“തെറ്റുകൾക് ന്യായീകരണമില്ല, ശിക്ഷ അനുഭവിച്ചാലും വീണ്ടും ചെയ്ത പാപങ്ങൾക്ക് നേരെ കൈ ചൂണ്ടും”

  403

  Abdul Mujeeb

  “തെറ്റുകൾക് ന്യായീകരണമില്ല, ശിക്ഷ അനുഭവിച്ചാലും വീണ്ടും ചെയ്ത പാപങ്ങൾക്ക് നേരെ കൈ ചൂണ്ടും”

  മുഹമ്മദ് അസറുദ്ധീൻ എന്ന ക്രിക്കറ്റ് കളിക്കാരനെ ചെയ്‌ത മോശം പ്രവൃത്തിയിലൂടെ
  ഓർക്കപെടുന്നവരാവാം നമ്മിൽ ഏറെയും.
  എന്നാലും തൊണ്ണൂറുകളിൽ ഇൻഡ്യക് വേണ്ടി കുപ്പായം അണിഞ്ഞ മികച്ച കളിക്കാരിൽ ഒരാളാണ്അസ്‌ഹറുദീൻ.അദ്ദേഹത്തിൻറെ ക്രിക്കറ്റിനോടുള്ള ജന്മസിദ്ധമായ കഴിവാണ് വേറിട്ട് നിർത്തുന്നത്.ലെഗ് സൈഡ് ഷോട്ടുകളുടെ കിംഗ് മേക്കർ ആയിരുന്നു ഈ റൈറ്റ് ഹാൻഡ് ബാറ്സ്മാനായ ഹൈദ്രാബാദുകാരൻ.

  Image result for mohammad azharuddinമൊഹമ്മദ് അസ്‌ഹറുദ്ദീൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു. മധ്യ നിരയിലെ വിശ്വസ്തനായ റൈറ്റ് ഹാൻഡ് ബാറ്റ്സ്മാൻ.ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിലൊരാളായിരുന്നു അസ്‌ഹർ.1963 ഫെബ്രുവരി 8നു ആന്ധ്രയിലെ ഹൈദരാബാദിൽ ജനിച്ചു. മികച്ച ബാറ്റ്സ്മാനും ഫീൽഡറുമായിരുന്ന അസ്‌ഹർ തൊണ്ണൂറുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 22 സെഞ്ചുറികളടക്കം ആറായിരത്തിലധികം റൺസും ഏകദിനത്തിൽ ഒൻപതിനായിരത്തിലധികം റൺസും നേടിയ അസ്‌ഹറുദ്ദീൻ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളുമായിരുന്നു.

  ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബമായിരുന്നു അസ്ഹറിന്റേത്. മാതുലൻ സൈനുൽ ആബീദിൻ 60-കളിൽ ഉസ്മാനിയാ സർവകലാശാലാ ടീമിന്റെ ക്യാപ്റ്റനായിരുന്നു. രണ്ടു സഹോദരന്മാരും ക്രിക്കറ്റ് കളിക്കാരായിരുന്നു. 1981-82-ൽ രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനുവേണ്ടി കളിച്ചുകൊണ്ടാണ് അസ്‌ഹർ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 1984-ൽ ദിലീപ് ട്രോഫിയിൽ ഡബിൾ സെഞ്ച്വറി നേടിയ ഇദ്ദേഹം അക്കൊല്ലം സിംബാബ്‌വേ പര്യടനം നടത്തിയ 25 വയസ്സിന് താഴയുള്ളവരുടെ ദേശീയടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിലെയും ബുച്ചിബാബു ടൂർണമെന്റിലെയും ഉജ്ജ്വല ഫോമായിരുന്നു ഇദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കിയത്.

  Image result for mohammad azharuddin21-ാം വയസ്സിൽത്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അസ്‌ഹർ തന്റെ വരവറിയിച്ചത് ലോകറെക്കോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു. 1984-ൽ ഇംഗ്ലണ്ടിനെതിരെ നടന്ന അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ തുടർച്ചയായ സെഞ്ച്വറികൾ ഇന്നും മറികടക്കപ്പെടാത്ത ലോകറെക്കോർഡായി നിലനിൽക്കുന്നു. 1985-ൽ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റവും. തുടർന്ന് ബാറ്റിംഗിൽ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. 99 ടെസ്റ്റ് മത്സരങ്ങളിൽ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ ഇദ്ദേഹം 22 സെഞ്ച്വറികളോടെ 6215 റൺസ് നേടി. 334 ഏകദിനങ്ങളിൽ നിന്നായി 7 സെഞ്ച്വറികളോടെ 9378 റൺസും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 229 മത്സരങ്ങളിലായി 15855 റൺസാണ് അസ്ഹറിന്റെ സമ്പാദ്യം. 1991-94 കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ഡെർബിഷെയറിന് വേണ്ടിയും പാഡണിഞ്ഞിട്ടുണ്ട്.

  ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച കൈക്കുഴ ബാറ്റ്സ്മാൻ അസർ ആയിരുന്നു.പകരം വെക്കാൻ ഇല്ലാത്ത കേളീശൈലിയ്ക് ഉടമ.നൈസർഗികമായ കഴിവിനെ പ്രതിഭയിലൂടെ ക്രിക്കറ്റിലേക് തുറന്നുകാട്ടിയ മനുഷ്യൻ.അദ്ദേഹത്തിൻറെ കട്ട് ഷോട്ടുകൾ,ഫ്ലിക്ക്,ഗ്ലാൻസ് ,സ്ട്രോക്ക് പ്ലേയ് സിക്‌സുകൾ ഒക്കെ നയനമനോഹരമായ കാഴ്ചയാണ്.അസ്‌ഹറിന്റെ കൈക്കുഴ ഫ്ലികുകൾ അമ്പരിപ്പിക്കുന്നതായിരുന്നു.ഫീൽഡിങ്ങിനു പോലും തന്റേതായ ശൈലിഉണ്ടാക്കിയെടുത്ത കേളീതിടമ്പ്.ഫീൽഡിൽ ഒട്ടും ചോരാത്ത കൈകളായിരുന്നു അസ്‌ഹറിന്റേത്.പോയിന്റിലും സ്ക്വാർ ലെഗ്ഗിലും ഡൈവിങ് ക്യാച്ചുകൾ എടുക്കുന്ന ഇദ്ദേഹം അന്നൊക്കെ അത്ഭുതമായിരുന്നു.പോയിന്റിൽ ബുള്ളറ്റ് ഷോട്ടുകൾ അപ്രതീക്ഷിത സ്റ്റോപ്പുകളാക്കുന്നത് അസ്‌ഹറിന്റെ ഫീൽഡിങ് പാടവം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ.ഫീൽഡിലുള്ള അദ്ദേഹത്തിൻറെ ബാക് വെഡ് ത്രോകൾ അതിമനോഹരമാണ്.

  Related imageപ്രത്യേക ഹെൽമെറ്റും ധരിച്ചു കോളറും പൊക്കി ക്രീസിൽ ഗാർഡ് എടുക്കുമ്പോൾ തൊട്ട് അദ്ദേഹംവ്യത്യസ്തനാണ്.കഴുത്തിലെ കറുത്ത ചരട് ജേഴ്സിക്കിടയിലൂടെ പുറത്തേക് നിൽക്കുന്നതുവരെ അന്ന് കണ്ടം ക്രിക്കറ്റിൽ നമ്മളൊക്കെ അനുകരണ കലയാക്കി മാറ്റിയത് ഈ മനുഷ്യൻറെ സ്വാധീനം എന്നല്ലാതെ പറയാൻ വാക്കുകളില്ല.നാക്കും കടിച്ചു ലോങ്ങ് ഓണിലേക് പായിക്കുന്ന സിക്സറുകൾക്കും,ചടുല കട്ട് ഷോട്ടുകൾക്കും ആനച്ചന്തമായിരുന്നു.തുടക്കത്തിൽ പതിഞ്ഞ താളത്തിലാണെങ്കിലും ഇന്നിങ്സ് തീരുമ്പോൾ ബോൾ-റൺസ് ഡിഫാറൻസ്‌ വളരെ കുറവായിരിക്കും.അന്നത്തെ കാലത്തു ഈ സ്ട്രൈക്ക് റേറ്റും ആവറേജും ഏവരെയും വിസ്മയിപ്പിക്കുന്നതാണ്.

  ആദ്യ മൂന്ന് ടെസ്റ്റ് മാച്ചുകളിലും തുടർച്ചയായ സെഞ്ചുറികൾ നേടിയാണ് അരങ്ങേറ്റം.ആ കാലത്തിലെ ഇന്ത്യയുടെ റൺ മെഷീൻ ആയിരുന്നു അസ്ഹർ.ഷോർട് പിച് പന്തുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹം ഹാൻഡ് -ഐ കോർഡിനേഷനിലൂടെ റൺസ് നേടുന്നത് ശ്രദ്ധേയമായിരുന്നു.ബാറ്റിംഗിൽ അസ്ഹർ കൈവരിച്ച നേട്ടങ്ങൾക്കപ്പുറം, വേറിട്ട ബാറ്റിംഗ് ശൈലികൊണ്ടായിരുന്നു അസ്ഹർ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മധ്യനിരയിൽ തന്റെ സ്വതഃസിദ്ധമായ ‘റിസ്റ്റ് ഫ്ലിക്ക്’ ശൈലിയിൽ ബാറ്റ് വീശിയ ഇദ്ദേഹം ഏതൊരു സ്പിൻബൗളറുടെയും പേടിസ്വപ്നമായിരുന്നു പ്രതിരോധത്തിലൂന്നിയും അക്രമണോത്സുക ബാറ്റിംഗും അവസരത്തിനൊത്ത് പുറത്തെടുക്കാനുള്ള പക്വതയായിരുന്നു മധ്യനിരയിൽ അസ്ഹറിനെ വ്യത്യസ്തനാക്കിയത്.

