67 വർഷം മുൻപ് ഇറങ്ങിയ ഒരു സിനിമ റീമേക് ചെയ്താൽ തന്റെ അതെ വേഷത്തിൽ ഇന്നും അഭിനയിക്കാൻ ഒരേയൊരു നടനെ ഇന്ത്യയിൽ തന്നെ ഉണ്ടാകൂ

0
335

67 വർഷം മുൻപ് ഇറങ്ങിയ ഒരു സിനിമ റീമേക് ചെയ്യുന്നു എന്ന് വിചാരിക്കുക. ഒറിജിനൽ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടൻ തന്നെ റീമേക്കിലും ആ വേഷം ചെയ്യണം എന്ന് പറഞ്ഞാൽ ഒരിക്കലും നടക്കാത്ത കാര്യമെന്ന് നമുക്ക് തോന്നും.. പക്ഷെ അതിനു കഴിയുന്ന ഒരു നടൻ മലയാളത്തിലുണ്ട്. ഒരു പക്ഷെ മലയാളത്തിൽ മാത്രമേ കാണൂ – ശ്രീ ജി കെ പിള്ള

May be an image of 1 personരണ്ടാം ലോകമഹായുദ്ധത്തിൽ ഉൾപ്പെടെ പങ്കുകൊണ്ട പട്ടാളക്കാരനായിരുന്ന പിള്ളയുടെ അരങ്ങേറ്റം. 1954ൽ റിലീസായ ‘സ്നേഹസീമ’യിലൂടെയായിരുന്നു . എഴുപതുകാരനായ തോമസ് എന്ന കഥാപാത്രമായിരുന്നു അദേഹത്തിന് കിട്ടിയത്. കുറിപ്പിൽ ആദ്യം സൂചിപ്പിച്ച ആ അവിശ്വസനീയത അവിടെയാണ്. സ്നേഹസീമ ഇന്ന് റീമേക്ക് ചെയ്താലും അതേ വേഷം ചെയ്യാനുള്ള ആരോഗ്യത്തോടെ ജികെ പിള്ള നമുക്കൊപ്പമുണ്ട്.

ഘനഗംഭീരമായ ശബ്ദമായിരുന്നു ജികെ പിള്ളയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
മലയാളസിനിമയിൽ ‘സ്ഥിരംവില്ലൻപദവി’ നേടിയ ആദ്യനടൻ അദ്ദേഹമാണ് . കെപി ഉമ്മറും ജോസ്പ്രകാശും ഗോവിന്ദൻകുട്ടിയുമൊക്കെ ആ സ്ഥാനത്തെത്തുന്നത് കാലങ്ങളേറെ കഴിഞ്ഞാണ്.

May be a black-and-white image of 2 people, people standing and indoor1958ലെ ‘നായരുപിടിച്ചപുലിവാലി’ലൂടെ വില്ലത്തരത്തിന്റെ പര്യായമായി അദ്ദേഹം മാറി. പിന്നീട് ഏതാണ്ട് കാൽനൂറ്റാണ്ട് തിരിഞ്ഞുനോക്കാത്ത യാത്ര. 80കളോടെ ബ്ലാക്ക് &വൈറ്റ് കാലത്തെ നടന്മാരിൽ മിക്കവർക്കും അവസരം കുറഞ്ഞു. പിള്ള രാഷ്ട്രീയ, സമുദായ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. തുടർന്ന് 2000 കാലഘട്ടത്തിലെ സീരിയൽ തരംഗത്തിൽ മിനിസ്‌ക്രീനിലൂടെ വലിയ തിരിച്ചുവരവ് നടത്തിയ അദ്ദേഹം കാര്യസ്ഥൻ പോലെ കുറെയേറെ ചിത്രങ്ങളുമായി സിനിമയിലും തിളങ്ങി.