ഓർമ്മയുണ്ടോ ജനങ്ങളെ മുഴുവൻ കബളിപ്പിച്ച ഈ പരസ്യം ?

590

നരേന്ദ്രമോദിയുടെ ഫോട്ടോയൊക്കെ വച്ച് 251 രൂപയുടെ സ്മാർട്ട്‌ഫോൺ പ്രഖ്യാപിച്ച് വാർത്തകളിൽ ഇടം നേടിയ ‘ഫ്രീഡം 251’ പദ്ധതിയെ കുറിച്ച് ഓർമയില്ലേ. 2016ൽ വളരെ കുറഞ്ഞ ഈ വിലയ്ക്ക് സ്മാർട്ട്‌ഫോൺ പ്രഖ്യാപിച്ചു വാർത്തകളിൽ ഇടം നേടിയ കമ്പനിയായിരുന്നു റിങ്ങിങ് ബെൽസ്. കമ്പനി. ഏഴുകോടിയോളം പേരെയാണ് കാശുവാങ്ങിയിട്ടു ഈ കമ്പനി പറ്റിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ഫോൺ ആയി അന്ന് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു ‘ഫ്രീഡം 251’ ഫോണും അതിന്റെ ഉടമയായ മോഹിത് ഗോയലും. ഏകദേശം 30000ത്തോളം ആളുകൾ അതിന് പണമടയ്ക്കുകയും പ്രീ ഓർഡർ ചെയ്യുകയും ചെയ്തിരുന്നു. വിൽപ്പനക്ക് എത്തിയപ്പോൾ ഏകദേശം 7 കോടിയോളം ആളുകൾ വാങ്ങാനായി രെജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ വില്പന അധികം മുന്നോട്ട് പോയില്ല. അതിന് ശേഷം റിങ്ങിങ് ബെൽസ് ആമസോണ് വഴി മറ്റു ഉത്പന്നങ്ങളോടൊപ്പം വില്പനയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം കമ്പനി പല രീതിയിലുള്ള നിയമ പ്രശ്നങ്ങളിലേക്കും നികുതി പ്രശ്നങ്ങളിലേക്കും എത്തിയിരുന്നു. അവസാനം കമ്പനി അടയ്ക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തുകയായിരുന്നു.

Image result for freedom phone"

**