ഫിംഗർ പ്രിന്റ് സ്കാനറുകളെ പറ്റിക്കാനാകുമോ?

അറിവ് തേടുന്ന പാവം പ്രവാസി

ഫിംഗർ പ്രിന്റ് സ്കാനറുകളെ അവയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യകൾ അനുസരിച്ചു കബളിപ്പിക്കാൻ കഴിയും. അതായതു യഥാർഥ വിരലുകൾക്കു പകരം വിരലുകളുടെ ചിത്രങ്ങൾ, 3ഡി പ്രിന്റ് ചെയ്തെടുത്ത വിരലുകൾ, പശയിലും മെഴുകിലും മറ്റും പതിപ്പിച്ചെടുത്ത വിരലടയാളങ്ങൾ തുടങ്ങിയവയെല്ലാം ഉപയോഗിച്ചു ഫിംഗർ പ്രിന്റ് സ്കാനറുകളെ കബളിപ്പിക്കുന്നതു സർവസാധാരണമാണ്.

ഇത്തരത്തിലുള്ള ഭീഷണികളെ മറികടക്കുന്നതിനായി – രക്തചംക്രമണവും നാഡി മിഡിപ്പും ശരീരോഷ്മാവും മറ്റും പരിശോധിച്ച് യഥാർഥത്തിൽ ജീവനുള്ള വിരൽതന്നെയാണോ ഉപയോഗിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിവുള്ള സെൻസറുകൾകൂടി ഉൾപ്പെടുത്തിയ അത്യാധുനിക ഫിംഗർ പ്രിന്റ് സ്കാനറുകളും ഇപ്പോൾ ലഭ്യമാണ്‌. പക്ഷേ‌ സാധാരണ സ്കാനറുകളെ അപേക്ഷിച്ചു വളരെ ഉയർന്ന വില ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നു.

സ്പർശിക്കുന്ന ഇടങ്ങളിൽനിന്നും മിഴിവുള്ള ഫോട്ടോകളിൽ നിന്നുമെല്ലാം ഒരാളുടെ വിരലടയാളം എളുപ്പത്തിൽ പകർത്തിയെടു ക്കാൻ കഴിയും. അതുകൊണ്ടു തന്നെ ഇത്തരത്തിൽ അധിക സുരക്ഷാ സംവിധാന ങ്ങളില്ലാത്ത ഫിംഗർ പ്രിന്റ് സ്കാനറുകൾ തന്ത്രപ്രധാന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അപകടകരമാണ്‌.

You May Also Like

എന്താണ് ഗൂഗിൾ നോസ് ?

എന്താണ് ഗൂഗിൾ നോസ് ? അറിവ് തേടുന്ന പാവം പ്രവാസി ????ഒരു പുതിയ കാറിന്റെയോ ,…

എപ്സൻ ഇങ്ക് ടാങ്ക് പ്രിന്റർ വാങ്ങി അത് ഓടിച്ച് കൊണ്ടു പോകാൻ പ്രിന്റർ മെക്കാനിസവും പഠിക്കേണ്ടി വന്ന ഗതികേടാണ്

ഇങ്ക് ടാങ്ക് പ്രിന്ററുകൾക്കും ഇൻക് ജറ്റ് പ്രിന്ററുകൾക്കുമൊക്കെ ഒരു പ്രശ്നമുണ്ട്. ഇടയ്കിടെ പ്രിന്റ് എടുത്തുകൊണ്ടീരിക്കണം. അല്ലെങ്കിൽ അതിന്റെ മഷി കട്ടപിടിച്ചും ട്യൂബിൽ എയർ കയറിയുമൊക്കെ പിന്നെ പ്രിന്റ് ശരിയാകില്ല.. ഇതൊക്കെ അറിയാവുന്ന കാര്യങ്ങൾ തന്നെ ആയതിനാൽ അതൊക്കെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ വാങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രശ്നങ്ങൾ തുടങ്ങി.

തോൽക്കുന്നവർ എതിർക്കുന്ന, ജയിക്കുന്നവർ അനുകൂലിക്കുന്ന ഇവിഎം മെഷീനിൽ തിരിമറി ചെയ്യാൻ സാധിക്കുമോ ?

2014 ൽ എൻ ഡി എ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയപ്പോൾ കഥ മാറി. അത്രയും കാലം പരാതിപറഞ്ഞിരുന്നവർക്ക് ഇ വി എമ്മുകൾ ഒന്ന് ഇരുട്ടി വെളുത്തതോടെ അഗ്നി ശൂദ്ധി വരുത്തി പരിപാവനമായതായി മാറി.പക്ഷേ അത്രയും കാലം പ്രതിരോധിച്ചിരുന്നവർ പെട്ടന്ന് വോട്ടിംഗ് യന്ത്രങ്ങളെ തള്ളിപ്പറയാൻ തുടങ്ങി.

ഇനി സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍

ഇനി സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍ Sabu Jose സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ അഥവാ ഉപഗ്രഹ വാർത്താവിനിമയത്തേക്കുറിച്ച് കേൾക്കാത്തവരായി…