അറിവ് തേടുന്ന പാവം പ്രവാസി

ഖത്തറിലെ ‘കു​ട്ടി​ക​ളു​ടെ പെ​രു​ന്നാ​ളാ’​ണ്​ ഗ​ര​ങ്ക​വൂ (Garangao )ആ​ഘോ​ഷം. റ​മ​ദാ​ൻ 14ന് ​നോ​മ്പ് തു​റ​ന്ന​തി​ന് ശേ​ഷം കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങു​ക​യും , വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങു​ന്ന​താ​ണ് ഈ ​ആ​ഘോ​ഷം. മ​ത​പ​ര​മാ​യ ചട​ങ്ങു​ക​ളു​മാ​യി ഈ ​ആ​ഘോ​ഷ​ത്തി​ന് ബ​ന്ധ​മൊ​ന്നും ഇ​ല്ലെ​ങ്കി​ലും രാ​ജ്യ​ത്തെ കു​ട്ടി​ക​ൾ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഓ​രോ ഗ​ര​ങ്ക​വൂ​വി​നും വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ൺ​കു​ട്ടി​ക​ൾ പ​ര​മ്പ​രാ​ഗ​ത വ​സ്​​ത്ര​മാ​യ തൗ​ബും , ഖ​ഹ്ഫി​യ്യ​യും , പെ​ൺ​കു​ട്ടി​ക​ൾ അ​ൽ സ​രി​യ്യ് എ​ന്ന വ​ർ​ണ​വ​സ്​​ത്ര​വും , അ​ൽ ബ​ഖ്ന​ഖ് എ​ന്ന പ്ര​ത്യേ​ക ത​ല​പ്പാ​വു​മ​ണി​ഞ്ഞാ​ണ് ആ​ഘോ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​റ്.

  കു​ട്ടി​ക​ൾ​ക്ക്​ അ​റ​ബി പൈ​തൃ​ക​വും , സം​സ്​​കാ​ര​വും ആ​ചാ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക​യാ​ണ്​ ഗ​ര​ങ്ക​വൂ ആ​ഘോ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ‘ഗ​ര​ങ്ക​വൂ, ഗ​ര​ങ്ക​വൂ… അ​തൂ​ന അ​തൂ​ന… അ​ല്ലാ​ഹ്​ യ​അ്​​തീ​ക്കും’ എ​ന്ന വാ​ച​ക​ങ്ങ​ൾ പ​റ​ഞ്ഞാ​ണ്​ കു​ട്ടി​ക​ൾ ബ​ന്ധു​വീ​ടു​ക​ളും , അ​യ​ൽ​വീ​ടു​ക​ളും ഗ​ര​ങ്ക​വൂ ആ​ഘോ​ഷ​ത്തി​ൽ സ​ന്ദ​ർ​ശി​ക്കാ​റ്. ‘ഞ​ങ്ങ​ൾ​ക്ക്​ താ.അ​ല്ലാ​ഹു നി​ങ്ങ​ൾ​ക്ക്​ ത​രും…’ എ​ന്നാ​ണ്​ ഇ​തി​‍ന്റെ അ​ർ​ഥം. ആ ദിവസങ്ങളിൽ കു​ട്ടി​ക​ൾ​ക്ക്​ സ​മ്മാ​ന​മാ​യി ന​ൽ​കാ​ൻ മി​ഠാ​യി​ക​ളും മ​റ്റും​ വാ​ങ്ങാ​ൻ കടകളിൽ ന​ല്ല തി​ര​ക്കാ​യി​രിക്കും. കു​ട്ടി​ക​ളു​ടെ മി​ക​ച്ച വ​സ്​​ത്ര​ത്തി​ന്​ സ​മ്മാ​നം ന​ൽ​കു​ന്ന മ​ത്സ​രങ്ങളും സംഘടിപ്പിക്കാറുണ്ട്.

ചിലയിടങ്ങളിൽ അ​ല​ങ്ക​രി​ച്ച പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ൽ മ​ധു​ര​വും , സ​മ്മാ​ന​ങ്ങ​ളും, പ​ല​ഹാ​ര​ങ്ങളുടെയും വി​ത​ര​ണവും ഉണ്ടാവും.50 റി​യാ​ൽ മു​ത​ൽ 200 റി​യാ​ൽ വ​രെ​യു​ള്ള വി​വി​ധ ഗ​ര​ങ്ക​വൂ സ​മ്മാ​ന​ങ്ങ​ൾ കടകളിൽ വി​ൽ​പ​ന​ക്കാ​യി വയ്ക്കും. ‘ഗ​ര​ങ്ക​വൂ’ എ​ന്ന്​ ആ​ലേ​ഖ​നം ചെ​യ്​​ത മ​ര​ത്തി​‍ന്റെ പെ​ട്ടി​യി​ലു​ള്ള പ്ര​ത്യേ​ക​സ​മ്മാ​ന​ത്തി​ന്​ 100 റി​യാ​ൽ വ​രെ​യാ​ണ്​ വി​ല. പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ലാ​ണ്​ ഈ ​പെ​ട്ടി​യു​ണ്ടാ​വു​ക.

You May Also Like

ഇന്ന് മഹാശിവരാത്രി, എന്താണ് ശിവരാത്രിയുടെ ഐതീഹ്യം

ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി അഥവാ ശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും…

ഇന്ന് വിഖ്യാതമായ ആറ്റുകാൽ പൊങ്കാലയാണ്

ഇന്ന് ആറ്റുകാൽ പൊങ്കാല….. Muhammed Sageer Pandarathil സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ക്ഷേത്രം തിരുവനന്തപുരത്ത് കരമനയാറിന്റെയും…

കാണം വിറ്റും ഓണം ഉണ്ണണം; അപ്പൊൾ എന്താണ് കാണം ?

അത്തം പത്തിനു പൊന്നോണം ഇന്ന് അത്തം കാണം വിറ്റും ഓണം ഉണ്ണണം; അപ്പൊൾ എന്താണ് കാണം…

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

THRICHUR TALKIES ന്റെ ബാനറിൽ SHAMLAD, ASRITH, MUKESH എന്നിവർ നിർമ്മിച്ച് Shamlad തിരക്കഥയും സംവിധാനവും…