അമേരിക്കയിലെ 5000 കുട്ടികളിൽ നിന്നും ആണ് ഈ മിടുക്കി ആ സ്ഥാനം നേടിയത് വെറുതെയല്ല

41

ടൈം മാസികയുടെ ആദ്യത്തെ Kid of the Year, ഗീതാഞ്ജലി റാവു.

അമേരിക്കയിലെ 5000 കുട്ടികളിൽ നിന്നും ആണ് ഈ മിടുക്കി ആ സ്ഥാനം നേടിയത്. കുടിവെള്ളത്തിൽ നിന്നും ലെഡ് കണ്ടെത്താനുള്ള , ആർക്കും ഉപയോഗിക്കാവുന്ന ഉപകരണം. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (നിർമ്മിത ബുദ്ധി) ഉപയോഗിച്ച് സൈബർ ഇടങ്ങളിലെ ബുള്ളിയിങ് കണ്ടെത്താനുള്ള ആപ്പും , ഗൂഗിൾ ക്രോം extensionനും, Opium എന്ന ലഹരിവസ്തുവിൻ്റെ addiction കണ്ടെത്താനുള്ള ഉപകരണം തുടങ്ങിയ പലതും ഈ scientist and inventor ഈ പ്രായത്തിനുള്ളിൽ സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. ഇതെങ്ങനെ സാധിക്കുന്നു എന്ന് അവളുമായുളള അഭിമുഖത്തിൽ Angelina Jolie ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി Observe, brainstorm, research, build and communicate എന്നതാണ്. ഒപ്പം മറ്റൊരു കാര്യവും ഈ മിടുക്കി പറഞ്ഞു ‘don’t try to fix every problem, just focus on one that excites you.’

TIME's 2020 Kid of the Year: Meet Gitanjali Rao | Timeഈ അഭിമുഖത്തിന്റെ പൂർണ്ണമായ മലയാളം പരിഭാഷയും, ഇംഗ്ലീഷ് വേർഷനും എത്രയും പെട്ടെന്ന് നമ്മുടെ കുട്ടികളിൽ എത്തും എന്ന് കരുതുന്നു. അത് ചിലരെയെങ്കിലും സ്വപ്നങ്ങൾ കാണാനും അതിനു വേണ്ടി കൂടുതൽ ശ്രമിക്കാനും പ്രേരിപ്പിക്കും എന്നും.
ഈ മിടുക്കിയെപ്പോലെയുള്ള പലരെക്കുറിച്ചും ഇപ്രാവശ്യത്തെ ടൈം കിഡ്സിൽ ഉണ്ട്. വിറ്റാമിൻ ഡി യുടെ കുറവുകൊണ്ട് കാലിലേയും, ഇടുപ്പിന്റെയും എല്ലുകൾ തകർന്ന സംസാരിക്കാനും, കേൾക്കാനും ബുദ്ധിമുട്ടുള്ള painter ആയ Tyler Gordon, തൻ്റെ കയ്യിന്റെ വളർച്ചയെ മറികടന്നു 3-D-printable prosthesis പോലുള്ള പലതും നിർമിക്കാൻ സ്വപ്നം കാണുന്ന designer and activist ആയ Jordan Reeves, നമ്മുടെ തൊലിയുടെ നിറമുള്ള ക്രയോണുകൾ ഉണ്ടാക്കി mission for inclusion എന്ന ആശയത്തിന് വേണ്ടി പോരാടുന്ന 10 വയസ്സുകാരി Bellen Woodard, ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണം എന്ന ലക്ഷ്യത്തിനു വേണ്ടി അമ്മയുടെ ഒപ്പം ഗാർഡനിൽ കൃഷിക്കിറങ്ങിയ 16 വയസ്സുകാരൻ Ian McKenna അങ്ങനെ പലരും.തന്റെ കുറവുകളെ ചിറകുകൾ ആയി കാണുന്ന ഇന്നത്തെ വലിയ കുഞ്ഞുമനുഷ്യർ…നാളത്തെ പ്രതീക്ഷകൾ.