അപകട സ്ഥലത്ത് ഫയർ ഫോഴ്സ് വളരെ താമസിച്ച് ആണോ എത്തുന്നത്?

അറിവ് തേടുന്ന പാവം പ്രവാസി

അപകട സ്ഥലങ്ങളിൽ ഫയർ ഫോഴ്സ് മനപ്പൂർവം ഒരിക്കലും താമസിച്ചു എത്തില്ല. അങ്ങനെ പ്രചാരണം ഉണ്ടാകുന്നതിനു വിവിധ കാരണങ്ങൾ ഉണ്ട്. അപകടം ഉണ്ടായി പലപ്പോഴും ആൾക്കാർ രക്ഷാപ്രവർത്തനം നടത്തി തുടങ്ങി അവരുടെ കയ്യിൽ നിൽക്കില്ല എന്ന് ബോധ്യമാകുമ്പോഴായിരിക്കും ഫയർ ഫോഴ്സിനെ വിളിക്കാം എന്ന് ആലോചിക്കുന്നത്.

അപ്പോൾ ഫയർ ഫോഴ്സിനെ വിളിക്കാനുള്ള നമ്പർ കാണില്ല. അതൊക്കെ തിരക്കി ഫയർ ഫോഴ്സിനെ അറിയിക്കുമ്പോളേക്കും അപകടം നടന്നു സമയം കുറെ പോയിരിക്കും. സംഭവം നടന്ന സമയമായിരിക്കും എല്ലാവരും നോക്കുക അല്ലാതെ ഫയർ ഫോഴ്സിനെ അറിയിച്ച സമയമായിരിക്കില്ല. അപ്പോൾ താമസിച്ചു എന്ന് വിധിയെഴുതും .ഫയർ ഫോഴ്‌സ് വാഹനം സാധാരണ ഒരു വാഹനത്തിനു പോകാവുന്ന വേഗതയിലേ പോകാൻ പറ്റൂ. അതായതു 60km/hr, എന്ന് പറഞ്ഞാൽ ഒരു മിനിറ്റിൽ 1 km ദൂരം സഞ്ചരിക്കുമെന്നു അർഥം.

10 km ദൂരം സംഭവ സ്ഥലത്തേക്കുണ്ടെങ്കിൽ 10 മിനിറ്റ് സമയം എടുക്കുമെന്നർത്ഥം. അതായതു ഫയർ ഫോഴ്സിനെ അറിയിച്ചു രണ്ടാമത്തെ മിനിറ്റിൽ അവർ ഇതുവരെ എത്തിയില്ലല്ലോ, താമസിക്കുന്നല്ലോ എന്ന് പറയുന്നതിൽ വാസ്തവമില്ലെന്നർത്ഥം. കേരളത്തിലെ ഏത് അഗ്നിരക്ഷാ നിലയത്തിൽ ആയാലും ഏത് പാതിരാത്രിയിലും ഫോൺ ബെല്ലിന്റെ രണ്ടാമത്തെ റിങ്ങിൽ ഫോൺ എടുത്തിരിക്കും. ഒരു മിനിറ്റിനുള്ളിൽ സംഭവസ്ഥലത്തേക്ക് വണ്ടി പുറപ്പെടുകയും ചെയ്യും. ഗതാഗത കുരുക്കുകളും, ഫയർഫോഴ്സ് വാഹനം കണ്ടാൽപോലും വഴി മാറാത്ത സാഹചര്യവും പ്രവർത്തനത്തെ സാരമായി ബാധിക്കാറുണ്ട്.

അഗ്നിബാധ കൂടുതൽ കഴിയും തോറും അപകടകരമാകും. അണയ്ക്കാൻ മുന്നിൽ നിൽക്കുന്ന ഫയർ ഫോഴ്‌സ് കാരന്റെ ജീവനും അപകടത്തിലാകും. അതുകൊണ്ടു എത്രയും വേഗം സംഭവസ്ഥലത്തെത്തി എത്രയും പെട്ടെന്ന് തീ അണച്ച് ജനങ്ങളുടെ ജീവനും, സ്വത്തും ഒപ്പം സ്വന്തം ജീവനും സംരക്ഷിക്കാനേ ഫയർ ഫോഴ്‌സുകാർ ശ്രമിക്കൂ, അല്ലാതെ താമസിച്ചെത്തി സ്വന്തം ജീവൻ കൂടി അപകടത്തിലാക്കാൻ ശ്രമിക്കാറില്ല. ഇത് സാമാന്യ ബുദ്ധിക്ക് ആലോചിച്ചാൽ താമസിച്ചു എന്ന് കാര്യമറിയാതെ പറയുന്നവർക്ക് മനസിലാകും.ജീവനോ, സ്വത്തിനോ എന്ത് അപകടം ഉണ്ടായാലും ഉടൻ തന്നെ ഫയർഫോഴ്സിനെ വിളിക്കുക.ഏതാപത്തിലും നിങ്ങളെ രക്ഷിക്കാൻ ഒരു ഫയർഫോഴ്സ് കാരൻ കൂടെ ഉണ്ട്.

You May Also Like

സ്നേക്ക് മിൽക്കറെ പോലെ ലോകത്തിലെ മറ്റ് ചില വിചിത്രമായ ജോലികൾ

പാമ്പിനെ കറക്കുന്ന ജോലിയായലോ ? ????പശു, ആട് തുടങ്ങിയവയാണ് സാധാരണയായി പാല് കറക്കാനുള്ള മൃഗങ്ങളെന്ന് ഭൂരിഭാഗവും…

ലോകത്താദ്യമായി അണ്ടർവാട്ടർ ക്യാബിനറ്റ് മീറ്റിംഗ് നടത്തി മാലിദ്വീപ് തങ്ങളെ രക്ഷിക്കാൻ ലോകത്തോട് അഭ്യർത്ഥിച്ചു

ആദ്യമായി അണ്ടർവാട്ടർ ക്യാബിനറ്റ് മീറ്റിംഗ് നടത്തിയരാജ്യം . റിപ്പബ്ലിക് ഓഫ് മാലിദ്വീപ്. ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം :…

ലോകത്ത് ഇന്നു നിലവിലുള്ള ഒരു ഉപകരണം കൊണ്ടും മുറിക്കാൻ പറ്റാത്ത ഏതെങ്കിലും വസ്തു ഉണ്ടോ ?

ലോകത്ത് ഇന്നു നിലവിലുള്ള ഒരു ഉപകരണം കൊണ്ടും മുറിക്കാൻ പറ്റാത്ത ഏതെങ്കിലും വസ്തു ഉണ്ടോ ?…

വിമാനത്തിൽ വെച്ച് ഒരുപാടുപേർ മരിച്ചിട്ടുണ്ട്, എന്നാൽ വിമാനത്തിൽ വെച്ച് ആർക്കും മരണം സംഭവിച്ചിട്ടില്ല എന്നാണ് രേഖകളിൽ ഉള്ളത്, അതെന്തുകൊണ്ടാണ് ?

ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾക്കറിയാമോ? അറിവ് തേടുന്ന പാവം പ്രവാസി 👉താറാവിന്റെ ആൺ വർഗത്തിന് ഇംഗ്ലീഷിൽ…