മുംബൈയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ കാമാത്തിപുര ഒരിക്കൽ ഗാംഗുഭായി എന്ന സ്ത്രീയുടെ കൊലുസ്സിൻ്റെ താളം കേട്ടാൽ പോലും വിറയ്ക്കുമായിരുന്നൂ. അവളെ ഭയന്ന് ഗുണ്ടകളും പിമ്പുകളും എല്ലാം ഭയത്തോടെ ഓടി ഒളിക്കുമായിരുന്നു .സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ആലിയ ഭട്ട് നായികയായി അഭിനയിച്ച ഏറ്റവുംപുതിയ ചിത്രമാണ് ഗാംഗുഭായി കത്തിയവാഡി. ഒരു ജേർണലിസ്റ്റ് ആയ ഹുസൈന് സെയ്ദിയുടെ “മാഫിയാ ക്യൂൻസ് ഓഫ് മുംബൈ” എന്ന ബുക്കിലാണ് ആദ്യമായി ഇവരെ കുറിച്ച് എഴുതുന്നത്.
ചിത്രത്തിൽ ഗാംഗുഭായി ആയുള്ള ആലിയ ഭട്ടിന്റെ പകർന്നാട്ടം അത്രമേൽ മനോഹരം ആണ് എന്നാണ് ആസ്വാദക-നിരൂപക അഭിപ്രായങ്ങൾ. എന്നാൽ ഇപ്പോഴിതാ തായ്ലന്റിലും തരംഗമാകുകയാണ് ഗാംഗുഭായി കത്തിയവാഡി. ചിത്രം തായ്ലന്റിൽ ഇപ്പോൾ നമ്പർ 1 ആണ്. ലൈംഗികത്തൊഴിലാളികളുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടി ശബ്ദമുയർത്തിയ ഇന്ത്യൻ സിനിമ എന്ന ഹാഷ് ടാഗിൽ ചിത്രവും ചിത്രത്തെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ എല്ലാം തരംഗമാകുകയാണ്.
“ഇവിടുത്തെ പ്രേക്ഷകർ ഇത്രത്തോളം മനസ്സുകൊണ്ട് ഏറ്റെടുത്ത മറ്റൊരു ഇന്ത്യൻ സിനിമ ഉണ്ടായിട്ടില്ല. ഗാംഗുഭായിയുടെ വാക്കുകളിലെ ആഴമേറിയ അർത്ഥങ്ങൾ മറ്റാരെക്കാളും ഇവിടെയുള്ള ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.മികച്ച തിരക്കഥയും മേക്കിങ്ങും ഉണ്ടെങ്കിൽ മൊഴിമാറ്റം ഇല്ലെങ്കിലും ഏതൊരു സിനിമയും ലോകമെമ്പാടും കീഴടക്കും എന്നുള്ളതിന് മറ്റൊരു ഉദാഹരണമാണ് ആണ് ഈ സിനിമ” തായ്ലന്റിൽ ഉള്ള Jinu Adith പറയുന്നു.