അറിവ് തേടുന്ന പാവം പ്രവാസി

സീ ഗോൾഡ് അഥവാ ഗോൽ മത്സ്യം കടലിലെ പൊന്ന് എന്നുതന്നെ വിളിക്കാവുന്ന മത്സ്യമാണ് . മലയാളികൾ ‘പട്ത്തികോര’ എന്ന് പറയുന്നു.ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഈ മത്സ്യത്തിന് ലക്ഷങ്ങളാണ് വില. അതുകൊണ്ട് തന്നെ ഈ മത്സ്യത്തെ സംരക്ഷിക്കാനും അതിനെക്കുറിച്ച് ബോധവത്കരണം നടത്താനുമായി ഗോൽ മത്സ്യത്തെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോൾഡൻ ബ്രൗൺ നിറത്തിലുള്ള ഗോൽ മത്സ്യം ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണ്.

ഈ മത്സ്യത്തിന് ലക്ഷങ്ങൾ വില വരാൻ കാരണം അതിന്റെ ആമാശയത്തില്‍ കാണപ്പെടുന്ന ബ്ലാഡർ ആണ്. വിവിധ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നൂൽ നിർമിക്കാൻ ഇവ ഉപയോഗിക്കാറുണ്ട്. നിരവധി ഔഷധഗുണങ്ങൾ ഉള്ളതിനാൽ വിവിധ മരുന്നുകൾ നിർമിക്കാനും ബ്ലാഡർ ഉപയോഗിക്കുന്നു. ബിയർ, വൈൻ നിർമാണത്തിനും ഗോല്‍ മത്സ്യം ഉപയോഗിക്കുന്നുണ്ട്. ആൺ മത്സ്യത്തിനാണ് ഏറ്റവും കൂടുതൽ വില ലഭിക്കുന്നത്. 30 കിലോ വരുന്ന മത്സ്യത്തിന് നാലഞ്ചുലക്ഷം രൂപ വരെ വില ലഭിക്കും.

പ്രോട്ടോണിബിയ ഡയകാന്തസ് (Protonibea diacanthus) എന്നാണ് ഗോൽ മത്സ്യത്തിന്റെ ശാസ്ത്രനാമം. 2021 സെപ്തംബറിൽ മഹാരാഷ്ട്രയിലെ പാൽഘറിൽ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെയ്ക്ക് ലഭിച്ച 157 ഗോൽ മത്സ്യങ്ങൾ 1.33 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഉത്തർപ്രദേശ്, ബിഹാർ എന്നിവടങ്ങളിലെ വ്യാപാരികളാണ് ഇത്രയധികം തുക നൽകി മീനുകളെ വാങ്ങിയത്.കറുത്ത പുള്ളികളുള്ള ഈ മത്സ്യം ഓസ്‌ട്രേലിയയിൽ ബ്ലാക്ക് ജൂഫിഷ് എന്നും കേരളത്തില്‍ കറുത്ത കോരയെന്നും ഒഡീഷയില്‍ തെലിയ എന്നും അറിയപ്പെടുന്നു.

You May Also Like

സോപ്പ് കുളിക്കാനും തുണി കഴുകാനും മാത്രം അല്ല വേറെയുമുണ്ട് ഉപകാരങ്ങൾ, ചില ടിപ്പുകൾ

കുളിക്കാനും ,അലക്കാനും മാത്രമല്ലാതെ സോപ്പ് കൊണ്ട് മറ്റ് ഉപയോഗങ്ങള്‍ വല്ലതും ഉണ്ടോ?⭐ അറിവ് തേടുന്ന പാവം…

സൂപ്പർമാർക്കറ്റിലും എത്തി ‘പഹയൻ’: തമാശയായി മലയാളി കരുതിയ ഞൊട്ടാഞൊടിയൻ -ന് ‘പൊന്നുംവില’

സൂപ്പർമാർക്കറ്റിലും എത്തി ‘പഹയൻ’: തമാശയായി മലയാളി കരുതിയ പഴത്തിന് ‘പൊന്നുംവില’⭐ അറിവ് തേടുന്ന പാവം പ്രവാസി…

69 മണിക്കൂര്‍ കൊണ്ട് അമേരിക്കയുടെ അപ്പോളോ എട്ട്, 34 മണിക്കൂര്‍ കൊണ്ട് സോവിയറ്റിന്റെ ലൂണ രണ്ട് , എന്നിട്ടും നമ്മുടെ ചന്ദ്രയാന് അവിടെത്താൻ ഇത്രെയും ദിവസങ്ങൾ എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനിലേക്ക് നേരിട്ട് പറക്കാമെന്നിരിക്കെ ചന്ദ്രദൗത്യങ്ങൾ കുറച്ച്…

ഇന്ത്യയിൽ ഒരു പ്രതിയെ തൂക്കി കൊല്ലുന്നതി നുള്ള നടപടിക്രമം എങ്ങനെയാണ് ?

ഇന്ത്യയിൽ ഒരു പ്രതിയെ തൂക്കി കൊല്ലുന്നതിനുള്ള നടപടിക്രമം എങ്ങനെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി…