്ത ഫസൽ ഗഫൂറിനും MES നും അഭിനന്ദനങ്ങൾ

935
ഇസ്മായിൽ കപ്പൂർ, ഷൈജു.എം.സൈനുദ്ദീൻ, ബഷീർ വള്ളിക്കുന്ന് എന്നിവരുടെ കുറിപ്പുകൾ
Ismail Kappur എഴുതുന്നു

ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ സ്വത്വരാഷ്ടീയം നിഷേധിക്കാൻ കഴിയാത്ത ഒരു യാഥാർത്യമാണ്. അപ്രകാരം തന്നെയാണ് കേരളീയസമൂഹത്തിലെ സാമുദായിക സംഘടനകൾക്കുള്ള പ്രാധാന്യവും. ചരിത്രപരമായ കാരണങ്ങൾ കൊണ്ട് അരികു വൽക്കരിക്കപ്പെട്ട ജനതയെ സമൂഹത്തിന്റെ Image result for fazal gafoorമുഖ്യധാരയിലെത്തിക്കുന്ന പ്രവർത്തനമാണ് ഇത്തരം സംഘടനകൾ നിർവ്വഹിക്കുന്നത്.
പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ വിദ്യഭ്യാസവും സാസ്കാരിയും ദാരിദ്ര നിർമ്മാജനവുമായി സമസ്ത മേഖലകളിലും ഇടപെടുന്ന സമുദായ സംഘടനകൾ ഒരു വിധത്തിൽ രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ മഹത്തായ സംഭാവനകൾ അർപ്പിച്ചു പോരുന്നുമുണ്ട്.

മുസ്ലിം സമുദായിക നേതാക്കൾക്കിടയിൽ സ്വത്വ പരിസരത്ത് നിന്നും പൊതു ഇടങ്ങളിൽ സ്വീകാര്യതയോടെ പ്രത്യക്ഷപ്പെട്ട്, സാമുദായിക പൊതു താല്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന വ്യക്തിത്വത്തിനുടമയാണ് ഡോ. ഫസൽ ഗഫൂർ. പെട്രോഡോളറിന്റെ ആഗമനത്തോടെ മുസ്ലിം സമൂഹത്തിൽ വ്യാപകമായി വരുന്ന അറു പിന്തിരിപ്പൻ വസ്ത്രധാരണ രീതിയായ, അറേബ്യൻ ഗോത്ര സംസ്കൃതിയുടെ ശേഷിപ്പുകളായ മുഖം മൂടിക്ക് തങ്ങളുടെ ക്യാമ്പസുകളിൽ നിരോധനം ഏർപ്പെടുത്തിയത് മുസ്ലിം സമുദായത്തിലെ പിന്തിരിപ്പൻ നേതാക്കളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

എതെങ്കിലും മത സംഘടനയുടെയോ മുസ്ലിം രാഷ്ടീയപ്പാർട്ടികളുടെയോ ഭാഗമല്ല എന്നതാണ് ഡോ. ഫസൽ ഗഫൂറിനെ പലർക്കും അനഭിമതനാക്കുന്നതും കിട്ടുന്ന അവസരത്തിലൊക്കെ അദ്ദേഹം പരിഹസിക്കപ്പെടുന്നതിനും കാരണം. എന്നാൽ എനിക്ക് തോന്നയിട്ടുള്ളത് പൊതു വിജ്ഞാനവും ഇന്ത്യയിലെ മുസ്ലിം പിന്നോക്കാവസ്ഥയെക്കുറിച്ച് വ്യക്തമായ അറിവും, ഞാൻ മുസ്ലിം സമുദായത്തിന്റെ Image may contain: one or more people and people standingപ്രതിനിധിയാണെന്നും ഇന്ത്യയിലും ലോകത്തും മുസ്ലികൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നും കിട്ടുന്ന അവസരത്തിലൊക്കെ ഉറക്കെ വിളിച്ചു പറയുകയും അതിനുള്ള അവസരങ്ങൾ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫസൽ ഗഫൂർ.
പല സാമുദായിക രാഷ്ടീയ നേതാക്കളേക്കാൾ രാഷ്ട്രീയ ബോധവും, ഇന്ത്യൻ ജനതയെക്കുറിച്ചും ദേശീയതയെക്കുറിച്ചും പരന്ന അറിവും ഔപചാരിക വിദ്യാഭ്യാസവും, സഞ്ചാര അനുഭവങ്ങളും, ബഹുഭാഷാ പാണ്ഡ്യത്യവും ഒക്കെയായി ഉയർന്ന നിലവാരം പുലത്തുന്ന വ്യക്തിത്വത്തിന് ഉടമയുമാണ്.

