ഇന്ത്യയിലെ തെരുവിൽ ഇപ്പോഴും പൊരുതുന്ന വിപ്ലവകാരികൾക്ക് ആവേശമുണർത്തുന്ന ഒരു വാർത്ത ഫ്രാൻസിൽ നിന്ന് വന്നിരിക്കുകയാണ്

107
ഇന്ത്യയിലെ തെരുവിൽ ഇപ്പോഴും പൊരുതുന്ന വിപ്ലവകാരികൾക്ക് ആവേശമുണർത്തുന്ന ഒരു വാർത്ത ഫ്രാൻസിൽ നിന്ന് വന്നിരിക്കുകയാണ്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മക്രോണിൻ്റെ പെൻഷൻ നയങ്ങൾക്കെതിരെ കഴിഞ്ഞ 40 ദിവസമായി പണിമുടക്കുകളുമായി മുന്നോട്ടുപോവുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്കുമുന്നിൽ ഭരണകൂടം മുട്ടുമടക്കിയിരിക്കുകയാണ്. പെൻഷൻ പ്രായം ഉയർത്തിക്കൊണ്ട് കൂടുതൽ തൊഴിലില്ലാത്ത യുവാക്കളെ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്ന് മക്രോൺ താൽക്കാലികമായെങ്കിലും പിൻവാങ്ങിയിരിക്കുകയാണ്. പെൻഷൻ പ്രായം 62ൽ നിന്ന് 64 ആക്കി ഉയർത്തിയ തീരുമാനം പിൻവലിക്കുകയാണെന്ന് മക്രോണിന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു. എന്നാൽ മക്രോൺ മുന്നോട്ടുവച്ചിരിക്കുന്ന മറ്റ് ഭേദഗതികളിൽ കൂടി തീരുമാനമാവുന്നതുവരെ പ്രക്ഷോഭങ്ങൾ തുടരുമെന്ന് തന്നെയാണ് ആ നാട്ടിലെ ജനത പറയുന്നത്.
ഫ്രാൻസിൽ പ്രക്ഷോഭം നടത്തുന്നവർക്ക് നേരെ ലാത്തിച്ചാർജുകളും ടിയർ ഗ്യാസുകളും പോലീസ് പതിവാക്കിയിരുന്നു. നൂറുകണക്കിനാളുകൾ ആക്രമിക്കപ്പെട്ടിട്ടും കഴിഞ്ഞ ദിവസം നടന്ന പൊതുപണിമുടക്കിൽ അഞ്ച് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുകയുണ്ടായി. എല്ലായിടങ്ങളിലും പ്രക്ഷോഭകാരികൾ റോഡുപരോധങ്ങളടക്കം നടത്തിയതോടെ വലിയ സാമ്പത്തിക നഷ്ടം സർക്കാരിനുണ്ടായി. ഈ അവസ്ഥ മുന്നോട്ടുപോയാൽ സർക്കാരിന് വലിയ ആഘാതമുണ്ടാവുമെന്ന് കണ്ട്, പ്രക്ഷോഭകാരികൾക്ക് കീഴടങ്ങേണ്ടിവന്നിരിക്കുകയാണ് മക്രോൺ ഭരണകൂടത്തിന്.
(കടപ്പാട് : വി. കെ. പി)