ജീവനില്ലാത്ത വസ്തുക്കളോട് ലൈംഗിക വികാരം തോന്നാറുണ്ടോ ?

73

ജീവനില്ലാത്ത വസ്തുക്കളോട് ലൈംഗിക വികാരം തോന്നാറുണ്ടോ ?

ജീവനില്ലാത്ത എന്നാല്‍ ശരീരവുമായി അടുത്ത് ബന്ധപ്പെട്ട ചെരുപ്പ്, വസ്ത്രം പോലെയുള്ള മറ്റ് വസ്തുക്കളോട് ലൈംഗിക വികാരം തോന്നാറുണ്ടോ? ഈ അവസ്ഥയെ പറയുന്നത് ഫെറ്റിഷിസം എന്നാണ്. വളരെ അപൂര്‍വമായാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതല്‍ കണ്ടുവരുന്നത്. കൈകാലുകള്‍ മുതല്‍ ശരീരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവനില്ലാത്ത വസ്തുക്കളോട് പോലും ഇത്തരക്കാര്‍ക്ക് ലൈംഗിക വികാരം തോന്നാം. ഇവയോട് തീവ്രമായ ലൈംഗികാസക്തി പ്രകടിപ്പിക്കുകയും അതു മൂലം ഉത്തേജനം ലഭിക്കുന്ന സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് ഫെറ്റിഷിസത്തിന്റെ പ്രത്യേകത.

Foot Fetish Essentials: Your Guide To Foot Worship And Fetishism | Footfilesഫെറ്റിഷിസത്തില്‍ തന്നെ സര്‍വ്വസാധാരണമായ ഒന്നാണ് പാദങ്ങളോട് തോന്നുന്ന ലൈംഗിക ആസക്തി. ഇത് ഫൂട്ട് ഫെറ്റിഷിസം എന്ന് അറിയപ്പെടുന്നു. ഇത്തരം ലൈംഗിക സ്വഭാവമുള്ളവര്‍ക്ക് പാദങ്ങളോടോ പാദരക്ഷകളോടോ അമിതമായ ലൈംഗികാഭിനിവേശം ഉണ്ടായിരിക്കും. ശരീരവുമായി ബന്ധപ്പെട്ട ഫെറ്റിഷിസത്തില്‍ ഏറ്റവും സാധാരണമായ ഇത്. സ്ത്രീകളുടേയോ പുരുഷന്മാരുടേയോ കാലുകളോട് മാത്രം ആകര്‍ഷണം തോന്നുകയും കാലുകളുടെ ആഭിമുഖ്യം കൊണ്ടുമാത്രം ലൈംഗിക സംതൃപ്തി നേടുന്ന അവസ്ഥയാണ് ഇത്. ഫൂട്ട് ഫെറ്റിഷിസമുള്ള ഒരു പുരുഷന്‍ സ്ത്രീകളുടെ പാദങ്ങളുടെ പ്രത്യേകതയില്‍ ആകൃഷ്ടനായിരിക്കും. പാദങ്ങളുടെ ആകൃതി അടക്കമുള്ള ഘടകങ്ങളോടാവും ഇവര്‍ക്ക് ആകര്‍ഷണം.

7 Foot Care Tips from a Pro Domme With Foot-Fetishist Clients | Allureഇതിന് പുറമേ ആഭരണങ്ങള്‍ (മിഞ്ചി പോലെ കാല്‍വിരലില്‍ അണിയുന്ന ആഭരണങ്ങള്‍, പാദസരം തുടങ്ങിയവ), നഗ്നപാദം, അല്ലെങ്കില്‍ ചെരുപ്പ് അണിഞ്ഞവ, കാലിന് നല്‍കുന്ന പരിചരണം, ഗന്ധവും ഇന്ദ്രിയാനുഭൂതി പകരുന്ന സമ്പര്‍ക്കവും(പാദങ്ങളുടെ ഗന്ധം ആസ്വദിക്കുക, പാദങ്ങളില്‍ കടിക്കുക, ചുംബിക്കുക തുടങ്ങിയവ) എന്നീ കാര്യങ്ങളോടും ആകര്‍ഷണമുണ്ടാകാം. ഫൂട്ട് ഫെറ്റിഷിസം അസാധാരണമാണെന്ന് തോന്നാമെങ്കിലും ഇത് തികച്ചും സ്വഭാവകമാണ്. ലൈംഗികജീവിതം സാധാരണമെന്ന് കരുതുന്നതിനാല്‍ മിക്ക ഫെറ്റിഷിസമുള്ളവര്‍ ചികിത്സ തേടാറില്ല. എന്നാല്‍, ലൈംഗിക ജീവിതത്തില്‍ മാറ്റം വേണമെന്ന് പങ്കാളി ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ചികിത്സ തേടേണ്ടിവരും. ഫെറ്റിഷിസം ഒരു രോഗാവസ്ഥ അല്ല. ഒരു പരിധി വരെ സ്വയം മാറ്റിയെടുക്കാവുന്നതാണ്. സ്ത്രീകളെ വ്യക്തിപരമായി അറിയാനും ഇഷ്ടപ്പെടാനും ശ്രമിക്കുക. നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക.