മനുഷ്യന് കാണാനും കേൾക്കാനും കഴിയുന്ന കണ്ണും ചെവിയുമില്ലാത്ത ജീവജാലങ്ങൾ ഉണ്ടോ ?
അറിവ് തേടുന്ന പാവം പ്രവാസി
👉പ്രകൃതിയുടെ ഒരു അപൂര്‍വ്വ സൃഷ്ടിയാണ് വാന്‍ സൈല്‍ ഗോള്‍ഡന്‍ മോള്‍. ദക്ഷിണാഫ്രിക്കയിലാണ് ഇവയെ കൂടുതലും കാണപ്പെടുന്നത്. അപൂര്‍വ്വ സൃഷ്ടികളാണെങ്കിലും മനുഷ്യന്റെ കൈകടത്തല്‍ ഇവയുടെ വംശനാശത്തിന് കാരണമാകുന്നുവെന്നാണ് യുനസ്‌കോ വ്യക്തമാക്കുന്നത്.വംശനാശ ഭീഷണി നേരിടുന്ന ഗോള്‍ഡന്‍ മോളുകള്‍ നിലവില്‍ രണ്ടിടങ്ങളിലാണ് കാണപ്പെടുന്നത്. നമീബ- ദക്ഷിണാഫ്രിക്കയ്ക്കും ഇടയിലെ സാക്കുലന്റ് കാരൂ മരുഭൂമിയിലാണ് പ്രധാനമായും ഇവയെ കാണപ്പെടുന്നത്.
മോളുകള്‍ കൂടുതലും രാത്രി കാലങ്ങളിലാണ് മണ്ണിനടയില്‍ നിന്ന് പുറത്തിറങ്ങുന്നത്. വരണ്ട മണലാണ് ഇവയ്ക്ക് ഇഷ്ടം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും അമ്പത് സെന്റി മീറ്റര്‍ താഴെയാണ് ഇവയുടെ താവളം. കനത്ത മഴ ചെയ്താല്‍ ഉടന്‍ തന്നെ ഇവ മണ്ണിനടിയില്‍ നിന്നും പുറത്തിറങ്ങുന്നു.
പ്രധാനമായും പ്രാണികളും, പല്ലികളുമാണ് മോളിന്റെ പ്രധാന ഭക്ഷണം. മഞ്ഞ, ചാര, തവിട്ട്, വയലറ്റ് പച്ച, വെങ്കലം തുടങ്ങി നിരവധി നിറങ്ങളിലുള്ള മോളുകളെ സാക്കുലന്റില്‍ കാണപ്പെടുന്നു. സാക്കുലന്റ് കാരോയില്‍ മോളുകളെ കൂടാതെ 6,300-ഓളം ചെടികള്‍, ആയിരക്കണക്കിന് കാട്ടു പൂക്കള്‍,70-ഓളം തേളുകള്‍ എന്നിവയും കാണപ്പെടുന്നു.എന്നാല്‍ മനുഷ്യരുടെ കൈകടത്തല്‍ സാക്കുലന്റ് കാരോയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തിയെന്നാണ് യുനസ്‌കോ വ്യക്തമാക്കുന്നത്.
അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒട്ടേറെ കാട്ടു പുഷ്പ്പങ്ങളും സാക്കുലന്റില്‍ നിന്നും അപ്രത്യക്ഷമായി. യുറേനിയം, വജ്രം, മണല്‍ എന്നിവയ്ക്കായി മനുഷ്യര്‍ നടത്തുന്ന ഖനന പ്രവര്‍ത്തനത്തില്‍ ഒട്ടേറെ ജീവികളും, അപൂര്‍വ്വയിനം ചെടികളും എന്നന്നേക്കുമായി നശിച്ചു പോയതായും യുനസ്‌കോ സൂചിപ്പിക്കുന്നു.
**