2015 ൽ റിലീസ് ചെയ്ത ജാമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിൽ വന്ന ഗായത്രി സുരേഷ് അടുത്ത കാലത്തായി ചില വിവാദങ്ങളിൽ ശ്രദ്ധയാകർച്ചിരുന്നു . മോഹൻലാലിൻറെ മരുമകൾ ആകണം എന്നും സിനിമയിൽ ചാൻസ് കിട്ടാൻ അഡ്ജസ്റ്റ്മെന്റുകൾക്കു തയ്യാറാകണമെന്നും ഒക്കെ താരം പറഞ്ഞ ചില കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ തന്നെ നിഴലുപോലെ പിന്തുടരുന്ന ഒരാളെ കുറിച്ചാണ് ഗായത്രി സുരേഷിന്റെ വെളിപ്പെടുത്തൽ.
ഒരാൾ എന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കുറേ നാളുകളായി . ഫ്ളാറ്റിന്റെ താഴെ വന്ന് നില്‍ക്കുകയും ബെല്‍ അടിക്കുകയും ചെയ്യും. ഞാന്‍ പോവുന്ന സ്ഥലങ്ങളിലൊക്കെ പുള്ളി വന്ന് നില്‍ക്കും. അച്ഛന്‍ പറഞ്ഞാലും പൊലീസിനോട് പറയുമെന്ന് പറഞ്ഞാലൊന്നും പോവില്ലായിരുന്നു. അമ്പലത്തില്‍ പോയാല്‍ പോലും അവിടെയും ഉണ്ടാകും. ഭയങ്കര പേടിപ്പെടുത്തുന്ന സംഭവമായിരുന്നു.നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞാലും മനസിലാവില്ല. ചില സമയത്തൊക്കെ ഞാനിനി എന്ത് ചെയ്യുമെന്നൊക്കെ തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ഒരുമിച്ച് ബാങ്കില്‍ ജോലി ചെയ്തിരുന്നു. അന്നൊക്കെ ഞങ്ങള്‍ സംസാരിക്കുകയും ഫ്രീയായി ഇടപഴകുകയും ചെയ്തിരുന്നു. ഇങ്ങേര് വിചാരിച്ചത് എനിക്കങ്ങോട്ട് എന്തോ ഉണ്ടെന്നാണ്. അന്ന് തൊട്ട് ഇങ്ങനെയാണ്. ഞാന്‍ എല്ലായിടത്ത് നിന്നും അദ്ദേഹത്തെ ബ്ലോക്ക് ചെയ്തെങ്കിലും അമ്മയുടെ ഫോണിലേക്കും അനിയത്തിയെയും കൂട്ടുകാരെയുമൊക്കെ വിളിക്കാന്‍ തുടങ്ങി.ഇപ്പോള്‍ ഞാന്‍ പറഞ്ഞ് നിര്‍ത്തിയിട്ടുണ്ട്. പക്ഷേ അത് മനസിലായാല്‍ മതിയായിരുന്നു. ഇപ്പോള്‍ ആസിഡ് അറ്റാക്ക് ഒക്കെ ഉണ്ടല്ലോ. പ്രേമം നിരസിച്ചു എന്ന പേരില്‍ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്താലോ എന്ന പേടിയുണ്ട് എനിക്ക്. ഇഷ്ടമാണെന്ന് ഒക്കെ പ്രൊപ്പോസ് ചെയ്യുകയും മെസേജ് അയക്കുയുമൊക്കെ ചെയ്തിട്ടുണ്ട്. നിനക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചപ്പോള്‍ എന്നെ മതിയെന്നാണ് പറഞ്ഞത്.