ലോകത്തെ ഏറ്റവും വലുപ്പമുള്ള കക്ക

അറിവ് തേടുന്ന പാവം പ്രവാസി

കാനഡയിലെ പടിഞ്ഞാറൻ തീരങ്ങളിലും, വടക്കു പടിഞ്ഞാറൻ US തീരത്തും ധാരാളമായി കണ്ടുവരാറുള്ള ഹിയാറ്റൽഡ് എന്ന തീരദേശ കക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന ‘ഗൂയീ ഡക്ക് ക്ലാം’ ആണ് ലോകത്തെ ഏറ്റവും വലുപ്പമുള്ള കക്ക.തോടിന് മാത്രം ഏതാണ്ട് 8 ഇഞ്ച് നീളം വരുന്ന ഈ കക്ക ഇനത്തിന്‍റെ ശരീരത്തിന്‍റെ ആകെ നീളം 1 മീറ്ററോളമാണ്.

എലഫൻറ് ട്രങ്ക് ക്ലാം, മഡ് ഡക്ക്, കിംഗ് ക്ലാം എന്നീ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്.തീരത്തെ മണൽപ്പരപ്പിലും, കടലിൽ 1 മീറ്റർ വരെ ആഴത്തിൽ ഉള്ള മണൽത്തിട്ടയിലും ഗൂയീ ഡക്കുകളെ കണ്ടുവരാറുണ്ട്. ഗൂയീ ഡക്ക് ക്ലാമുകളുടെ ശരാശരി ആയുസ്സ് 150 വർഷമാണ്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പ്രായമേറിയ ഗൂയീ ഡക്ക് കക്കയുടെ പ്രായം 168 വയസ്സായിരുന്നു. വളരെ ശ്രദ്ധേയമായ പ്രജനന രീതിയാണ് ഈ ജീവികളുടേത്. പെൺ ക്ലാമുകൾ ഇടുന്ന മുട്ടകളിലേക്ക് ആൺ ക്ലാമുകൾ സ്പേമുകൾ ചീറ്റുകയാണ് ചെയ്യുന്നത്. വൈകാതെ ഇതിൽ നിന്നും ദശലക്ഷക്കണക്കിന് ചെറിയ കക്ക മുട്ടകൾ തീരത്തേക്കു നീങ്ങിത്തുടങ്ങും.

തീരത്താണ് ഇവ ശൈശവ കാലം ചെലവഴിക്കുന്നത്. ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നതിനായി മണലിൽ കുഴികുഴിച്ച് അതിനുള്ളിലാണ് ഇവ ശൈശവ കാലം ചിലവഴിക്കുന്നത്.മുതിരുന്നതോടെ സിഫോൺ എന്ന അവയവം വളർന്നു തുടങ്ങുന്നതിനാൽ ഗൂയീ ഡക്കുകള്‍ക്ക് മണലിൽ കുഴികുഴിക്കുന്നതിനുള്ള ശേഷി നശിക്കും. ഇതോടെ മണലിൽ ഒരേ സ്ഥലത്ത് സ്ഥിരമായി തുടർന്ന് സിഫോൺ എന്ന അവയവം ഉപയോഗിച്ച് ഭക്ഷണം കണ്ടെത്തുകയാണ് ഇവ ചെയ്യുന്നത്.

പ്രായപൂർത്തി ആകുമ്പോഴേക്കും ഈ സിഫോൺ അവയവത്തിൻെറ വളരെ ചെറിയൊരു അംശം മാത്രമേ പുറത്തേക്ക് ദൃശ്യമാകുകയുള്ളൂ.കാനഡയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ, പ്രത്യേകിച്ച് ബ്രിട്ടിഷ് കൊളംബിയ മേഖലയിലെ പ്രധാന വരുമാന മാർഗം കൂടിയാണ് ഇവ. ചൈനയാണ് ഈ കക്കകളുടെ ഏറ്റവും വലിയ മാർക്കറ്റ്. വർഷത്തിൽ ഏതാണ്ട് 1370 മെട്രിക് ടൺ ഗൂയീ ഡക്ക് കക്കകൾ ചൈനയിലേക്ക് മാത്രം കയറ്റി അയയ്ക്കുന്നുണ്ട്.