പൊതുവായി വിമർരശിക്കപ്പെടുന്ന ആകെയുള്ള പ്രശ്നം
MES ന്റെ വിദ്യാഭ്യാസക്കച്ചവടമാണ് , എല്ലാ സ്വകാര്യ വിദ്യാഭ്യസം സ്ഥാപനങ്ങളും സംഘടനകളും തങ്ങളുടെ അടിസ്ഥാന വികസനത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത് അങ്ങിനെയൊക്കെ തന്നെയാണ്. പെട്രോ ഡോളറിനൊപ്പം ആ ആനപ്പുറത്ത് കേറിത്തന്നെയാണ് ഇപ്പോൾ മേനി നടിക്കുന്ന, വിദ്യാഭ്യാസ പുരോഗതിയിലൂടെ സമുദായം ഇവിടെ വരെയൊക്കെ എത്തിയതും. മിക്ക സമുദായ സ്ഥാപനങ്ങളും അങ്ങിനെയൊക്കെത്തന്നെയാണ്, അതിന് അപവാദമായുള്ളത് ആകെ തിരൂരങ്ങാടിയിലെ ഒരു PSMO കേളേജാണ്.

പോളിറ്റിക്കൽ ഇസ്ലാം വിരുദ്ധനും ഇന്ത്യൻ ദേശിയതയോട് ചേർന്ന് നിൽക്കുന്നതുമാണ് ഫസൽ ഡോക്ടറുടെ രാഷട്രീയം. ഇടതു രാഷ്ട്രീയത്തോട് അനുഭാവവും ഉണ്ട്. മത-രാഷ്ട്രീയക്കാർക്കും മത രാഷ്ട്രക്കാർക്കുമൊക്കെ അദ്ദേഹത്തിനെതിരെ തിരിയാൻ അതൊക്കെ ധാരാളവുമാണ്.

സാമുദായിക നവോത്ഥാനം സംഭവിക്കുന്നത് ഇങ്ങിനെയൊക്കെത്തന്നെയാണ്. അടുക്കും ചിട്ടയുമായി കൃത്യമായി പ്ലാനിൽ ഒന്നുമല്ല അത് സംഭവിക്കുക.

ധീരമായ നിലപാടെടുത്ത ഫസൽ ഗഫൂറിനും MES നും അഭിനന്ദനങ്ങൾ…..