  Image result for mohammad azharuddinമികച്ച ഫീൽഡർ കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ ക്യാച്ചുകൾ കളിയിൽ നിന്നും വിരമിക്കുവോളം റെക്കോർഡായി നിലനിന്നു. ടെസ്റ്റിൽ 105-ഉം ഏകദിനത്തിൽ 156-ഉം ക്യാച്ചുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്. അപൂർവമായി ബൗൾ ചെയ്യാറുണ്ടായിരുന്ന ഇദ്ദേഹം ഏകദിനത്തിൽ 12 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുള്ള എല്ലാ രാജ്യങ്ങൾക്കെതിരെയും ഇന്ത്യയിലും അതത് രാജ്യങ്ങളിലും കളിച്ച ആദ്യ ക്രിക്കറ്റർ കൂടിയാണ് അസ്ഹർ.

  തൊണ്ണൂറുകളുടെ തുടക്കം മുതൽ പല തവണ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അസ്ഹറുദ്ദീൻ. 103 ഏകദിന മത്സരങ്ങളിലും 14 ടെസ്റ്റ് മത്സരങ്ങളിലും ഇദ്ദേഹത്തിന്റെ നായകത്വത്തിൽ ഇന്ത്യ വിജയംവരിച്ചു. ഇതിൽ ഏകദിന വിജയങ്ങൾ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്‌നമായിരുന്നു.തന്റെ സഹകളിക്കാർക് ഊർജ്ജം പകർന്നു കൊടുക്കാൻ മിടുക്കനായിരുന്നു.അത് നായകെന്ന ഉത്തരവാദിത്തത്തിൽ മികവ് പുലർത്താൻ അദ്ദേഹത്തിന് സഹായകമായി.നാല് ലോകകപ്പ് ക്രിക്കറ്റ് പരമ്പരകളിൽ കളിച്ചിട്ടുള്ള ഇദ്ദേഹം മൂന്നിലും (1992, 96, 99) ഇന്ത്യയെ നയിച്ചു. 1996-ൽ നടന്ന ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിലാണ് പുറത്തായത്. തൊണ്ണൂറുകളുടെ അവസാനത്തിൽ, ഫോം നഷ്ടപ്പെട്ടതിനെത്തുടർന്ന് ടീമിൽ നിന്നും പുറത്തായെങ്കിലും പിന്നീട് തിരിച്ചെത്തി.എന്നാൽ അധികകാലം ടീമിൽ തുടരാനായില്ല.

  ടെസ്റ്റ് സെഞ്ചുറിയോടെ തുടങ്ങി സെഞ്ചുറിയോടെ കളി വിരാമമിട്ട ചുരുക്കം കളിക്കാരിൽ ഒരാൾ കൂടിയാണ് അസ്ഹറുദ്ധീൻ.ബാഗ്ലൂരിൽ സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ചുറി നേടിയ 99 മതെ ടെസ്റ്റായിരുന്നു അവസാനത്തേത്.

  2000-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കോഴ വിവാദത്തിൽ അസ്‌ഹറും പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ ഇദ്ദേഹത്തിന് ഐ.സി.സി.യും ബി.സി.സി.ഐ.യും ആജീവനാന്ത വിലക്കേർപ്പെടുത്തി.ഇതോടെ അസ്ഹറിന്റെ കരിയർ ഏതാനും പ്രദർശന മത്സരങ്ങളിലൊതുങ്ങി. 2000 ജൂൺ 3-ന് ധാക്കയിൽ പാകിസ്താനെതിരെയായിരുന്നു അവസാന മത്സരം. വിടവാങ്ങുമ്പോൾ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലായിരുന്നു.അന്ന് ക്രിക്കറ്റിലെ വന്മരം ആയിരുന്ന അസർ കോഴ എന്ന തെറ്റിലൂടെ കടപുഴകി വീണു.അങ്ങനെ പ്രതിഭാധനനയ ഒരു ക്രിക്കറ്ററിൻറെ വലിയ കരിയറിന് ദുരന്തപൂർണമായ അവസാനമായി.

  2012 ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ആജീവനാന്തവിലക്കു നീക്കിയെങ്കിലും പിന്നീട് ക്രിക്കറ്റിലേക് പടി വെയ്ക്കാതെ രാഷ്ട്രീയത്തിലേക് ചേക്കേറുകയും,ലോക് സഭാ അംഗം ആവുകയും ചെയ്തു.

  തന്നിലുള്ള പ്രതിഭയോട് മനുഷ്യ സഹചമായ
  തെറ്റിലൂടെ നീതി പുലർത്തിയില്ലെങ്കിലും
  ,അസ്ഹറുദ്ധീൻ എന്ന പ്രതിഭ ക്രിക്കറ്റ് ആരാധകരുടെ ഓർമകളിൽ നിന്നും മാഞ്ഞു പോകില്ല.

  ✍🏻മുജീബ്