മോദി അധികാരമേറ്റതുമുതൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് രക്ഷപ്പെട്ട പ്രമുഖരുടെ എണ്ണം 72 ആയത്രേ

350

എന്തിലുമേതിലും കുറ്റം മാത്രം കാണുന്നവരേ, സാമ്പത്തിക രംഗത്തെ രാജ്യത്തിൻറെ ‘വളർച്ച’ കാണാതെ പോകരുത്!

കഴിഞ്ഞ ഒരൊറ്റ വർഷം സാമ്പത്തിക തട്ടിപ്പുകളിലുണ്ടായ വളർച്ച 74 ശതമാനമായിരുന്നു. (7.4% എന്ന് വായിക്കരുത്!) അഥവാ ഒരു ലക്ഷം കോടി രൂപ! എന്നാൽ മോദി അധികാരമേറ്റതുമുതൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് രക്ഷപ്പെട്ട പ്രമുഖരുടെ എണ്ണം 72 ആയത്രേ. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം 2015 മുതല്‍ ഇതുവരെ സാമ്പത്തിക കുറ്റകൃത്യങ്ങളും ബാങ്ക് തട്ടിപ്പും കേസുകളില്‍ രക്ഷപ്പെട്ട് നാടുവിട്ട് വിദേശത്ത് കഴിയുന്ന തട്ടിപ്പുകാരുടെ എണ്ണമാണിത്. 2019 ജനുവരിയിലെ കണക്ക് പ്രകാരം എണ്ണം വെറും 27 മാത്രമായിരുന്നെന്നോർക്കണം! വെറും വളർച്ചയല്ല, കുതിച്ചുചാട്ടം തന്നെയാണ്!

ഇവരിലെ പ്രമുഖരെക്കൂടി കാണുക: വിജയ് മല്യ, നീരവ് മോദി, ലളിത് മോദി,നീശല്‍ മോദി, പുഷ്‌പേഷ് ബെയ്, അഷിഷ് ജൊബാന്‍പുത്ര, സണ്ണി കാല്‍റ, സഞ്ജയ് കാല്‍റ, എസ് കെ. കാല്‍റ, ആരതി കാല്‍റ, വര്‍ഷ കാല്‍റ, ജതിന്‍ മേത്ത, ഉമേഷ് പരേഖ്, കമലേഷ് പരേഖ്, നിലേഷ് പരേഖ്, ഏകലവ്യ ഗാര്‍ദ്, വിനയ് മിത്തല്‍, മെഹുല്‍ ചോക്‌സി, സബ്യ സേത്ത്, രാജീവ് ഗോയല്‍, അല്‍കാ ഗോയല്‍ നിതിന്‍ ജയന്തിലാല്‍ സന്ദേസാരാ, ദിപ്തിബെന്‍ ചേതന്‍കുമാര്‍ സന്ദസേര, റിതേഷ് ജയിന്‍, ഹിതേഷ് എന്‍ പട്ടേല്‍, മയൂരിബെന്‍ പട്ടേല്‍, പ്രീതി ആശിഷ് ജൊബാന്‍പുത്ര.