===============

Shaiju M. Sainudeen എഴുതുന്നു

മുസ്ലിം സ്ത്രീകളുടെ മുഖം മറക്കൽ മതത്തിനുള്ളിലെ എക്കാലത്തെയും ഒരു വിവാദമായിരുന്നു.പുരുഷന്മാരുടെ മുഖം തുറന്നും സ്ത്രീകളുടെ മുഖം പൊതിഞ്ഞും സൂക്ഷിക്കേണ്ടതാണെന്ന ചില ഗോത്ര ധാരണകളാണ് മുഖം മറക്കലിന് ആധാരം. ഇസ്‌ലാം ഉത്ഭവിച്ച കാലത്തോ അതിന് ശേഷമോ ഒക്കെ സ്ത്രീകളുടെ മുഖം മറക്കുന്ന രീതി അറേബ്യൻ ഗോത്രങ്ങളിൽ നിലനിന്നിരിക്കാം. രാജസ്ഥാൻ ഗുജറാത്ത്, പഞ്ചാബ് പോലെയുള്ള സ്ഥലങ്ങളിലെ ഹിന്ദു, സിക്ക് സ്ത്രീകളടക്കം ലോകത്തെ പല ഗോത്രാധിഷ്ഠിത സമൂഹങ്ങളിലും സ്ത്രീകൾ മുഖം മറക്കാറുണ്ട്. കൊടും ചൂടും തണുപ്പുമുള്ള മരുഭൂപ്രദേശങ്ങളിലെ ആളുകളുടെ വേഷം തന്നെ വ്യത്യസ്തമാണ്. അറേബ്യൻ Image result for naqabനാടുകളിലെ സ്ത്രീ പുരുഷന്മാരുടെ വസ്ത്രങ്ങൾ നോക്കിയാൽ അത് എളുപ്പത്തിൽ അറിയാം. ഏതാണ്ട് ശരീരം മുഴുവൻ മൂടുന്ന നീണ്ട വസ്ത്രങ്ങളാണ് സ്ത്രീകളും പുരുഷന്മാരും സാർവത്രികമായി ഉപയോഗിക്കുന്നത്. വെളുത്ത നീളൻ കുപ്പായം പുരുഷന്മാർ ഉപയോഗിക്കുമ്പോൾ കറുത്ത നീളൻ കുപ്പായം സ്ത്രീകൾ ഉപയോഗിക്കുന്നു. അഥവാ പുരുഷൻ സ്ത്രീകൾക്കായി നിശ്ചയിച്ച് നൽകി. മരുഭൂമിയിൽ കറങ്ങിയടിക്കുന്ന പൊടിക്കാറ്റുകളിൽ നിന്നും അവ അടിച്ച് തെറിപ്പിക്കുന്ന ചുട്ടുപഴുത്ത മണൽത്തരികളിൽ നിന്നും രക്ഷ നേടാനാണ് വസ്ത്രം ഇത്രക്ക് നീട്ടിയിട്ടുന്നത്. മുഖത്തും ചെവിയിലും മൂക്കിലുമൊക്കെ മണൽ അടിച്ച് കയാറാതിരിക്കാൻ ശിരോ വസ്ത്രം താഴേക്ക് നീട്ടിയിട്ട് ശീലിച്ചു. മരുഭൂമിയിലെ ആദിവാസികളെ/ ബദുക്കളെ കണ്ടിട്ടുള്ളവർക്ക് പെട്ടെന്ന് ഇത് മനസിലാകും. പൊടിക്കാറ്റുള്ളപ്പോൾ നീട്ടിയിട്ടിരിക്കുന്ന ശിരോവസ്ത്രത്തിന്റെ രണ്ട് മൂലകളും ചേർത്ത് പിടിച്ച് മൂക്കും വായും ചെവികളും പൊതിഞ്ഞ് പിടിച്ചാണ് അവർ നടക്കുന്നത്. തങ്ങളുടെ സ്ത്രീകൾക്കും അവരുടെ സൗന്ദര്യത്തിനും ഈ ചൂട് കാറ്റും കൊടും തണുപ്പും ഭംഗങ്ങളൊന്നും വരുത്തരുതെന്ന പാട്രിയർക്കിയൽ ബോധമാകാം അന്നും സ്ത്രീവസ്ത്രങ്ങളെ നിർണയിച്ചിരുന്നത്. അന്ന് മാത്രമല്ല, ഏത് കാലത്തെ സ്ത്രീ വസ്ത്രങ്ങളെയും നിയന്ത്രിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നത് പുരുഷ കാമനകളും അവയുടെ താത്പര്യങ്ങളുമാണ്.
ഇനി മതത്തിന് വസ്ത്രത്തിന്റെ വിഷയത്തിൽ എന്താണ് പ്രത്യേകമായ ശ്രദ്ധയെന്നാണ് ഇവിടെ ഉയരുന്ന ഒരു ചോദ്യം. മനുഷ്യർ മാന്യവും അന്തസുള്ളതുമായ വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് മതം പൊതുവിൽ പറയുന്നത് ബാക്കി കൊണ്ട് വരുന്നതൊക്കെ പശ്ചാത്തലങ്ങളെ അവഗണിച്ചുള്ള വാക്യ ശകലങ്ങളാണ്. “അവരിൽ നിന്ന് പ്രകടമായതൊഴികെ അവർ മറക്കട്ടെ” എന്നതാണ് വസ്ത്രധാരണത്തിൽ ഖുർആൻ നൽകുന്ന സന്ദേശം.

==============

Basheer Vallikkunnu എഴുതുന്നു

മുഖം മറച്ചുള്ള വസ്ത്രധാരണ രീതി തങ്ങളുടെ കോളേജുകളിൽ നിരോധിച്ചു കൊണ്ടുള്ള എം ഇ എസിന്റെ സർക്കുലർ സ്വാഗതാർഹമാണ്.. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് നടപ്പിലായാൽ അത്രയും നല്ലത്.

