“മലം” ഒരു ദിവ്യഔഷധമാണോ?

അറിവ് തേടുന്ന പാവം പ്രവാസി

ആശ്ചര്യജനകമായ പരിണാമങ്ങൾക്കിടയാക്കിയ വൈദ്യ ശാസ്ത്രത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണ് മനുഷ്യ മലം ഉപയോഗിച്ചുള്ള ചികിത്സാരീതി.

പാശ്ചാത്യരാജ്യങ്ങളിൽ ഇതുസംബന്ധമായ പഠനങ്ങളും ഗവേഷണങ്ങളും തകൃതിയായി നടക്കുകയാണ്.കേട്ടാൽ അറപ്പു തോന്നുമെങ്കിലും സംഗതി വാസ്തവമാണ്. ഒരു വ്യക്തിയിൽ നിന്ന് ശേഖരിക്കുന്ന മലം ചികിത്സാ ലാബിലെ പ്രോസസിങ്ങിനുശേഷം മറ്റൊരു വ്യക്തിയുടെ കുടലിൽ നിക്ഷേപിച്ചു നടത്തുന്ന ചികിത്സാരീതിയാണ് Fecal microbiota transplantation (FMT).മറവിരോഗമായ അൽഷിമേഴ്‌സ്, വിവിധയിനം അലർജികൾ, ഹൃദയസംബന്ധമായ രോഗങ്ങൾ,പലതരം ക്യാൻസറുകൾ ,ആസ്തമ ,നാഡീരോഗങ്ങൾ ,അപസ്മാരം എന്നിവയ്ക്ക് ഈ ചികിത്സാരീതി ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുന്നു.

സസ്യഭുക്കുകളായ വ്യക്തികളുടെ മലമാണ് കൂടുതൽ ഉപയോഗപ്രദമത്രെ. Super poo donors എന്നാണിവർ അറിയപ്പെടുന്നത്.മാംസഭുക്കുകളുടേയും, സസ്യഭുക്കുകളുടേയും മലത്തിലുള്ള ബാക്ടീരിയകളുടെ അന്തരവും അവയുടെ നിലവാരവും ഇപ്പോൾ വിശദമായ ഗവേഷണത്തിന് വിധേയമായിരിക്കുകയാണ്.
Super Poo ചികിത്സാരീതി ഇപ്പോൾ അമേരിക്കയിലും ബ്രിട്ടനിലും തരംഗമായി മാറിയിരിക്കുകയാണ്. Super poo donors നെത്തേടി സോഷ്യൽ മീഡിയയിൽ വരെ പരസ്യം വ്യാപകമാണ്. അമേരിക്കയിൽ ഇപ്പോൾത്തന്നെ 5000 ത്തിലധികം Super poo donors സജീവമാണ്. Stool Donation ലക്ഷ്യമിട്ട്, “നിങ്ങളുടെ മലം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നു.ദയവായി അത് Donate ചെയ്യുക” എന്ന പരസ്യങ്ങൾ അമേരിക്കയിലും യൂറോപ്പിലും ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ട്.

ഇന്ന് പലർക്കും ഇത് വരുമാനമാർഗ്ഗം കൂടിയായിരിക്കുന്നു.ഓഫിസിലും ,സ്‌കൂളിലും പോകുന്നവർ ക്ലിനിക്കുകൾ നൽകുന്ന ടിന്നുകളിൽ തങ്ങളുടെ മലം പാക്കുചെയ്ത് അവിടുത്തെ കൗണ്ടറുകളിൽ ഏൽപ്പിക്കുന്നു. ഒരു തവണത്തെ ടിന്നിന് 50 ഡോളറാണ് Super poo donors നു നൽകുന്ന പ്രതിഫലം. 18 നും 50 നുമിടയിൽ പ്രായമുള്ളവരുടെ മലം മാത്രമാണ് ഇങ്ങനെ ശേഖരിക്കുന്നതും ചികിത്സയ്ക്കായി ഉപയോഗിക്കുന്നതും. ഓരോ 2 മാസം കൂടുമ്പോഴും Super poo donors ന്റെ രക്തവും മലവും പരിശോധന നടത്തുകയും Stool ഡോണെറ്റ് ചെയ്യാൻ യോഗ്യരാണെന്ന് തെളിയിക്കുകയും ചെയ്യേണ്ടതുണ്ട്.

