ജെർമാനിക്( Germanic) ഭാഷകൾ എന്നാൽ എന്ത്?

അറിവ് തേടുന്ന പാവം പ്രവാസി

ഇംഗ്ലീഷ് ,ജർമ്മൻ, ഡച്ച് എന്നിവയും സ്കാൻഡിനേവിയൻ ഭാഷകളായ ഡാനിഷ്, ഫിന്നിഷ്, ഐസ്ലാൻഡിക്, നോർവീജിയൻ എന്നിവയും സഹോദരഭാഷകളാണ്. അവ മൊത്തത്തിൽ അറിയപ്പെടുന്നത് ജെർമാനിക്( Germanic) ഭാഷകൾ എന്നാണ്.

അഞ്ഞൂറു വർഷങ്ങൾക്ക് മുമ്പ് വത്തിക്കാനുമായി പിണങ്ങി പ്രൊട്ടസ്റ്റന്റ് മതം സ്ഥാപിച്ച ജർമൻ പാതിരി മാർട്ടിൻ ലൂഥർ ആണ് ആധുനിക ജർമൻ ഭാഷയുടെ പിതാവ്. അന്ന് സാധാരണ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ‘ജമേൻഡച്ച്’ എന്ന ജർമൻ ഗ്രാമ്യഭാഷയെ പരിഷ്കരിച്ച് ബൈബിളും ഒട്ടേറെ ഭക്തിഗാന ങ്ങളും ആ ഭാഷയിൽ എഴുതി. അവ ജനങ്ങൾ സ്വീകരിച്ചതോടെ ജർമൻഭാഷ അന്യം നിന്നു പോകാതെ രക്ഷപ്പെട്ടു.
അഞ്ചാംനൂറ്റാണ്ടിൽ ജർമനിയിലെ ആങ്ഗൾ (Angul) എന്ന സ്ഥലത്തു നിന്നെത്തിയ ആങ്ളസ് (Anglus) വർഗക്കാർ ബ്രിട്ടന്റെ തീരപ്രദേശങ്ങൾ കൈയടക്കി. Angulഎന്ന വാക്ക് പിന്നീട് ആങ്കിൾ (Angle) എന്നായി പരിണമിച്ചു. ആങ്ഗൾകാർ പാർത്ത സ്ഥലം ആദ്യം ആംഗ്ലിയയും പിന്നീട് ഇംഗ്ലണ്ടും ആയി മാറി.ആങ്ഗളുകളെപ്പോലെ അന്ന് ജർമനിയിലെ സാക്സണിയിൽ നിന്നെത്തിയ മറ്റൊരു കൂട്ടർ ആ നൂറ്റാണ്ടിൽ തന്നെ ഇംഗ്ലണ്ടിന്റെ ഭരണം പിടിച്ചെടുത്തു. അവരുടെ സാമ്രാജ്യമാണ് സ്കാസൺഡം (Sanxondom).

അക്കാലത്ത് കടലാസ് കണ്ടുപിടിച്ചിട്ടില്ലാത്ത തുകൊണ്ട് സാക്സൺ കാർ എഴുതാനുപയോ ഗിച്ചിരുന്നത് പേപ്പറിന് പകരം ബീച്ചുമരത്തിന്റെ വെളുത്ത പലകകളായിരുന്നു. ഇത്തരം കുറെ എഴുത്തുപലകകൾ ചേർത്തുകെട്ടി സൂക്ഷിച്ചി രുന്നതിന് പകരം പറഞ്ഞിരുന്നത് ബുക്ക് (Book) എന്നായിരുന്നു. ഇതിൽ നിന്നാണ് ബുക്ക് എന്ന പദത്തിന്റെ പിറവി.1066-ൽ ഹരോൾഡ് രണ്ടാമനോടെ സാക്സൺ ഭരണം അസ്തമിച്ചു. എങ്കിലും പിൽക്കാലത്ത് ആഗ്ലോ-സാക്സൺ എന്നറിയപ്പെട്ട ഈ രണ്ടുകൂട്ടരിൽ നിന്നുമാണ് മുഖ്യമായും ജർമൻ വാക്കുകൾ ഇംഗ്ലീഷിലെത്തിയത്.
ഇംഗ്ലീഷ് ആണെന്ന് കരുതി നാം നിത്യേന കേൾക്കുന്ന ചില ജർമൻ വാക്കുകളെ പരിചയപ്പെട്ടോളൂ.

Trade – വാണിജ്യം
Pack -കൂട്ടം
Shark – സ്രാവ്
Luck – ഭാഗ്യം
Hump – മുഴ
Crank – ഭ്രാന്തൻ
Lack – കുറവ്
Dunk – കലക്കുക
Prong – മുന
Deuce – ചെകുത്താന്റെ വേദം

You May Also Like

ഒരു നക്ഷത്രം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? അവർ എങ്ങനെയാണ് തിളങ്ങുന്നത്?

ഒരു നക്ഷത്രം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? അവർ എങ്ങനെയാണ് തിളങ്ങുന്നത്? എല്ലാ ശോഭയുള്ള നക്ഷത്രങ്ങളും നമ്മുടെ സ്വന്തം…

വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ചില കാര്യങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം ????വിമാനയാത്രയാണ് ലോകത്തിലെ…

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ പറ്റുന്ന ചില സുന്ദരന്‍ രാജ്യങ്ങൾ

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ പറ്റുന്ന ചില സുന്ദരന്‍ രാജ്യങ്ങൾ⭐ അറിവ് തേടുന്ന പാവം പ്രവാസി…

ദിനോസറുകളുടെ ഫോസിലൈസ്ഡ് വിസർജ്യത്തിൽ നിന്ന് കണ്ടെത്തിയ വംശനാശം വന്ന വണ്ട്…. ട്രയാമിക്സ കൊപ്രോളിത്തിക്ക

ദിനോസറുകളുടെ ഫോസിലൈസ്ഡ് വിസർജ്യത്തിൽ നിന്ന് കണ്ടെത്തിയ വംശനാശം വന്ന വണ്ട്…. ട്രയാമിക്സ കൊപ്രോളിത്തിക്ക This ancient…