അറിവ് തേടുന്ന പാവം പ്രവാസി

നമ്മൾ ആഹാരം കഴിക്കുമ്പോഴോ , കോട്ടുവായ ഇടുമ്പോഴോ , ചിരിയ്ക്കുമ്പൊഴോ ഒക്കെ അറിയാതെ കുറച്ച് ഉമിനീർ പുറത്തേക്ക് പോകാറുണ്ട് . ഇതിനെ പറയുന്നതാണ് ഗ്ളീക്കിങ് (Gleeking ). പ്രധാനമായും വായിൽ മൂന്ന് തരം ഉമിനീർ ഗ്രന്ഥികളാണ് ഉള്ളത്

⚡പരോറ്റിഡ് ഗ്രന്ഥി – ചെവിയുടെ മുൻഭാഗത്തായി താഴെ അറ്റത്തു കാണപ്പെടുന്നു
⚡സബ് ലിൻഗ്വൽ ഗ്രന്ഥി – നാവിന് തൊട്ടു താഴെയാണ് സ്ഥാനം.
⚡സബ് – മാന്റിബുലാർ ഗ്രന്ഥി – താടിയെല്ലുകൾക്ക് താഴെയായി കാണപ്പെടുന്നു.

ഇവയുടെ കർത്തവ്യം ദഹന പ്രക്രിയയിൽ സഹായിക്കാനായി ഉമിനീർ ഉൽപാദിപ്പിക്കു കയും അതുവഴി അന്നനാളത്തിലൂടെ ആമാശയത്തിലേക്കുള്ള ഭക്ഷണത്തിന്റെ യാത്ര സുഗമമാക്കുകയും ചെയ്യുക എന്നതാണ് .വായിലെ പേശികൾ ചലിക്കുമ്പോൾ നാവിനടിയിൽ കാണപ്പെടുന്ന സബ് ലിൻഗ്വൽ ഗ്രന്ഥിയിൽ ചിലപ്പോഴെല്ലാം ഒരു അധിക മർദ്ദം ഉണ്ടാകുക സ്വാഭാവികമാണ് .അപ്പോൾ അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഉമിനീർ മുന്നിൽ നിന്നും വെളിയിലേയ്ക്ക് ചീറ്റുന്നു. എന്നാൽ, ഇത് കാണുന്നവർക്ക് ഇത് അൽഭുതമായോ ,അരോചകമായോ തോന്നിയേക്കാം .

You May Also Like

“വീടിനു റൂഫിംഗ് ചെയ്തത് അബദ്ധമായെന്ന് തോന്നുന്നു.. ഇപ്പോൾ ഒരു മൊബൈലിനും വീട്ടിനകത്ത് റേഞ്ച് കിട്ടുന്നില്ല” – ഈ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ?

“വീടിനു റൂഫിംഗ് ചെയ്തത് അബദ്ധമായെന്ന് തോന്നുന്നു.. ഇപ്പോൾ ഒരു മൊബൈലിനും വീട്ടിനകത്ത് റേഞ്ച് കിട്ടുന്നില്ല. നെറ്റ്…

എന്താണ് മേഘ സ്‌ഫോടനം ?

എന്താണ് മേഘ സ്‌ഫോടനം ? സാബുജോസ് (സോഷ്യൽ മീഡിയയിൽ എഴുതിയത് ) വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍…

ടോണ്‍സില്‍സ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു …

അമേരിക്കന്‍ ഡോക്ടറായ ബ്രയാന്‍ റിച്ചാര്‍ഡ്‌സ് ഒരു രോഗിയുടെ ടോണ്‍സില്‍സ് ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

സൂപ്പർ ഫുഡാണ് ഓറഞ്ച്, ഈ അത്ഭുതകരമായ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും

ഓറഞ്ച് കഴിക്കുന്നത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്. അപ്പോൾ വർഷം മുഴുവനും ചിലർ…