ഇന്നും അപരിതമായ റെക്കോർഡ് ആണ് ഗോഡ്ഫാദർ സൂക്ഷിക്കുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
216 VIEWS

410 ദിവസത്തിലധികം പ്രദർശിപ്പിച്ച ഗോഡ്‌ഫാദർ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു, ഇതുവരെ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച മലയാള സിനിമയാണിത്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഗോഡ്ഫാദറിന് ലഭിച്ചു.ഈ ചിത്രം വൻ വാണിജ്യ വിജയമായിരുന്നു, മലയാള ചലച്ചിത്ര വ്യവസായത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി. തിരുവനന്തപുരത്തെ ശ്രീകുമാർ തിയറ്ററിൽ മാത്രം 405 ദിവസം ഓടി, അത് ഇന്നും മലയാള ചലച്ചിത്ര ചരിത്രത്തിലെ അപരാജിത റെക്കോർഡായി അവശേഷിക്കുന്നു. ഈ ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻറ്റെ പേര് ടെലിഫോൺ ഡയറക്ടറിയിൽ നിന്നാണ് സംവിധായകർ കണ്ടെത്തിയത്.

രണ്ട് ശത്രു കുടുംബങ്ങളുടെ കഥയാണ് ഗോഡ് ഫാദർ പറയുന്നത്. അഞ്ഞൂറാൻ (എൻ എൻ പിള്ള), അച്ചാമ (ഫിലോമിന) എന്നീ രണ്ട് വ്യക്ത്തികൾ വളരെ നാളുകളായി വൈരാഗ്യത്തിലാണ്. പെണ്ണുങ്ങളാണ് എല്ലാ നാഷത്തിന്റെയും വേര് എന്ന് മനസ്സിലാക്കിയ അഞ്ഞൂറാൻ തന്റെ മക്കളെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഇതേ സമയം അഞ്ഞൂറാന്റെ ഇളയ മകൻ രാമഭദ്രൻ (മുകേഷ്) അച്ചാമയുടെ കുടുംബത്തിലെ തന്നെ മാലു എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. പിന്നീട് സ്വാമിനാഥൻ (ഇന്നസെന്റ്) എന്ന തന്റെ മകൻ ദൂരെ ദേശത്ത് പോയി വിവാഹം ചെയ്ത കാര്യം വളരെ നാളുകൾക്ക് ശേഷം അഞ്ഞൂറാൻ മനസ്സിലാക്കുന്നു. തുടർന്ന് നടക്കുന്ന നാടകീയ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം.

ചിത്രം തെലുങ്കിലേക്ക് പെദ്ദാരികം (1992) എന്ന പേരിൽ റീമേക്ക് ചെയ്തു. 1993 ൽ നിർമ്മാതാവ് എൻ. ചന്ദ്രയും സംവിധായകൻ പുർഷോത്തം ബെർഡെയും മറാത്തിയിലേക്ക് ഘയാൽ എന്ന പേരിൽ റീമേക്ക് ചെയ്തു. 2004ൽ പ്രിയദർശൻ ഈ ചിത്രം ഹിന്ദിയിലേക്ക് ഹൽചുൽ എന്ന പേരിൽ റീമേക്ക് ചെയ്തു. കന്നഡയിൽ പാണ്ഡവരു (2006) എന്ന പേരിലും ഒഡിയയിൽ ലവ് ഡോട്ട് കോം എന്ന പേരിലും ഇത് റീമേക്ക് ചെയ്യപ്പെട്ടു.

 

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