മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങൾ ഇന്നും സിനിമാസ്വാദകർക്കു ഒരു ഹരമാണ്. എന്നാൽ തരാം തന്റെ രാഷ്ട്രീയം വെളിപ്പെടുത്തുകയും സജീവമായി പ്രവർത്തനം തുടങ്ങുകയും ചെയ്തതിനു ശേഷം അദ്ദേഹത്തോട് ഇഷ്ടമില്ലാത്തവരും ഉണ്ടായി എന്നതാണ് സത്യം. അതിന്റെ പേരിൽ താരം അനവധി സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും വിധേയനായിട്ടുണ്ട്.
ഇപ്പോൾ താരം നരച്ച താടിവച്ചുകൊണ്ടാണ് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത്. ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയിലും താരം അങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാലിപ്പോൾ സുരേഷ് ഗോപിയുടെ ആ ലുക്കിനെ പരിഹസിച്ചു പോസ്റ്റിട്ട ഒരാൾക്ക് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടിയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
സുരേഷ് ഗോപിയുടെ ഫോട്ടോയും സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ഈ രണ്ടു ചിത്രങ്ങൾക്കും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാമോ എന്ന ക്യാപ്‌ഷനും നൽകിയായിരുന്നു ഒരാളുടെ പോസ്റ്റ്. ഉടൻ തന്നെ ഗോകുൽ സുരേഷ് അച്ഛന്റെ തീപ്പൊരി സ്റ്റൈലിൽ മറുപടിയുമായി രംഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,” ഇതായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി.