ഗില്ലി എന്ന ചിത്രത്തിലെ വിജയ്യുടെ കൃസൃതികുട്ടിയായ അനിയത്തിയായി അഭിനയിച്ച നാൻസി ജെന്നിഫറിലെ ഓർമയില്ലേ ? നാൻസി ജെനിഫർ സിനിമയിൽ നിന്നൊക്കെ മാറി സ്വന്തമായി ഒരു സംരംഭം നടത്തി വരുന്നു.
ബേബി ജെന്നിഫർ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന നാൻസി ജെന്നിഫർ, തമിഴ് ഭാഷാ സിനിമകളിൽ കേന്ദ്രീകരിച്ച താരമാണ് . ബാലതാരമായി അരങ്ങേറ്റം കുറിച്ച ജെന്നിഫർ, പ്രധാന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മാതാപിതാക്കളുടെ വിവാഹമോചനത്തിൽ അകപ്പെട്ട ഒരു കൊച്ചുകുട്ടിയായി വസന്തിന്റെ നേര്ക്കു നേരിൽ (1997) അഭിനയിച്ചു. പിന്നീട് അശോകവനം, ഗില്ലി (2004) തുടങ്ങിയ ചിത്രങ്ങളിൽ വിജയുടെ സഹോദരിയെ അവതരിപ്പിച്ചു. 2000-ന്റെ അവസാനത്തിൽ, അവർ ഒരു പ്രധാന അഭിനേത്രിയായി മാറി, കുറഞ്ഞ ബജറ്റ് ചിത്രങ്ങളായ തൊഴ (2008), പുതിയ പയനം എന്നിവയിൽ അഭിനയിച്ചു.ഒരു പ്രധാന നടിയെന്ന നിലയിൽ വിജയം നേടാൻ കഴിയാതെ വന്നതിന് ശേഷം, ജെന്നിഫർ സ്ഥിരമായി ഒരു സഹനടിയായും സ്റ്റാർ വിജയ് ചാനലിന്റെ അവതാരകയായും പ്രവർത്തിച്ചു
വിജയ്യുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നാണ് ഗില്ലി. ഇതിൽ വിജയ്യുടെ അരുമ അനിയത്തിയായി ജെനിബർ അഭിനയിച്ചിരുന്നു, അണ്ണൻ അനിയത്തിക്കു ഇടയിൽ നടന്ന സ്നേഹം , കുസൃതി തല്ലുകൾ ഒക്കെ ഈ ചിത്രത്തിന്റെ ആകർഷകമായ ഘടകങ്ങളാണ്. 2004-ൽ പുറത്തിറങ്ങിയ ഈ ചിത്രം തെന്നിന്ത്യൻ വൻവിജയം നേടിയിരുന്നു.
“ഗില്ലിയിൽ അഭിനയിച്ച കുട്ടി പെണ്ണാ ഇത്? എന്നാണു പലരും ഇപ്പോൾ തന്നോട് ചോദിക്കുന്നതായി ജെന്നിഫർ പറയുന്നു. .എനിക്ക് നായികയായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും താരം പറയുന്നു. അനിയത്തി കഥാപാത്രത്തിൽ നിന്ന് പുറത്ത് വരാത്തതിനാൽ തനിക്ക് ജോലി സിനിമയിൽ ചെയ്യാൻ കഴിഞ്ഞില്ല എന്ന് കുറച്ച് സങ്കടത്തോടെ സംസാരിച്ചു.ഇതിനിടയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് മാറി ജെനിബർ സ്വന്തം ആയുർവേദ രീതിയിലുള്ള സോപ്പ് നിർമ്മിക്കുന്ന സ്ഥാപനം നടത്തി വരുന്നു.5 വർഷങ്ങളായി തന്റെ മാതാപിതാക്കളുമായി ചേർന്ന് ഈ ബിസിനസ് ചെയ്യുന്നതായി താരം പറയുന്നു.കെമിക്കലുകൾ ഇല്ലാതെ പ്രകൃതിദത്തമായ രീതിയിൽ സോപ്പ് നിർമ്മിച്ച് വിറ്റു വരുന്നു. ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സ്വീകരണം ലഭിക്കുന്നതായും താരം പറഞ്ഞു.