മനുഷ്യർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രദേശത്താണ് ഇവയെ കാണപ്പെടുന്നതെങ്കിലും, ഇവയെ വിളവെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങിക്കിടന്നു വേണം ഇവയെ പിടികൂടാൻ.മണലിൽ ഒളിച്ചിരിക്കുന്ന ഇവയെ കണ്ടെത്തുക എന്നതാണ് വിളവെടുപ്പിൻെറ ആദ്യ പടി. മണലിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്ന ശരീര ഭാഗമായ സിഫോണിൻെറ അറ്റമാണ് ഇവയെ കണ്ടെത്താനുള്ള ഏക മാർഗം.അത് കണ്ടെത്തി കഴിഞ്ഞാൽ കരയിലാണെങ്കിൽ വെള്ളം ഉപയോഗിച്ച് സിഫോണിൻെറ ചുറ്റുമുള്ള മണൽ മാറ്റി കയ്യിൽ കരുതുന്ന ഉപകരണം ഉപയോഗിച്ച് ഇവയെ പുറത്തെടുക്കുകയാണ് ചെയ്യുക. ഏറെ സമയമെടുത്തേ ഇവയെ ഓരോന്നിനേയും മണലിൽ നിന്നും പുറത്ത് എടുക്കാൻ സാധിക്കുകയുള്ളൂ.

You May Also Like

ജൂലിയൻ കോപ്‌കെ : ആമസോൺ മഴക്കാടുകളെ അതിജീവിച്ച പെൺകുട്ടി

2023 june 10 നേരം പുലർന്നപ്പോൾ കേട്ട ഒരു വാർത്ത ഒരുപക്ഷേ ലോകമെമ്പാടും അത്ഭുതവും സന്തോഷം നൽകിയ ഒരു വാർത്ത ആയിരുന്നിരിക്കാം. ആമസോൺ കാട്ടിൽ വിമാനാപകടത്തിൽ പെട്ട് കാണാതായ 4 കുട്ടികളേയും നാല്പത് ദിവസത്തിന് ശേഷം കണ്ടെത്തി എന്ന വാർത്ത.

വരുന്നു സൂപ്പർ സ്പേസ് ടെലസ് ക്കോപ്പുകൾ

വരുന്നു സൂപ്പർ സ്പേസ് ടെലസ് ക്കോപ്പുകൾ സാബു ജോസ് ചരിത്രത്തിൽ ഇടം നേടിയ ബഹിരാകാശ ദൂരദർശിനിയാണ്…

കാറിലിരുന്ന് സിനിമ കാണാവുന്ന തിയറ്ററുകള്‍ക്ക് പറയുന്ന പേരേന്ത് ?

കാറിലിരുന്ന് സിനിമ കാണാവുന്ന തിയറ്ററുകള്‍ക്ക് പറയുന്ന പേരേന്ത് ? അറിവ് തേടുന്ന പാവം പ്രവാസി സ്വന്തം…

10 വയസ്സുള്ള ഒരു കുട്ടിയുടെ ബുദ്ധിയാണ് ആനയ്ക്ക് ഉള്ളതെന്ന് വിദഗ്ധർ പറയുന്നു, ശരിയാണോ ?

ആനകൾ ഒന്നാംതരം സാമൂഹിക ജീവികളാണ്. പരസ്പരം സ്നേഹിച്ചും , ബഹുമാനിച്ചും , സഹായിച്ചും അവ കഴിയുന്നു. കുട്ടിയാനകൾക്ക് പ്രത്യേക സുരക്ഷയും പരിഗണനയും ആനക്കൂട്ടം നൽകും