‘ഫോർ പ്ളേ’ തിരഞ്ഞു മലയാളികൾ ഗൂഗിളിൽ തിക്കിത്തിരക്കുന്നു, എന്താണ് ഫോർ പ്ളേ ?

148

ന്യൂസ് എഡിറ്റർ

ജനുവരി 15 ന് ഓൺലൈനിലൂടെ റിലീസ് ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന മലയാള സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ പൊടിപൊടിക്കുകയാണല്ലോ . റിവ്യൂ എഴുതാത്ത എങ്കിലും ഈ കേരളഭൂമിയിൽ ഉണ്ടോ എന്നത് തന്നെ സംശയമാണ്. സ്ത്രീപക്ഷത്തു നിന്നുകൊണ്ട് ആർത്തവവും അന്ധവിശ്വാസങ്ങളും തുടങ്ങി ലൈംഗികത വരെ ചർച്ചചെയ്യപ്പെട്ടു. ലൈംഗികതയിൽ ആരംഭശൂരത്വവും, സ്വന്തംകാര്യം മാത്രം നോക്കുന്നതുമായ പ്രവണതയ്ക്ക് പേരുകേട്ടവർ എന്ന് ദുഷ്‌പേരുള്ള ഇന്ത്യൻ പുരുഷന്മാർ ഇപ്പോൾ ഒരു വാക്കിന് പിന്നാലെയുള്ള നെട്ടോട്ടമാണ്. സംഭവം മറ്റൊന്നുമില്ല ‘ഫോർ പ്ളേ ‘. എന്താണത് ? സ്ത്രീകളെ രസിപ്പിക്കാനുള്ള വല്ല ലൈംഗിക പൊസിഷനുമാണോ ? അതോ വദനസുരതം പോലെ എന്തെങ്കിലും ഒരു പ്രവർത്തിയുടെ പേരാണോ ? ഇങ്ങനെ നൂറായിരം സംശയങ്ങളോടെ മലയാളി പുരുഷന്മാർ നെറ്റിൽ പരതുകയാണ്.

സിനിമയിൽ നായിക നായകനോട് ‘ഫോർ പ്ളേ’ ആവശ്യപ്പെടുന്നുണ്ട് . അതാണ് മലയാളി പുരുഷന്മാരെ പരിഭ്രാന്തരാക്കിയത്. വെഞ്ഞാറമ്മൂട് സുരാജ് അവതരിപ്പിച്ച വിദ്യാസമ്പന്നനായ ഭർത്താവുദ്യോഗസ്ഥൻ അവളുടെ ആ ആവശ്യത്തെ അവജ്ഞതയോടെയാണ് സമീപിക്കുന്നതും. സെക്സ് ആവശ്യപ്പെട്ടാൽ സ്ത്രീകൾ മോശക്കാരികൾ ആണല്ലോ ഇവിടെ. ഇപ്പോഴും സെക്സ് ചിന്തയുമായി പുരുഷന് നടക്കുന്നതിൽ കുഴപ്പവുമില്ല. ഗൂഗിൾ സെർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടാണ്, എന്തൊരു കോമഡി അല്ലെ? നമ്മുടെ ലൈംഗികത ഇന്ത്യന് മനസിലാക്കാൻ വേറെ വല്ലതും വേണോ ? എന്നാൽ അർത്ഥം അറിയാതെ തന്നെ അത് പ്രവർത്തിക്കുന്ന മിടുക്കന്മാർ ഉണ്ട്. അവർ ഈ പരിഹാസത്തിനു അർഹരല്ല.

ഫോർ പ്ളേ എന്നാൽ, ലൈംഗികതയുള്ള ആഗ്രഹം പരസ്പരം സൃഷ്ടിക്കാൻ രണ്ടോ അതിലധികമോ ആളുകൾ തമ്മിലുള്ള വൈകാരികവും ശാരീരികവുമായ പ്രവർത്തനങ്ങളുടെ ഒരു കൂട്ടമാണ് ഫോർ‌പ്ലേ. ഫോർ‌പ്ലേയെ സാധാരണയായി ശാരീരിക ലൈംഗിക പ്രവർത്തനമായി മനസ്സിലാക്കാമെങ്കിലും, മാനസികമോ വാക്കാലുള്ളതോ ആയ പ്രവൃത്തികൾ പോലുള്ള നോൺ ഫിസിക്കൽ പ്രവർത്തനങ്ങളും ചില സന്ദർഭങ്ങളിൽ ഫോർ‌പ്ലേ ആയിരിക്കാം.

സെക്സ് ചെയുമ്പോൾ പലപ്പോഴും സ്വാർത്ഥരായ പുരുഷന്മാർ ഇണയുടെ താത്പര്യങ്ങൾ കണക്കിലെടുക്കില്ല. ലിംഗോദ്ധാരണം കൊണ്ട് കാര്യം സാധിക്കാൻ അവൻ ഒരർത്ഥത്തിൽ റേപ്പ് തന്നെ ചെയുമ്പോൾ സ്ത്രീകൾക്ക് വല്ലാത്ത അസ്വസ്ഥതയാണ് സമ്മാനിക്കുന്നത്. അവളുടെ വൈകാരികതകളുടെ കവാടം അവൾ തന്നെ തുറന്നുതരണമെങ്കിൽ പ്രണയവും രതിയും കൊണ്ടുള്ള വികാരപ്രകടനങ്ങൾ കൂടി ആവശ്യമാണ്. നാവാലോ വിരലുകളാലോ വാക്കുകളാലോ പരസ്പരമുള്ള ആനന്ദിപ്പിക്കലുകൾ സെക്സിനുള്ള താത്പര്യത്തെ ഉണർത്തുകയും രണ്ടുപേർക്കും സംതൃപ്‌തിയോടെ സെക്സ് ചെയ്യാനും പരസ്പരമുള്ള അടുപ്പം വർദ്ധിപ്പിക്കാനും കാരണമാകും.