മൂന്ന് എല്ലിൻ കഷ്ണങ്ങൾ കൊണ്ട് കേസ് തെളിയിച്ചകഥ !

527

എഴുതിയത് : സഅദ് മുഹമ്മദ്

ഇന്നത്തെ സയനൈഡ് കൊലപാതകം നമ്മളെല്ലാം വായിച്ചിട്ടുണ്ടാവും.. എന്നാൽ പോസ്റ്റുമോർട്ടം / ഫോറൻസിക് എങ്ങനെ തെളിവുകൾ നൽകുന്നു എന്ന് നമുക്ക് നോക്കാം..

“ഒരു പോലിസ് സർജന്റെ ഓർമ്മകുറിപ്പുകൾ “.എന്ന പുസ്തകത്തിൽ നിന്നും പകർത്തി എഴുതിയതാണ് .

അധികവും കൊല എന്ന പുസ്തകത്തിൽ നിന്നും എടുത്ത “മൂന്നു എല്ലിൻ കഷ്ണങ്ങൾ ” എന്ന അദ്ധ്യായം..

അതിങ്ങനെ

“മൂന്നു എല്ലിൻ കഷ്ണങ്ങൾ ”

Image result for forensic scienceസിഡ്‌നി സ്മിത്ത് വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിൽ മെഡിക്കോ ലീഗൽ എക്സ്പെർട് ആയിരുന്നപ്പോൾ ഉള്ള ഒരനുഭവമാണ് അദ്ദേഹം ഇതിൽ വിവരിച്ചിട്ടുള്ളത്..

അതിങ്ങനെ..

സ്മിത്തിന്റെ ഓഫിസിലേക്ക് പോലീസുകാർ ഒരു പാക്കറ്റ് കൊടുത്തയച്ചു. അതിൽ മൂന്നു എല്ലുകളായിരുന്നു. ഒരു ഗ്രാമത്തിലെ ഉപയോഗശൂന്യമായ കിണർ വൃത്തിയാക്കിയപ്പോൾ ഗ്രാമവാസികൾക്ക് കിട്ടിയ എല്ലുകളായിരുന്നു അവ. മനുഷ്യന്റെ അസ്ഥികളാണെന്നു സംശയം തോന്നിയതിനാൽ പോലീസിൽ ഏല്പിച്ചു, സംശയ നിവർത്തി വരുത്താനാണ് ആ എല്ലുകൾ അദ്ദേഹത്തിന് അയച്ചു കൊടുത്തത്.

അദ്ദേഹം സൂക്ഷ്മമായി പരിശോദിച്ചു സ്മിത്ത് ഇപ്രകാരം എഴുതി..

“ഇത് ഒരു സ്ത്രീയുടെ അസ്ഥികളാണ്, അവൾക്ക് ഒരു 22-24 വയസ്സിനടുത് പ്രായമുണ്ടായിരുന്നു, ഈ സ്ത്രീ ഒരു തവണയെങ്കിലും പ്രസവിച്ചുണ്ടാവണം , ഇടതുകാൽ വലതുകാലിനെക്കൾ ചെറുതായിരിക്കണം, അത്കൊണ്ട് അവൾക്ക് മുടന്തുണ്ടായിരിക്കണം, ശൈശവത്തിൽ പോളിയോ ബാധിച്ചത് കൊണ്ടായിരിക്കണം ഇപ്രകാരം മുടന്തുണ്ടായത്, മരിച്ചത് അടിവയറ്റിലെറ്റ വെടി കൊണ്ടാണ്, പ്രതി ഈയ ഗുണ്ടുള്ള തോക്കാണ് ഉപയോഗിച്ചത്, വെടിഏൽക്കുമ്പോൾ ആ സ്ത്രീ നിൽക്കുകയായിരുന്നു, പ്രതി ഏകദേശം മൂന്നുവാര ദൂരെ, യുവതിയുടെ
ഇടതുമാറി ഇരുന്ന്കൊണ്ടായിരിക്കണം നിറയൊഴിച്ചത്, വെടിയേറ്റയുടനെ അവള് മരിച്ചിട്ടില്ല, ഒരാഴ്ച കഴിഞ്ഞു വയറ്റിൽ പഴുപ്പു ബാധിച്ചാണ് മരണം സംഭവിച്ചത്, സംഭവം നടന്നത് ഏതാനും മാസങ്ങൾക്കു മുമ്പായിരിക്കണം ”

Image result for forensic scienceസ്മിത്തിന്റെ വിവരണം വായിച്ച പോലീസുകാർ ഇദ്ദേഹത്തിന് തലക്ക് വെളിവില്ല എന്ന് വരെ ഒരു വേള ചിന്തിച്ചു, അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, എങ്കിലും പറഞ്ഞത് ഒരു ഫോറൻസിക് സർജനല്ലേ, ഒന്നന്വേഷിച്ചു കളയാം എന്ന മട്ടിൽ പോലിസ് അന്വേഷണം തുടങ്ങി…

