Health
പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മോണയുടെ പിൻവാങ്ങൽ
പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മോണയുടെ പിൻവാങ്ങൽ അഥവാ Gingival recession. മുൻനിരപ്പല്ലുകളിലാകുമ്പോൾ വലിയ അഭംഗി ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്.
170 total views

പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മോണയുടെ പിൻവാങ്ങൽ അഥവാ Gingival recession. മുൻനിരപ്പല്ലുകളിലാകുമ്പോൾ വലിയ അഭംഗി ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്.
കാരണങ്ങൾ.
1. പ്രായമേറുമ്പോൾ ഇത് സംഭവിക്കാറുണ്ട്
2. നിര തെറ്റിയ പല്ലുകൾ.
3. മോണയുടെ കട്ടി കുറവുള്ളവരിൽ.
4. പല്ലിനെ ഉൾക്കൊള്ളുന്ന അസ്ഥിയുടെ മുൻഭാഗത്തിന് കട്ടി കുറയുമ്പോൾ
5. പല്ലിൽ അടിയുന്ന അഴുക്കിന്റെ പാളി ഉണ്ടാക്കുന്ന നീർവീക്കം കാരണം
6. മുൻനിരപല്ലുകൾക്കിടയിലെ ഫ്രീനം എന്ന ദശ അമിത മർദ്ദമേൽപ്പിക്കുമ്പോൾ.
7. തെറ്റായ പല്ലു തേപ്പ് രീതി
8. മോണയിൽ നേരിട്ട് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള ദുശ്ശീലങ്ങൾ.
അനന്തര പ്രശ്നങ്ങൾ.
- പല്ലിന് നീളം കൂടിയത് കാരണമുളള അഭംഗി
- പല്ല് പുളിപ്പ്
- പല്ലുകൾക്കിടയിൽ അകലം
- മോണയിൽ നീർവീക്കം
- ബാധിച്ച ഭാഗത്ത് സ്ഥിരമായി ചുവപ്പ് നിറവും ഇടയ്ക്കിടെ രക്തസ്രാവവും
- പല്ലിന്റെ വേരിൽ തേയ്മാനവും കേടും കൂടുക
ചികിത്സ
- പല്ലിൽ അടിയുന്ന അഴുക്കിന്റെ പാളി യഥാസമയം ക്ലീനിംഗ് അഥവാ സ്കെയിലിംഗ് പ്രക്രിയ വഴി നീക്കം ചെയ്യുക. 2. ശരിയായ ബ്രഷിംഗ് രീതി അവലംബിക്കുക
- അമിത മർദ്ദമേൽപ്പിക്കുന്ന ഫ്രീനം എന്ന ദശ നീക്കം ചെയ്യുക
- തൊട്ടടുത്തുള്ള പല്ലിന്റെ ആരോഗ്യമുള്ള കട്ടിയുള്ള മോണയെ ഈ പല്ലിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന അതിസൂക്ഷ്മതയോടെ ചെയ്യുന്ന മോണയിലെ പ്ലാസ്റ്റിക് സർജറി അഥവാ മ്യൂക്കോജിഞ്ചൈവൽ ശസ്ത്രക്രിയ
5.അണ്ണാക്കിൽ നിന്നും ആവശ്യമുള്ള ദശ എടുത്ത് മോണ പിൻവാങ്ങിയ ഭാഗത്ത് സന്നിവേശിപ്പിക്കുക - നൂതന ചികിത്സാരീതിയായി അതീവ സൂക്ഷ്മതയോടെ ചെയ്യാനായി സർജിക്കൽ ലൂപ്പുകളും മൈക്രോസ്കോപ്പും ഉപയോഗിച്ച് ചെയ്യുന്ന മോണയിലെ മൈക്രോ സർജറിയും ഇന്ന് നിലവിലുണ്ട്.
171 total views, 1 views today