സാക്ഷാൽ ഹിറ്റ്‌ലറെ കൊലപ്പെടുത്താൻ ശ്രമിച്ച നാടൻ പാട്ട് കലാകാരനുമായ ജോർജ് എൽസർ

27

ഹിറ്റ്ലർ എന്ന ഫാസിസ്റ്റിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഫാക്ടറി തൊഴിലാളിയും നാടൻ പാട്ട് കലാകാരനുമായ സഖാവ് ജോർജ് എൽസർ .

1923ലെ നാസികളുടെ നേതൃത്വത്തിലുള്ള ഭരണകൂട അട്ടിമറി ശ്രമം ആഘോഷിക്കാൻ ഹിറ്റ്ലറും എല്ലാ വർഷവും നവംബർ 8നും 9നും മ്യൂണിച്ചിലെ ഒരു പബ്ബിലെത്തുമായിരുന്നു. ഇതറിയുമായിരുന്ന എൽസർ മോഷ്ടിച്ച കരിമരുന്നുകളുപയോഗിച്ച് സ്വയം നിർമിച്ച ബോംബ് 1939 നവംബർ 8ന് അവിടെ സ്ഥാപിക്കുകയായിരുന്നു. എന്നാൽ സംഭവ ദിവസം ഹിറ്റ്ലർ പബ്ബിൽ നിന്ന് നേരത്തെ ഇറങ്ങിയതോടെ പദ്ധതി പാളുകയായിരുന്നു. കേവലം 13 മിനുട്ട് കൂടി ഹിറ്റ്ലർ ആ വേദിയിൽ ഉണ്ടായിരുന്നെങ്കിൽ ഒരു ലോകമഹായുദ്ധം തന്നെ ഇല്ലാതാകുമായിരുന്നു. ബോംബ് സ്ഫോടനത്തിൽ 8 മുതിർന്ന നാസി സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. എൽസർ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിനുള്ളിൽ എൽസർ ക്രൂരമായ പീഢനങ്ങൾക്കിരയായി. എന്നാൽ കൊല്ലപ്പെട്ടുവെന്നുറപ്പുണ്ടായിരുന്ന മറ്റൊരു കമ്യൂണിസ്റ്റുകാരൻ്റെ പേരല്ലാതെ എൽസർ മറ്റൊരു പേരു പോലും പുറത്ത് പറഞ്ഞില്ല.

May be an image of 1 person and text that says ""Ich hab den Krieg Kri verhindern wollen" Deutschland 55 Georg Elser 4.1.1903 am 9.4 1945 im KZ Dachau ermordet 2003"നാസി ജർമനി സോവിയറ്റ് യൂണിയന് മുന്നിൽ കീഴടങ്ങുന്നതിന് ഒരു മാസം മുൻപ്, 1945 ഏപ്രിൽ 9നാണ് ദചാവുവിലെ കോൺസൺട്രേഷൻ ക്യാമ്പിലാണ് സഖാവ് ജോർജ് എൽസർ കൊല്ലപ്പെടുന്നത്. ഹിറ്റ്ലർ ആത്മഹത്യ ചെയ്യുന്നത് ഫാക്ടറിയിൽ മരപ്പണിക്കാരനായിരുന്ന എൽസർ ഹിറ്റ്ലറിനെ കൊല്ലാനുള്ള പദ്ധതിയുടെ ഭാഗമായി ക്വാറിയിൽ വെടിമരുന്ന് തൊഴിലാളിയായി ജോലിക്ക് കയറി. ഇവിടെ നിന്ന് ഘട്ടം ഘട്ടമായി മോഷ്ടിച്ചെടുത്ത വെടിമരുന്നാണ് ബോംബ് നിർമാണത്തിനായി ഉപയോഗിച്ചത്.
എൽസറിൻ്റെ സ്മരണക്കായി ജർമനിയിൽ വിവിധയിടങ്ങളിൽ സ്മാരകങ്ങൾ പണിതിട്ടുണ്ട്. ചിത്രത്തിലുള്ളത് ബർലിനിൽ പണി കഴിപ്പിച്ചിട്ടുള്ള എൽസറിൻ്റെ മുഖത്തിൻ്റെ ആകൃതിയിലുള്ള സ്മാരകമാണ്. ഇതോടൊപ്പം എൽസർ ബോംബ് വെച്ച് തകർത്ത മ്യൂണിച്ചിലെ പബ്ബും എൽസറിൻ്റെയും അദ്ദേഹത്തിന്റെ സ്മരണാർഥമിറക്കിയ സ്റ്റാമ്പിന്റെയും ചിത്രവും നൽകുന്നു.