ഏതൊരു ആഭാസനും ഈ നാട്ടിൽ നന്മമരം എന്ന പേരുണ്ടാകാം, തോറ്റത് എത്രഭാഗ്യം !

532

“തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി.LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എൻറെ സഹപ്രവർത്തകർക്ക് ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും”

നന്മമരം തോറ്റു തൊപ്പിയിട്ടിട്ടും നടത്തിയ തള്ളാണ് മുകളിൽ. പണമെറിഞ്ഞു സീറ്റ് മേടിച്ചിട്ടും ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയിട്ടും അവസാന നിമിഷം പരാജയപ്പെട്ടു . പ്രസ്തുത തള്ള് പോസ്റ്റിനടിയിൽ ആണ് ബിഗ് ബോസ് സെലിബ്രിറ്റി ജസ്ല മാടശ്ശേരിക്കെതിരെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടതു .

May be an image of one or more people and text that says "Author Firoz Kunnamparambil Palakkad Jazla Madasseri പടക്കം.... പൊട്ടിച്ചോ 1h Like (ജയിച്ചപ്പോൾ) Reply 43"ജസ്‌ല ഇങ്ങനെ പ്രതികരിക്കുന്നു.

സ്ത്രീകളോട് എന്നും ആധുനികമെന്ന് കരുതുന്ന കേരളം പോലും പ്രതികരിക്കുന്ന രീതി ലൈംഗിക അധിക്ഷേപമാണ്.സ്ത്രീകളുടെ അഭിപ്രായവും, അവളുടെ പ്രതികരണങ്ങളും പ്രതീക്ഷകളും എല്ലാം ഇരിക്കുന്നത് അവളുടെ കാലുകൾക്കിടയിലാണ് എന്ന പൊതുബോധമാണ് സ്ത്രീ മിണ്ടിയാൽ, അവൾ രാഷ്ട്രീയം പറഞ്ഞാൽ ,എല്ലാവരേയും പോലെ വിജയം ആഘോഷിച്ചാൽ ഒക്കെ ഉണർന്ന് ഉദ്ധരിച്ച് പൊന്തുന്നത്.

പൊതുവിടത്തിൽ പ്രത്യക്ഷയാകുന്ന പെണ്ണ് ആണ് ഏതൊരാളുടേയും പ്രശ്നം. അവളെ കാണുന്ന കണ്ണുകളുടെ ഉടമ രാഷ്ട്രീയക്കാരൻ ആകട്ടെ, നൻമ്മമരം ആകട്ടെ, മത നേതാവ് ആകട്ടെ, ആരായാലും പഴകി തുരുമ്പിച്ച പഴയ വാറോലകൾ കൊണ്ടാണു് അവളെ അളക്കുന്നതും വിലയിരുത്തുന്നതും.നിങ്ങൾ ഈ നാട്ടിലെ എല്ലാവരേയും പോലെ അഭിപ്രായം, അല്ലങ്കിൽ ഒരു പ്രതികരണം, ഒരു സന്തോഷ പ്രകടനം നടത്തി നോക്കു.. നിങ്ങൾ വേശ്യയായി, വെടിയായി, പടക്കമായി..ലൈംഗിക അവയവം കൊണ്ട് ചിന്തിക്കുന്ന ആളുകളോട് ഒന്നേ പറയാനുള്ളു. ഇടയ്ക്കൊക്കെ തലച്ചോറും കൊണ്ട് ചിന്തിക്കു.. ഈ വർത്തമാനകാലത്തെ മൂല്ല്യങ്ങൾക്കൊപ്പം ജീവിക്കാൻ ശ്രമിക്കു.

എന്നാൽ Shamseer Kvc Vamban എന്ന യുഡിഎഫ് പ്രവർത്തകൻ വരെ ഫിറോസിനെ കാലിൽ വാരി നിലത്തടിച്ച കമന്റാണ്.

“ഒരു യൂഡിഎഫുകാരനായിട്ടും താൻ ജയിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു . അതിനുള്ള കാരണം ഇതാണ്.കാരണം നീ ജയിച്ചാൽ നാളെ മുതൽ എന്നേ പോലുള്ള പ്രവർത്തകർ കൂടി. ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങളെ ന്യായീകരിക്കാനിറങ്ങണ്ടി വരും.സംസ്കാരം പഠിക്കാൻ ശ്രമിക്കുക. തൻറെ നാക്കാണ് ഇത്രക്ക് ശത്രുക്കളെ ഉണ്ടാക്കിയത്”