ആ ഗ്രാമത്തിൽ സ്മിത്ത് പറഞ്ഞ പ്രായത്തിൽ ഉള്ള മുടന്ത്‌ ഉള്ള പെൺകുട്ടിയെ കാണാതായിട്ടുണ്ടോ എന്നാണ് പോലിസ് ആദ്യം അന്വേഷിച്ചത്, എല്ലുകൾ കിട്ടിയ കിണറിനു ദൂരെയല്ലാതെ ഒരു പെൺകുട്ടിയെ കാണാനില്ലെന്ന് ചിലർ വിവരം നൽകി.. ഭർത്താവിനോട് പിണങ്ങി വൃദ്ധയായ പിതാവുമൊത്ത് താമസിച്ചിരുന്ന ഒരു കുട്ടിയുള്ള യുവതിയെ കാണാനില്ല എന്ന വിവരം പൊലീസിന് ലഭിച്ചു, പോലിസ് ആ വൃദ്ധനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം കുറ്റം സമ്മതിച്ചു..

Image result for forensic scienceഅയാൾ സത്യം തുറന്നു പറഞ്ഞു.. പക്ഷെ മനഃപൂർവം സംഭവിച്ചതല്ല, ഏതാനും മാസങ്ങൾക്കു മുമ്പ് തറയിലിരുന്ന് അയാൾ തന്റെ നാടൻ തോക്ക് വൃത്തിയാക്കുകയായിരുന്നു, അപ്പോൾ മകൾ എതിരെ വന്നു നിന്ന് വർത്താനം പറയുകയായിരുന്നു, നിറ തോക്കാണെന്നറിഞ്ഞിരുന്നില്ല, അബദ്ധത്തിൽ വെടി പൊട്ടി ഉണ്ടകൾ മകളുടെ അടി വയറ്റിൽ തറച്ചു കയറി, ഭയം മൂലം അവളെ ആശുപത്രിയിൽ കൊണ്ട് പോയില്ല, വീട്ടിൽ വച്ചു തന്നെ നാടൻ ചികിത്സകൾ ചെയ്‌തെങ്കിലും ഏഴാം ദിവസം വയറ്റിൽ പഴുപ്പ് ബാധിച്ച് അവൾ മരിച്ചു, ലൈസൻസ് ഇല്ലാത്ത തോക്ക് ആയതിനാൽ പോലീസിൽ വിവരം അറിയിക്കാൻ ഭയമായിരുന്നു, അയാൾ രാത്രി ശവം പൊട്ട കിണറ്റിലിട്ടു.

ഒരു വർഷം കഴിഞ്ഞു, നാട്ടിൽ ജലക്ഷാമം വന്ന് കിണർ വൃത്തിയാക്കാൻ ഗ്രാമവാസികൾ ആലോചിച്ചപ്പോൾ അപകടം മനസ്സിലാക്കിയ വൃദ്ധൻ ഒരു രാത്രി കിണറ്റിലിറങ്ങി, അപ്പോഴേക്കും ശവം ചീഞ്ഞു അസ്ഥി മാത്രാമായികഴ്ഞ്ഞിരുന്നു. അസ്ഥികളെല്ലാം കിണറ്റിൽ നിന്നെടുത്തു ഒരു ചാക്കിലാക്കി നൈൽ നദിയിൽ കൊണ്ടെറിഞ്ഞു. പക്ഷെ ഇരുട്ടിൽ രാത്രി കിണറ്റിൽ നിന്നും അസ്ഥികൾ വാരിയെടുത്തപ്പോൾ മൂന്നു കഷ്ണങ്ങൾ കിണറ്റിൽതന്നെ കിടന്നത് വൃദ്ധൻ അറിഞ്ഞില്ല.

Related imageവൈദ്യശാസ്ത്രത്തിലെ പരിജ്ഞാനവും സാമാന്യ ബുദ്ധിയുമാണ് ഒരു ഫോറൻസിക് വിദഗ്ദന് ആവശ്യം വേണ്ടത്. കിട്ടിയ മൂന്ന് എല്ലുകളും ഇടുപ്പെല്ലിന്റെ ഭാഗമായിരുന്നു, ലിംഗനിർണയത്തിന് ഏറ്റവും യോജിച്ചതു ഇടുപ്പെല്ലാണ്. അതിന്റെ പ്രത്യേകതകളിൽ നിന്നും മരിച്ചത് സ്ത്രീയാണെന്ന് കണ്ടു പിടിച്ചു, എല്ലുകളുടെ വളർച്ചയിൽ നിന്നും പ്രായവും കണ്ടു പിടിച്ചു, ഗർഭാവസ്ഥയിൽ ഗർഭപാത്രം വികസിക്കുമ്പോൾ ഇടുപ്പെല്ലിന്റെ ഭാഗത്തു ചെറിയ സുഷിരങ്ങൾ കാണപ്പെടും, ഇതിൽ നിന്നാണ് യുവതി ഒരു തവണയെങ്കിലും ഗർഭിണിയായിരിക്കുമെന്ന നിഗമനത്തിലെത്തിയത്.

