ഈ സംഭവം നടന്നത് ചൈനയാണ് എന്ന് വെറുതെ വിചാരിക്കുക

146

ഗൗതം എസ്

1) ഒരു മനുഷ്യൻ്റെ കഴുത്തിന് ചവിട്ടിപ്പിടിച്ച് അയാളെ കൊലപ്പെടുത്തിയ പോലീസുള്ള നാട് ചൈനയാണ് എന്ന് വെറുതെ വിചാരിക്കുക.

2) ചൈനയുടെ ഭരണകൂടത്തിന്, ഭരണകൂടത്തിൻ്റെ ഏതാതിപത്യ പ്രവണതയ്ക്ക്, ചൈനീസ് കമ്യൂണിസ്റ്റ് പാർടിക്ക് തുടങ്ങി അവസാനം തെറി ലെനിനിലും, കാൾമാർക്സിലെത്തി നിന്നേനെ.

3) സ്വതന്ത്രചിന്തക വിശ്വനാഥൻ്റെയും, ഇതര ചിന്തകൻമാരുടെയുംമെല്ലാം രക്തം കിടന്ന് തിളച്ചേനെ.
വിശ്വനാഥൻ്റെ രണ്ട് മുഴുനീള ലേഖനം ഫേസ് ബുക്കിൽ വന്നു കഴിഞ്ഞ് കാണും.

4) പോലീസിൻ്റെ മുട്ടുകാലിനെ ഭരണകൂടം അഡാപ്റ്റ് ചെയ്ത വ്യവസ്ഥയോട് കോറലേറ്റ് ചെയ്ത് കാരണം കമ്മ്യൂണിസം തന്നെയെന്ന് ടിയാൻമാർ ശാസ്ത്രീയമായി കണ്ടു പിടിച്ച് കഴിഞ്ഞിരിക്കും.

5) പക്ഷേ അമേരിക്കൻ പോലീസ് ആയത് കൊണ്ട്. ഭരണകൂടത്തിന് തെറി കേൾക്കണ്ട!ലിബറൽ ജനാധിപത്യത്തിനും തെറി കേൾക്കണ്ട.!ക്യാപ്പിറ്റലിസത്തിനും തെറി കേൾക്കണ്ട!

6) ക്യാപ്പിറ്റലിസ്റ്റ് ജനാധിപത്യവാദികളുടെ വികാരം ഉണർന്നതുമില്ല.