എഴുതിയത് : കല – കൗൺസലിംഗ് സൈക്കോളജിസ്റ്റ്

ഈ കാലത്തും സ്ത്രീകൾ masturbation ചെയ്യുന്നത് ഒരു വലിയ സംഭവമായി ചിത്രീകരിച്ചത് കണ്ട് സത്യത്തിൽ സങ്കടം ഉണ്ട്.. അത്ഭുതം തോന്നി..
നമ്മുടെ ചിന്തകൾ, കൂടുതൽ ഇരുളുക ആണോ?

വിദ്യാഭ്യാസ മേഖലയിൽ ആണ് ഞാൻ അധികവും ജോലി നോക്കിയിട്ടുള്ളത്.. കൗൺസലിംഗ് എന്നത്
എന്റെ ജോലിയും എന്റെ ഇഷ്‌ടവും ആയ ഒന്നാണ്..

അത് കൊണ്ട് തന്നെ, ബലം പ്രയോഗിച്ചു നടപ്പിലാക്കാൻ ശ്രമിക്കുന്ന മൂല്യങ്ങൾക്ക് ഞാൻ വഴങ്ങാറില്ല.. കർമ്മമാണ്‌ എന്റെ ഈശ്വരനും..
ദൈവാനുഗ്രഹത്തൽ, മൂരാച്ചി നയങ്ങളും കപട മൂല്യങ്ങളും ഉള്ള മാനേജ്മെന്റ് ഭരിക്കുന്ന ഒരിടത്തും ജോലി നോക്കേണ്ടിയും വന്നിട്ടില്ല..

കുട്ടികൾ എന്നോട് സംസാരിക്കാൻ വരുമ്പോൾ ആകാശത്തിനു കീഴെ എന്തും ചോദിക്കാൻ ഞാൻ അനുവാദം കൊടുക്കാറുണ്ട്..
പെൺകുട്ടികൾക്ക് പ്രത്യേകമായ ക്ലാസുകൾ ചിലപ്പോൾ നൽക്കാറുണ്ട്..
അവർ ഭൂമിയിൽ ചവിട്ടി നിൽക്കണം, തല ഉയർത്തി.. അതിനുള്ള പ്രാപ്തി ഉണ്ടാക്കി എടുക്കണം..
അതാണെന്റെ ധർമ്മം എന്ന് ഞാൻ വിശ്വസിക്കുന്നു..
മുന്നോട്ടുള്ള, ഭാവി ജീവിതത്തിലോട്ടുള്ള, അവരുടെ കാൽവെയ്പു ദുര്ബലമാകരുത്..

മൂത്രം ഒഴിക്കുന്ന പോലെ ഒന്ന്..
അത്രയും സ്വാഭാവികമായ ഒന്നായിട്ടാണ് ഞാൻ എന്റെ കുഞ്ഞുങ്ങളോട് സ്വയംഭോഗത്തെ കുറിച്ചു പറഞ്ഞു കൊടുക്കാറുള്ളത്..
പൊതുസദസ്സിൽ മൂത്രം ഒഴികില്ല..
ഇതും അതന്നെ..

ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സ്ത്രീ,
രതിയിൽ നിന്നും മാറി നിൽക്കണം എന്ന് ചിന്തിക്കുക തന്നെ അസാധ്യം..
ഇത് പറയുമ്പോൾ,
അന്യഗ്രഹത്തിൽ നിന്നും വന്നവളെ പോൽ എന്നെ നോക്കരുത്..
എന്റെ അക്ഷരങ്ങൾക്ക് സ്ത്രീയും പുരുഷനും എന്ന വേർതിരിവില്ല..
ഞാനൊരു സാഹിത്യകാരിയും അല്ല..
പച്ചയായ ജീവിതം കാണുന്ന ഒരു കൗൺസിലർ..

മനസ്സാണ് എന്റെ വിഷയം.. വിവരണം തുറന്നെഴുത്ത് അല്ലേൽ കപടത നിറഞ്ഞതാകും.. അത് കൊണ്ട് തന്നെ, അക്ഷരങ്ങളിൽ
വിശുദ്ധയുടെ മുഖം തന്നെ നോക്കുന്നവർ കാണണം എന്നെനിക്ക് യാതൊരു വാശിയുമില്ല..

ദാമ്പത്യജീവിതത്തിലെ സ്ത്രീയുടെ തലവേദനയ്ക്ക് പിന്നിലെ ഒരു കാരണം അവൾക്കു നിഷേധിക്കപ്പെടുന്ന രതിമൂർച്ഛ ആണെന്ന് പറഞ്ഞേ തീരു..
അത്തരം സ്വകാര്യ ദുഃഖം പലപ്പോഴും വാക്കുകളിൽ ഒതുങ്ങാത്ത വണ്ണം ഭയാനകമാണ്..
Masturbation എന്നത് പലപ്പോഴും ഒരു മരുന്നാണ്..

ഈ അടുത്ത് സാധാരണ ജീവിതം നയിക്കുന്ന ഒരു വീട്ടമ്മ പറഞ്ഞത് ഓർക്കുന്നു..
ഇത്രയും കാലം ലഭിക്കാത്ത ലൈംഗിക വികാരം ഇപ്പോൾ കിട്ടുന്നുണ്ട്.
വയസ്സ് അറുപതു കഴിഞ്ഞപ്പോൾ..
Menopause ആയി..
മക്കളൊക്കെ സ്വസ്ഥമായി പലയിടങ്ങളിൽ..
ഇപ്പോൾ ജീവിതം പ്രശ്നങ്ങൾ ഒഴിഞ്ഞത് പോലെ ആണ്..
ലൈംഗികമായ ചിന്തയും ആഗ്രഹവും വികാരവും മുന്നിലാണ്..
കേട്ടപ്പോൾ, വളരെ അധികം സന്തോഷം തോന്നി..
Menopause എന്ന ഘട്ടം ഭയക്കുന്ന പലരെയും ഓർത്തു..
മനസ്സാണ് എല്ലാം നയിക്കുന്നത്..
ലൈംഗീകമായ ചിന്തകൾ സ്ത്രീയ്ക്ക്, പുരുഷന് എന്നപോലെ തന്നെ മുഖ്യമാണ്..
ആ തോന്നലുകൾക്കു അതിർത്തി വെയ്ക്കാൻ കഴിയുമോ?

രതിയിൽ നിന്നും മാത്രമായി ലഭിക്കുന്ന അസാധാരണ ചൈതന്യം അവളിൽ കാണാം…അത് മാത്രമല്ല ജീവിതം എങ്കിൽ കൂടി !!!
അവളത് കൊതിക്കുന്നു എങ്കിൽ, അവളത് അർഹിക്കുന്നുണ്ട്..

കിടപ്പറയിലെ ആട്ടും തുപ്പും അവഗണയും ഈ ബന്ധം വേണ്ട എന്ന് വെയ്ക്കാൻ ഒരു സ്ത്രീയ്ക്കു കാരണമാണ്…
ചുരുങ്ങി ചെറുതായി ഒരു കൃമിയെ പോലെ കഴിയാൻ നട്ടെല്ല് ഉള്ള പെണ്ണുങ്ങൾ വിമുഖത കാണിക്കും.
അതേ പോലെ,
എത്ര പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും ലൈംഗികമായ സംതൃപ്തി അവളെ പങ്കാളിയിൽ സമാധാനം കണ്ടെത്താനും ഉതകും..
ലൈംഗികത ആണേൽ പോലും
അധികമായാൽ അമൃതും വിഷമെന്ന പോലെ കരുതൽ വേണമെന്ന് മാത്രം..

പങ്കാളിയിൽ നിന്നും സന്തോഷം കിട്ടാത്തവർ മാത്രമാണ്, masturbation ( സ്വയംഭോഗം )ആഗ്രഹിക്കുന്നത് എന്നും കരുതരുത്..
ഞാൻ നിന്നെ സ്നേഹിക്കുന്നത് പോൽ,
എനിക്ക് എന്നെയും സ്നേഹിക്കാൻ അവകാശമുണ്ട്..
അത്ര തന്നെ.. !

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.