എന്താണ് ഇന്ത്യ ?

54

ആർട്ടിക്കിൾ 15

ഉത്തർപ്രദേശിലെ ബദായൂം ജില്ലയിലെ കത്ര ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവമാണ് (ദളിത് പെൺകുട്ടികളുടെ “ആത്മഹത്യ”) ഈ സിനിമയുടെ പ്രമേയം. ജാതീയമായ വിവേചനവും അയിത്തവും കത്തി നിൽക്കുന്ന ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിന്റെ കഥയാണ് ആർട്ടിക്കിൾ 15 . ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ദളിതർ അനുഭവിക്കുന്ന ജാതിവിവേചനം സിനിമയിൽ വരച്ചു കാണിക്കുന്നു.

ഡൽഹിയിലെ സെയ്ന്റ്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ബിരുദം നേടിയ യുവ IPS ഓഫീസർ അയാൻ രഞ്ചന്, UP യിലെ ലാൽഗാവ് എന്ന ഗ്രാമത്തിൽ പോസ്റ്റിങ്ങ് ലഭിക്കുന്നു. ലാൽഗാവിലേക്കുള്ള യാത്രയിൽ അയാൻ ഡ്രൈവറോട് വണ്ടി നിർത്തി ഒരു കുപ്പി വെള്ളം വാങ്ങാൻ പറയുന്നു. എന്നാൽ അത് കീഴ്ജാതിക്കാരുടെ ഏരിയ ആണെന്നും അവരുടെ കൈയ്യിൽ നിന്നും വെള്ളമോ ഭക്ഷണമോ ഒന്നും മേടിക്കാൻ പാടില്ല എന്നും ഡ്രൈവർ മറുപടി പറയുന്നു.

രണ്ടു പെൺകുട്ടികളുടെ കൊലപാതകവും ഒരു പെൺകുട്ടിയുടെ തിരോധാനവും രഞ്ചന്റെ സഹപ്രവർത്തകരായ പോലീസുകാർക്ക് ഒരു വിഷയമേയല്ല. “അവർ ദളിത് പെൺകുട്ടികളാണ്,അവര് അങ്ങനാണ് കാണാതാവും കൊല്ലപ്പെടും ” എന്നൊരു പോലീസുകാരൻ പറയുന്നുണ്ട്.സിനിമയിലെ ഒരു രംഗമാണ് താഴെ. ദളിത് വിഭാഗത്തിൽ പെട്ട ചെറുപ്പക്കാരെ ആക്രമിച്ച ,സവർണ്ണ വിഭാഗത്തിൽ പെട്ട സന്യാസിയുടെ അനുയായികൾക്കെതിരെ കേസെടുക്കാൻ മടിച്ചു നിൽക്കുന്ന പോലീസുകാരോട് കാരണം അന്വേഷിക്കുകയാണ് രഞ്ചൻ.

The Savarna saviour complex isn't the main problem with Article 15ഈ ഒരു മിനുറ്റിനുള്ളിൽ ഇന്ത്യ എന്താണെന്ന് നമുക്ക് മനസിലാകും. ശരികളുടെയും തെറ്റുകളുടെയും അളവുകൾ നിശ്ചയിക്കുന്നത് ജാതിയുടെ വലിപ്പച്ചെറുപ്പമാണ്. ജാതിയിൽ മുകളിൽ നിൽക്കുന്നവൻ എന്നും മുകളിലും, താഴെ നിൽക്കുന്നവൻ വീണ്ടും വീണ്ടും താഴേക്ക് അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. അവനു നിയമം ഇല്ല നീതിയും.