ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
“ഘരാനകളുടെ ഗ്വാളിയാർ”.
ഘരാന എന്ന വാക്ക് ഒരു മലയാളി അറിയുന്നത് ആറാംതമ്പുരാനിലെ ലാലേട്ടൻ്റെ ആ സംഭാഷണത്തിൽ നിന്നുമാണ്. എങ്കിൽ എന്താണ് ഗ്വാളിയോർ ഘരാന?
“ഘർ” എന്നർത്ഥം വരുന്ന ഹിന്ദി പദത്തിൽ നിന്നും അതിനെ സംസ്കൃതത്തിൽ “ഗൃഹ” എന്നും മലയാളത്തിൽ വീടെന്നുമായ അർത്ഥം വരുന്ന “ഘരാന” ഉണ്ടാകുന്നത്.ഒരു സംഗീത പാരമ്പര്യത്തെ അഥവാ കുടുംബപാരമ്പര്യത്തെയാണ് ഘരാന എന്നതുകൊണ്ട് സൂചിപ്പിയ്ക്കുന്നത്.
വീട് എന്നർത്ഥം വരുന്ന ഘർ എന്ന ഹിന്ദി പദത്തിൽ നിന്നുമാണ് ഘരാന എന്ന വാക്കുത്ഭവിച്ചത്.പണ്ട് കാലത്ത് വിദ്യാഭ്യാസം ഗുരുകുല സമ്പ്രദായം ആയിരുന്നു എന്നത്.പരമ്പരാഗതമായ ശൈലികളിലൂടെ സംഗീതം പരിശീലിക്കുന്ന ഗൃഹങ്ങളെ ഘരാനകൾ എന്ന് പറയാവുന്നതാണ്. ഓരോ ഘരാനയും മറ്റൊന്നിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഓരോന്നിനും തനതായ വിശേഷ ഗുണങ്ങളാണുള്ളത്. വോക്കൽ ഘരാന, ഇൻസ്ട്രുമെൻ്റൽ ഘരാന അങ്ങനെ നീണ്ടു പോകുന്നു
സംഗീതം അത് അടുക്കുന്തോറും അകന്നുപോകുന്ന മഹാസാഗരം എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. വോക്കൽ ഘരാനയിൽ അത് പാടുന്ന രീതികളിൽ വരെ മറ്റൊന്നിൽ നിന്നും വേറിട്ടു നിൽക്കുന്നു.ഹിന്ദുസ്ഥാനി സംഗീതത്തിലാണ് പ്രധാനമായും ഈ ഘരാനകളുടെ സ്വാധീനം ഉള്ളത്.ഏതാനും ചില ഘരാനകൾ
✨ഗ്വാളിയോർ ഘരാന:ഏറ്റവും പഴയ വോക്കൽ ഘരാനയാണിത്. പാടുന്നതിലെ സ്പഷ്ടത, ലാളിത്യം എന്നിവയ്ക്കാണ് ഇതിൽ പ്രാധാന്യം കൊടുക്കുന്നത്. ഉസ്താദ് ഹാസുഖാൻ ആണ് ഘരാനയുടെ ഉപജ്ഞാതാവ്.
✨ആഗ്ര ഘരാന:ഇത് പ്രധാന്യം നൽകുന്നത് വികസിപ്പിക്കുന്നതിലാണ്. ശബ്ദത്തിൻ്റെ തീവ്രതയും, ശബ്ദത്തിലെ ഊന്നലിനും അനുരണനത്തിനുമാണ് പ്രധാന്യം നൽകുന്നത്.
✨കിരാന ഘരാന:
കുരുക്ഷേത്രത്തിനരികിലെ കിരാനയിൽ നിന്നുമാണ് കിരാന എന്ന പേരു വരുന്നത്. അബ്ദുൽ കരിം ഖാനാണ് ഇതിന്റെ ഉപജ്ഞാതാവ്. നീട്ടലിലൂടെയും മറ്റും ഒരു പ്രത്യേക വൈകാരിക നില നൽകുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
✨ജയ്പൂർ ഘരാന: ഇത് അത്രൗലി ഘരാന എന്നും അറിയപ്പെടുന്നു. സമ്പൂർണമായതും ,സ്വരചേർച്ചയുള്ളതുമായ ശബ്ദത്തിലൂടെ മനസ്സിനെ കല്ലോലമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
✨ബഹന്തി ബസാർ ഘരാന : ഉഗ്രത നിറഞ്ഞതും,വളരെയധികം ശ്വാസ – നിയന്ത്രണം ആവശ്യമുള്ളതുമാണിത്.
📌മറ്റു വിവിധതരം ഘരാനകൾ :
💫ഖയാൽ ഘരാന
💫തുമ്രി ഘരാന
💫 രാംപൂർ-സഹസ്വാൻ ഘരാന.
💫പാട്യാല ഘരാന
💫ഡെൽഹി ഘരാന
💫ബനാറസ് ഘരാന
💫മേവാട്ടി ഘരാന