എന്താണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് ?

അറിവ് തേടുന്ന പാവം പ്രവാസി

കടലിന്റെ മനോഹാരിത നടന്ന് ആസ്വദിക്കാനായുള്ള സംവിധാനമാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് . പ്ലാസ്റ്റിക്കിലും, ഫൈബറിലും ഉള്ള ഇവ പെട്ടെന്ന് അഴിച്ചു മാറ്റാത്തക്ക വിധം ഭാരം കുറഞ്ഞ പല ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇവയുടെ പാലങ്ങളിൽ ഹാൻഡ്‌റെയിലുകളും , ആന്റി-സ്ലിപ്പ് പ്രതലങ്ങളും കൊണ്ട് സുരക്ഷിതമാക്കിയാണ് നിർമ്മിക്കുന്നത്. ഇത് പരിസ്ഥിതി സൗഹൃദവും ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പവുമായിരിക്കും. വിനോദ സഞ്ചാരത്തിന് പുറമെ പാർപ്പിടത്തിനും , വാണിജ്യ ആവശ്യങ്ങൾക്കും ഇവ അനുയോജ്യമാണ്.

ആകർഷണീയമായ പല ഡിസൈനുകളിൽ ലഭ്യമാണ് . ഇതിൽ നിറം, ഉയരം, വലിപ്പം, ആകൃതി എന്നിവ ഉൾപ്പെടുന്നു. ഒരു ഫ്ലോട്ടിംഗ് ബ്രിഡ്ജ് നമുക്ക് ഇഷ്ടമുള്ള രീതിയിൽ രൂപപ്പെടുത്തി എടുക്കാം .ഏത് ഉയരത്തിലും അത് ഉൾക്കൊള്ളുന്ന സ്ഥലത്തിന് അനുയോജ്യമായ രീതിയിലും നിർമ്മിക്കാൻ കഴിയും. ഓരോ ഭാഗങ്ങളും എത്ര വേണമെങ്കിലും നീളം കൂട്ടാനും ഇളക്കി മാറ്റാനും കഴിയും. മിക്കവയും മോഡുലാർ ക്യൂബുകളുടെ ഭാഗങ്ങൾ സുരക്ഷിതമായി ബന്ധിപ്പിക്കുന്നു.

കടലിന് മുകളിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ നിർമ്മിക്കാനും , ഇൻസ്റ്റാൾ ചെയ്യാനും , പ്രവർത്തിപ്പിക്കാനും , പരിപാലിക്കാനും എളുപ്പമാണ്.ശക്തമായ തിരയുള്ള ഭാഗങ്ങളിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഭാഗങ്ങൾ ചിലപ്പോൾ വേര്‍പ്പെട്ട് പോകാം. അത് കടലിലേക്ക് ഒഴുകാതെ തിരികെ കൊണ്ട് വന്ന് ബന്ധിക്കണം. ഫ്ലോട്ടിംഗ് ബ്രിഡ്ജ് വേർപെടാൻ സാധ്യത ഉള്ളതിനാൽ ലൈഫ് ജാക്കറ്റ് ധരിച്ച് പാലത്തിലേക്ക് കയറുന്നതാണ് സുരക്ഷിതം.വിനോദ സഞ്ചാരികളുടെ സുരക്ഷക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാരുടെ സേവനവും ഒപ്പം കാണും. കടലോളത്തിനൊപ്പം ആസ്വദിക്കാനായി ഏകദേശം 100 മീറ്റർ ദൈർഘ്യമുള്ള ഫ്ലോട്ടിങ് ബ്രിഡ്ജുകളും അതിന്റെ അറ്റത്തായി കടലിലേക്ക് നീണ്ടുകിടക്കുന്ന 15 മീറ്റർ വീതിയുള്ള പ്ലാറ്റ്‌ഫോമുമാണ് സാധാരണ കാണപ്പെടുന്നത്. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയായിരിക്കും പാലം നിർമ്മിക്കുന്നത്.

കടലേറ്റവും കടൽ ക്ഷോഭവും ശക്തമാകുമ്പോൾ പരസ്പരം ലോക്ക് ചെയ്ത് ഘടിപ്പിച്ച ഫ്ലോട്ടിങ് പോണ്ടൂൺസ് ലോക്കുകളിൽ നിന്ന് വേർപ്പെടും. അങ്ങിനെ സംഭവിക്കുമ്പോൾ നിയന്ത്രണം സാധ്യമാകാതെ വരുന്നത് കൊണ്ട് അപകടം ഒഴിവാക്കാൻ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടഞ്ഞ് ബ്രിഡ്ജിലെ ഘടകങ്ങൾ അഴിച്ചുമാറ്റി കരക്ക്‌ കയറ്റി വയ്ക്കുന്നത് നല്ലതാണ്.കടലിൽ ഒഴുകി നടക്കുന്നത് പോലെ അനുഭവപ്പെടാനായി ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ രൂപകൽപന ഫ്ലെക്സിബിളായിരിക്കും.

You May Also Like

എന്താണ് സലാം മംഗളാരതി ?

എന്താണ് സലാം മംഗളാരതി ? ശബരിമലയുടെ ഐതിഹ്യത്തിൽ വാവർക്കെന്ന പോലെ, മതസൗഹാർദ്ദത്തിന്റെ ഒരു കഥയും ,…

ബാറ്റ്സ്മാൻ ക്രീസിൽ വന്ന ശേഷം ബാറ്റ് നിലത്തു കുത്തി പിടിച്ചുകൊണ്ടു അമ്പയറോട് ചോദിക്കുന്നത് എന്ത് ?

ബാറ്റ്സ്മാൻ ക്രീസിൽ വന്ന ശേഷം ബാറ്റ് നിലത്തു കുത്തി പിടിച്ചുകൊണ്ടു ബൗളിംഗ് എൻഡിൽ നിൽക്കുന്ന അമ്പയറോട്…

നിങ്ങളുടെ വീട്ടിൽ എത്ര രൂപവരെ സൂക്ഷിക്കാം ?

വീടുകളില്‍ നമുക്ക് സൂക്ഷിക്കാവുന്ന പണത്തിന് പരിധിയുണ്ടോ ? ഏതു സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍…

ട്രംപുമായി കൂടിക്കാഴ്ച നടത്തിയ സിംഗപ്പൂരിൽ നിന്നും കിമ്മിന്റെ മലംവരെ ഉത്തര കൊറിയൻ സംഘം തിരിച്ചുകൊണ്ടു പോയത്രെ !

ട്രംപ് -കിം കൂടിക്കാഴ്ചയിലെ ചില കാര്യങ്ങൾ⭐ അറിവ് തേടുന്ന പാവം പ്രവാസി ????സിംഗപ്പൂരിൽ അമേരിക്കൻ ഡൊണാൾഡ്…