നിള നിള
അവളുടെ അധരം ഗോഷ്ഠത്തെ വിഴുങ്ങുമ്പോൾ ആനന്ദം അരക്കെട്ടിൽ അരിച്ചിരിങ്ങും അതാണ് ഫ്രഞ്ച് കിസ്സിങ്ങിന് പ്രാധാന്യം ഏറുന്നത്.പക്ഷെ നമ്മക്കു എന്തും കൂടുതൽ വേണം എന്ന ചിന്ത ആണല്ലോ ഉള്ളിൽ. അപ്പോൾ സ്വാഭാവികമായും കീഴ്ചുണ്ടു ആണ് കൂടുതൽ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ നമ്മൾ അതു കടിച്ചു പറിക്കും.പിന്നീട് സംഭവിക്കുന്നത് മൂന്നാമത്തെ ചുംബനാഗമനത്തിനു ശേഷം അവൾ പോയി ചേട്ടന് വെച്ചിരുന്ന കഞ്ഞി ഏതേലും നല്ല പൂച്ചയ്ക്ക് കൊടുക്കും തേപ്പ് തേപ്പ് തേപ്പ് എന്നു നമ്മൾ പറയും. ഇത്രെയും ഇവിടെ പറഞ്ഞത് ഈ സിനിമയിലെ നായികക്ക് ചുണ്ട് ഇല്ലാത്ത കൊണ്ടു അല്ല അതു സിനിമയിലുടനീളം നായകന്റെയും ഉപനായകന്റെയും വയ്കകത്തു ആയതു കൊണ്ട് തന്നെ നിങ്ങൾക്ക് അതു മിക്കവാറും സമയങ്ങളിൽ കാണാൻ പറ്റില്ല
ഫ്രഡി (2022)സിനിമ പറയുന്നത് കാര്യം വല്ലോരെയും ഒക്കെ പറ്റിച്ചു സുഖിച്ചു രാജകീയമായി ജീവിക്കണം എന്നു ആഗ്രഹമുള്ള സുന്ദരിയായ ഒരു പാവം പെൺകുട്ടി അവളുടെ നിരവധി കാമുകന്മാരിൽ ഒരു കാമുകനെ കൊണ്ടു അവളുടെ ഭർത്താവിനെ കൊല്ലിച്ചിട്ടു ആ ബന്ധത്തിൽ നിന്നും പിന്മാറുന്നു.
നായകൻ തന്നെ അവൾ തേച്ചു എന്നു വിശ്വസിച്ചു അവളോട് പ്രതികാരം ചെയ്യാൻ പോകുന്നു. നിങ്ങൾ ഒന്നു ആലോചിച്ചു നോക്കൂ ആ പാവം പെൺകുട്ടി ഒരു കൊലപാതകിയുടെ കൂടെ എങ്ങനെ വിശ്വസിച്ചു എന്ത് വിശ്വസിച്ചു ജീവിക്കും ?
നിലവാരമുള്ള ഒരു പെണ്ണിനും അതു പറ്റില്ല ,എങ്കിലും നിലവാരമുള്ള മേക്കിങ്ങും പാശ്ചാത്തല സംഗീതവും കോമഡികളും കുറച്ചു നേരത്തേക്ക് നമ്മെ പിടിച്ചിരുത്തുന്നുണ്ട് കുറച്ചു ട്വിസ്റ്റുകളും ടേണുകളും ഉണ്ട്. സ്ലീപ് ടൈറ്റ് എന്ന സിനിമയുടെ കുറച്ചു ഭാഗങ്ങൾ ഇൻസ്പ്രേഷനോ കോപ്പിയോ ആയി തോന്നി
Are you guy …? സിനിമയിലെ ഒരു സന്ദർഭത്തിലെ ഈ ചോദ്യമോ അവരുടെ കാഴ്ചപ്പാടോ, 35 വയസിലും ഒരു പുരുഷന് ഒരു സ്ത്രീ ജീവിതപങ്കാളിയെ ലഭിച്ചില്ലെങ്കിൽ വരുംകാലങ്ങളിൽ സമൂഹം അങ്ങനെ കാണും, അല്ലെങ്കിൽ ഇപ്പോൾ തന്നെ അങ്ങനെ ചിന്തിച്ചു തുടങ്ങി എന്നതിന് ഉത്തമ ഉദാഹരണമാണ് , ഇരയോടൊപ്പം എന്നും.
**
ചിത്രത്തിന്റെ കഥ പൂർണമായും കാർത്തിക് ആര്യന്റെ ഫ്രെഡി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്.ഡോക്ടർ ഫ്രെഡി ജിൻവാല എന്ന ദന്ത ഡോക്ടറെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് നീങ്ങുന്നത്. ഒരു ഡെന്റൽ ക്ലിനിക്ക് നടത്തുന്ന ഫ്രെഡി ഒറ്റയ്ക്കാണ് ജീവിക്കുന്നത്. അയാൾക്ക് ആകെ കൂട്ടായി ഉള്ളത് അയാളുടെ വളർത്ത് മൃഗമായ ഹാർഡി എന്ന ആമ മാത്രമാണ്. അങ്ങനെയിരിക്കെ ഫ്രെഡി, കൈനാസ് എന്നൊരു പെൺകുട്ടിയെ പരിചയപ്പെടുന്നു. ഫ്രെഡിയുടെ ജീവിതത്തിലേക്ക് ഒരാൾ കടന്ന് വന്നതോടെ അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങളും ഉണ്ടാകുന്നു. ഈ പ്രശ്നങ്ങളെ ജീവിതത്തിൽ ഉൾവലിഞ്ഞ് ജീവിക്കുന്ന ഫ്രെഡി എന്ന ദന്ത ഡോക്ടർ എങ്ങനെ നേരിടും എന്നതാണ് ചിത്രത്തിന്റെ പ്രമേയം.