മാത്രമല്ല അവർക്കു മറ്റു രോഗങ്ങളോ, ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാനും പാടുള്ളതല്ല.ഒരു ഡോണർ കുറഞ്ഞത് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും Stool നൽകേണ്ടതുണ്ട്.Super poo donors ന്റെ മലം ഉന്നത ക്വാളിറ്റിയുള്ളതാണ്. അതിലുള്ള ആയിരക്കണക്കിന് ബാക്ടീരിയകളാണ് അന്യവ്യക്തികളിൽ രോഗശാന്തിക്കായി പ്രവർത്തിക്കുന്നത്. ലാബിലെ നിരവധി പ്രോസസുകൾക്കുശേ ഷമാണ് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കിയശേഷമാണ് മലം മറ്റൊരു വ്യക്തിയുടെ കുടലിൽ നിക്ഷേപിക്കുന്നത്. അതിലെ പരശ്ശതം അനുകൂല ബാക്ടീരിയകളുടെ( ജീവാണുക്കൾ) പ്രവർത്തനഫലമായാണ് വ്യക്തിക്ക് രോഗശമനം ഉണ്ടാകുന്നത്.സസ്യഭുക്കുകളായ വ്യക്തികളുടെ മലം ഉന്നത ക്വാളിറ്റി ഉള്ളതാകാനുള്ള കാരണമായി കണ്ടെത്തിയിരിക്കു ന്നത് അതിലെ രോഗപ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണത്തിലുള്ള വർദ്ധനയാണ്.

ഈ ജീവാണുക്കൾ രോഗബാധിതനായ വ്യക്തിയുടെ കുടലിൽ നിക്ഷേപിക്കുമ്പോൾ അവ രോഗിയുടെ ശരീരത്തിൽ കൂടുതൽ പ്രവർത്തനനിരതമാകുന്നു.സാധാരണയായി വേദനാസംഹാരികളും, ആന്റി ബയോട്ടിക്ക് മരുന്നുകളും കഴിക്കുന്ന വ്യക്തികളുടെ ശരീരത്ത് രോഗപ്രതിരോധശേഷിയുള്ള ജീവാണുക്കൾ വളരെ കുറവായിരിക്കും. അതിനുള്ള പ്രതിവിധിയാണ് ഈ ചികിത്സാരീതി എന്ന് പറയപ്പെടുന്നു.നമുക്ക് കാത്തിരുന്നു കാണാം. ഈ വിഷയത്തിൽ കൂടുതൽ ഗവേഷണ ഫലങ്ങൾക്കായി.

Leave a Reply
You May Also Like

20 മിനിറ്റ് നടക്കാന്‍ സമയം കണ്ടെത്തിയാല്‍ കൂടുതല്‍ കാലം ജീവിക്കാം.!

വ്യായാമം ചെയ്യാത്തവര്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും അകാലമരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണ്.

തലമുടി പട്ടുപോലെ മൃദുലം ആകാനുള്ള വഴികള്‍

ദിവസവും മുടി കഴുകിയില്ലെങ്കില്‍ മുടിയില്‍ അഴുക്കു പിടിക്കും എന്നത് തെറ്റിധാരണ മാത്രം ആണ്.ദിവസവും മുടി കഴുകുമ്പോള്‍ മുടി നനയുന്നു എന്ന് മാത്രമേ ഉള്ളു.അഴുക്ക് നീക്കം ചെയ്യപ്പെടുന്നില്ല.ദിവസേനെ ഉള്ള മുടികഴുകള്‍ ചെറിയ തോതില്‍ മുടി കൊഴിയാന്‍ കാരണം ആകുന്നു. അത് കൊണ്ട് മുടികഴുകുന്നത് ഒന്നോ രണ്ടോ ദിവസം ഇടവിട്ട് ചെയ്യാം .

ജീവൻ രക്ഷിക്കാൻ സിപിആർ കൊടുക്കുന്നത് എങ്ങനെ ?

ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങ ളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗമാണ് കാര്‍‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആര്‍

ഇന്നും മലയാളിക്ക് ഒരു ചായയിൽ, ഒരു വടയിൽ എത്ര കലോറി ഉണ്ടെന്ന് അറിയില്ല

ഡോക്ടർ അഗസ്റ്റസ് മോറീസ് ലോക പ്രമേഹദിനത്തോടനുബന്ധിച്ചു സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് മാവേലി To ജിംവേലി…