ചെറിയ കുട്ടികൾ പോലും മുഖം മൂടിയിട്ട് ഇരുണ്ട രൂപങ്ങളായി നമുക്ക് മുന്നിൽ നടക്കുന്നത് വല്ലാത്ത ഞെട്ടലുളവാക്കുന്ന കാഴ്ചയാണ്. കേരളത്തിൽ ഈ പ്രവണത കൂടിക്കൂടി വരികയാണ്. മുഖമാണ് ഒരു മനുഷ്യന്റെ ഐഡന്റിറ്റി. ക്ലാസ്സിലിരിക്കുന്ന ഒരു കുട്ടിയുടെ മുഖം അദ്ധ്യാപകൻ കാണണം. തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ ഭാവങ്ങളും ശ്രദ്ധയുമൊക്കെ ഒരു ടീച്ചർക്ക് അറിയാൻ സാധിക്കണം. മൂടിപ്പുതച്ച ആൾരൂപങ്ങളല്ല ഒരു ക്ലാസ്മുറിയിൽ വേണ്ടത്.. ക്ലാസ് മുറിയിലെന്നല്ല പൊതുസമൂഹത്തിലും.

Related imageഇസ്‌ലാം ഇങ്ങനെയൊരു വസ്ത്രധാരണ രീതി നിർബന്ധിക്കുന്നില്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ചേർന്ന് നിർവഹിക്കുന്ന ഹജ്ജ് കർമങ്ങൾക്കിടയിൽ പോലും മുഖം മറയ്ക്കരുത് എന്നാണ് ഇസ്‌ലാമിന്റെ കല്പന. വിശുദ്ധ കഅബാലയം പ്രദക്ഷിണം ചെയ്യുമ്പോഴും മുഖം മറയ്ക്കരുത് എന്നാണ് നിർദേശം. പിന്നെ എന്തിനാണ് ഇത്തരമൊരു വസ്ത്രധാരണ രീതി കൊച്ചുകുട്ടികളിൽ പോലും അടിച്ചേല്പിക്കുവാൻ ഒരുവിഭാഗം ആളുകൾ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

വലിയ സുരക്ഷാപ്രശ്നങ്ങളും മുഖം മൂടിയുള്ള ഈ വസ്ത്രധാരണ രീതികൊണ്ട് ഉണ്ടാകുന്നുണ്ട്, അതുകൊണ്ടാണ് പല രാജ്യങ്ങളും ഇത് നിരോധിക്കുന്നത്. അത് വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമായി കാണുന്നത് ശരിയല്ല, പൊതുസമൂഹത്തിന്റെ സുരക്ഷക്ക് വേണ്ടിയുള്ള നിയമനിർമാണമായി അതിനെ കാണണം.

പർദ്ദ ധരിക്കുന്നതിനെ വ്യക്തിയുടെ വസ്ത്ര സ്വാതന്ത്ര്യമായി കാണാം. എന്നാൽ മുഖം മൂടുന്ന നിഖാബ് അങ്ങിനെയല്ല, അത് ഒരു ഐഡന്റിറ്റിയെ തന്നെ റദ്ദ് ചെയ്യലാണ്. ഇടപഴകുന്ന മനുഷ്യരെ തിരിച്ചറിയാനുള്ള ഓരോ പൗരന്റെയും അവകാശത്തിന്റെ നിഷേധമാണത്. ഒരാൾ ഒരാളുടെ ഐഡന്റിറ്റി മറച്ച് വെച്ച് സമൂഹത്തിൽ ജീവിക്കണം എന്ന് പറയുന്നതിൽ സ്വാതന്ത്ര്യത്തിന്റെ അംശമല്ല, കാപട്യത്തിന്റെയും നിഷേധത്തിന്റേയും അംശമാണ് കൂടുതലുള്ളത് എന്നാണ് എന്റെ പക്ഷം. ഇത്തരം തെറ്റായ വസ്ത്രസംസ്കാരങ്ങൾക്കെതിരെ മുസ്‌ലിം സമൂഹത്തിൽ നിന്ന് തന്നെ ശബ്ദമുയരണം..

No photo description available.