വലത് ഇടുപ്പെല്ല് ഇടതിനെക്കാൾ ചെറുതായിരുന്നു, വലത് തുടയെല്ലും ഇടുപ്പെല്ലും ചേരുന്ന സന്ധി വലുതായിരുന്നു, ഇടതു കാലിനു നീളകുറവ്‌ ഉള്ളപ്പോഴാണ് അങ്ങനെ കാണുക. ശരീരത്തിന്റെ ഭാരം മുഴുവൻ വലതു കാലിന് താങ്ങേണ്ടി വരുമ്പോൾ ആ വശത്തെ സന്ധി വലുതാവും ഈ ലക്ഷണങ്ങൾ കണ്ടതിൽ നിന്നാണ് യുവതിക്ക് മുടന്തുണ്ടെന്ന് ഊഹിച്ചത്. ശൈശവത്തിൽ പോളിയോ ബാധിച്ചവർക്കാണ് കാലുകൾ ശോഷിക്കുന്നതും മുടന്തുണ്ടാകുന്നതും. എല്ലിന്റെ ഉൾഭാഗത്ത് ചെറിയ ഈയ വെടികൾ തറച്ചിരുന്നത് കിട്ടിയിരുന്നു. ഇടുപ്പെല്ലിന്റെ വേറൊരു ഭാഗത്തു വെടിയുണ്ട കൊണ്ട് ഒരു ഭാഗം അടർന്നു പോയിരുന്നു. മറ്റൊരു ഭാഗത്തു വെടിയുണ്ട കൊണ്ട് ഒരു ചാൽ ഉണ്ടായിരുന്നു, അവിടെ എല്ലിൽ പഴുപ്പു ബാധിച്ച ലക്ഷണമുണ്ടായിരുന്നു. വെടിയുണ്ടകൾ നാടൻ തോക്കിൽ ഉപയോഗിക്കുന്നവ ആയിരുന്നു. വെടിയുണ്ടകൾ തമ്മിലുള്ള അകലത്തിൽ (Dispertion) ൽ നിന്നും വെടി വെച്ച അകലം കണക്കാക്കി. ഇടുപ്പെല്ലിൽ വെടിയുണ്ടകൾ തറച്ച ദിശ നോക്കിയപ്പോൾ ആ സ്ത്രീ നിൽക്കുമ്പോഴാണ് വെടിയേറ്റത് എന്ന് മനസ്സിലായി. പഴുപ്പ് ബാധിച്ച ഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചപ്പോൾ ഒരാഴ്ച കഴിഞ്ഞ വ്യത്യാസങ്ങൾ കാണാൻ സാധിച്ചു. അതായത് വെടിയേറ്റ ശേഷം യുവതി ഒരാഴ്ച ജീവിച്ചിരുന്നിരിക്കണം. ഏഴു ദിവസത്തിന് ശേഷമായിരിക്കണം മരണം സംഭവിച്ചതെന്ന് ഉറപ്പിക്കാൻ കഴിഞ്ഞു. എല്ലുകളിൽ അപ്പോഴും കുറച്ചു മാംസം ഒട്ടിയിരുന്നതിനാൽ മരണം സംഭവിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ എന്ന് അനുമാനിച്ചു..

Image result for forensic scienceഅവലംബം :ഒരു പോലിസ് സർജന്റെ ഓർമ്മകുറിപ്പുകൾ.. dr. ബി ഉമാദത്തൻ

പിൻകുറി :
കൊലചെയ്യപ്പട്ടവൻ , പിന്നിലൊരു കൊലയാളിയും(അവലംബിച്ച മാർഗം ഏതോ ആയിക്കോട്ടെ ), പിന്നെ കൊല ചെയ്യപെടാൻ ഒരു കാരണവുമുണ്ടെങ്കിൽ അന്വേഷണഉദ്യോഗസ്ഥർ ശെരിയാംവണ്ണം അന്വേഷിച്ചാൽ ഒരു കേസും തുമ്പില്ലാതെ പോവില്ല എന്നത് ലളിതമായ സത്യമാണ്..

കൊലപാതകം നടത്തിയവർ തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ല എന്ന് കരുതുന്നവരുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്..
.നിങ്ങളുടെ മുന്നിലും പിന്നിലും അവരുണ്ട്, നിങ്ങളെ അറിയുകയും ചെയ്യും, പക്ഷെ
നിയമവും സ്വാധീനവും മാത്രമാണ് അവരുടെ പരിമിതി !!

ആ പരിമിതികൾ ഇല്ലാത്തത് കൊണ്ട് മാത്രമാണ് പലപ്പോഴും വിദേശരാജ്യങ്ങളിലെ കൊലപാതകങ്ങൾ ദിവസങ്ങൾക്കുള്ളിൽ , മണിക്കൂറുകൾക്കുള്ളിൽ ചുരുളഴിയുന്നത്..

സഅദ്.
വേങ്ങര

Advertisements