ജൂഡിത്തിനോടുള്ള തോൽവി ആ അതികായനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു

  60

  2002 ലെ സെപ്റ്റമ്പിലെ രാവുകളിലൊന്നില്‍ ജൂഡിത്ത് പോള്‍ഗാര്‍ ഗാരി കാസ്പറോവിനെതിരെ ചെസ് ബോര്‍ഡില്‍ ഇരിക്കുകയാണ്. റഷ്യക്കെതിരെ ലോക ടീമിനെ പ്രതിനിധീകരിച്ച് അവളിരുന്നപ്പോള്‍ അവള്‍ പ്രതിനിധീകരിച്ചത് ലോക ടീമിനെ മാത്രമായിരുന്നില്ല….

  Portrait of Judit Polgar in "The Telegraph" | ChessBaseഅവളിലൂടെ കളിച്ചത് പുരുഷന് മാത്രമെന്ന് വിധിക്കപെട്ട ഒരു വ്യവസ്ഥിതിക്കെതിരെ കൂടിയാണ്….ഒരു നൂറ്റാണ്ടിനപ്പുറത്ത് മെഡിക്കല്‍ സംബന്ധമായ യൂണിവേഴ്സിറ്റി പഠനങള്‍ നിരോധിക്കപെട്ട , വേട്ടവകാശം നിഷേധിക്കപെട്ടിരുന്ന, കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിന് ശേഷം യഥാസ്ഥിതിക പാര്‍ട്ടികള്‍ ഭരിക്കപെട്ടപ്പോള്‍ ഒരിക്കല്‍ കൂടി പുറകിലോട്ടെറിയപെട്ട ഹംഗേറിയന്‍ വനിതകളുടെ പ്രതിനിധി ….അത് മാത്രമായിരുന്നില്ല ആ ജൂത സുന്ദരി… ചെസ്സ് പുരുഷന്‍െറ കളിയാണെന്ന് വിധിച്ച ഒരു സമൂഖത്തിനതിരെ , ആ പുരുഷാധ്യപത്യത്തിന്‍െറ ഏറ്റവു വലിയ വക്താവിനെതിരെ കൂടിയാണ് അവളന്ന് മത്സരിച്ചത്…

  judit polgar older - GirlTalkHQഗാരികാസ്പറോവ്… രണ്ട് പതിറ്റാണ്ടുകളായി ചെസ്സിലെ അതികായന്‍….അയാളല്ലാതെ ഈ 20 വര്‍ഷവും ഒരു ഒന്നാം നമ്പര്‍ താരമുണ്ടായിരുന്നില്ല. ചെസ്സ് രംഗത്ത് വനിതകള്‍ വരുന്നതിനോട് പുച്ഛമായിരുന്നു കാസ്പറോവിന്…ചെസ്സെന്നാല്‍ റിയല്‍ ചെസ്സും വനിതാ ചെസ്സും എന്ന് വാദിച്ചയാളായിരുന്നു കാസ്പറോവിക്സ്…ചെസ്സ് പോരാളികളുടെ കളിയാണ് സ്ത്രീകള്‍ക്ക് പോരാടാനാവില്ല കാസ്പറോവിക്സ് വാദിച്ചു.

  ”but chess does not fit women properly. It’s a fight, you know? A big fight. It’s not for women. Sorry. She’s helpless if she has men’s opposition. I think this is very simple logic. It’s the logic of a fighter, a professional fighter. Women are weaker fighters.
  There is also the aspect of creativity in chess. You have to create new ideas. That’s quite difficult, too. Chess is the combination of sport, art and science. In all these fields, you can see men’s superiority. Just compare the sexes in literature, in music or in art. The result is, you know, obvious. Probably the answer is in the genes.’

  എന്നാല്‍ കാസ്പറോവിക്സിന്‍െറ വാദങളെ വെല്ലുവിളിക്കുന്നതായിരുന്നു ലോകം കണ്ട എക്കാലത്തെയും വനിതാ ചെസ്സ് പ്ളെയര്‍ ജൂഡിത്ത് പോള്‍ഗാറിന്‍േത്… പതിനഞ്ച് വയസ്സും അഞ്ചു മാസവുമുളളപ്പോള്‍ 1991 ല്‍ ഗ്രാന്‍െറ് മാസ്റ്ററായപ്പോള്‍ അവള്‍ തകര്‍ത്തത് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍െറ് മാസ്റ്ററെന്ന റെക്കോര്‍ഡായിരുന്നു. മുന്‍ ലോക ചാമ്പ്യന്‍മാരായ ബോബ് സ്പാംസ്കിയേയും അനറ്റോലി കാര്‍പോവിനെയും മുന്നോട്ടുളള വഴികളില്‍ അവള്‍ കീഴടക്കിയിരുന്നു…എങ്കിലും എക്കാലത്തെയും രണ്ട് ചെസ്സ് താരങളിലൊരാളെ കീഴടക്കുക …അത് പുരുഷനൊപ്പം ഞങളും പ്രാപ്തരെന്ന് സ്ത്രീ സമൂഖത്തിനാകെ വിളിച്ച് പറയുന്നതിനായൊരു വിജയം. അതിനായവള്‍ കാത്തിരുന്നു…

  46 നീക്കങള്‍ ഒടുവില്‍ താനൊരിക്കല്‍ ” Circus of a puppet” എന്ന് ആരുടെ ചെസ്സ് കളിയെ പരിഹസിച്ചോ, അവള്‍ക്ക് മുന്നില്‍…ലോക ഒന്നാം നമ്പര്‍ ആയ ഗാരി കാസ്പറോവ് തല കുനിച്ചു. ലോക ഒന്നാം നമ്പര്‍ താരം ആദ്യമായിട്ടായിരുന്നു ഒരു വനിതക്ക് മുമ്പില്‍ കീഴടങ്ങുന്നത്…പോരാളികളാകാന്‍ ലിംഗ വ്യത്യാസം കാരണമല്ലെന്ന് ജൂഡിത്ത് പോള്‍ഗാര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു…ഇടകാലത്ത് പ്രസവത്തിനായി ചെസ്സില്‍ നിന്ന് അവധിയെടുത്ത ജൂഡിത്ത് പോള്‍ഗാര്‍ 2005ല്‍ തിരിച്ച് വന്നത് ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആദ്യ വനിതയായാണ്… ലോ ചെസ്സ് റേറ്റിങ്ങില്‍ 8 ആം സ്ഥാനത്ത് എത്താന്‍ അവള്‍ക്ക് ആയി… എക്കാലത്തെയും വനിതാ ചെസ്സ് താരമെന്ന് അവള്‍ വിളിക്കപെട്ടു…

  വര്‍ഷങള്‍ക്ക് ശേഷം താന്‍ മുമ്പ് വനിതാ ചെസ്സിനെ പറ്റി പറഞ്ഞത് തിരുത്താന്‍ കാസ്പറൊവിക്സ് തയ്യാറായി… വനിതകളില്‍ നിന്ന് ഒരു ചെസ്സ് ചാമ്പ്യന്‍ അപ്രാപ്യമല്ലെന്ന് അയാള്‍ വിളിച്ച് പറഞ്ഞു…അതിന് കാരണമായത് തീര്‍ച്ചയായും ജൂഡിത്ത് പോള്‍ഗാര്‍ എന്ന വനിതയോടേറ്റ തോല്‍വിയാകാം..