കാണാതെ പോകുന്ന ബോൾ എടുത്തു കൊടുക്കുന്ന ജോലിക്ക് പറയുന്ന പേരേന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

കണ്ണെത്താത്ത ദൂരത്തോളം പന്തടിച്ചകറ്റുന്ന ഗോൾഫ് കാണുന്നവർ നമ്മുടെ നാട്ടിൽ കുറവായിരിക്കും. എന്നാൽ, ഗോൾഫിലേക്കു കണ്ണുനട്ടിരുന്നു പണമുണ്ടാക്കുന്നൊരു വിഭാഗത്തിന്റെ പേരാണ് ‘ഗോൾഫ് ബോൾ ഡൈവർ’. പേരു സൂചിപ്പിക്കുംപോലെ കുളങ്ങളിൽനിന്നും മറ്റും ഗോൾഫ് പന്തുകൾ മുങ്ങിത്തപ്പി എടുക്കുകയാണ് ഇവരുടെ ജോലി. യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇതു വലിയ ബിസിനസാണ്.70 മുതൽ 150 ഏക്കർ വരെയാണ് ഗോൾഫ് കോഴ്സിന്റെ വിസ്തൃതി.

ഇതിൽ പച്ചപ്പു നിറഞ്ഞ സ്ഥലങ്ങൾ, മണൽത്തിട്ടകൾ, കുളങ്ങൾ തുടങ്ങിയവ നിർബന്ധ മാണ്. ദൂരേക്ക് അടിച്ചകറ്റുന്ന പന്തുകൾ കുളങ്ങളിൽ വീഴുക പതിവാണ്. പന്തിനു നല്ല ഭാരമുള്ളതിനാൽ കുളങ്ങളുടെ അടിത്തട്ടി ലേക്കു പോവുകയും ചെയ്യും. സാമാന്യം നല്ല നിലവാരമുള്ള ഗോൾഫ് പന്തുകൾക്കു 3,000 രൂപയ്ക്കു മുകളിലാണു വില. അതുകൊണ്ടു തന്നെ പന്തുകൾ നഷ്ടപ്പെടുന്നത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഓരോ വർഷവും ലോകത്തു നിർമിക്കുന്നതിൽ 10% ബോളുകൾ ഇത്തരത്തിൽ നഷ്ടപ്പെടുന്നതാ യാണു കണക്ക്. ഈ സാധ്യതയാണു ഗോൾഫ് ബോൾ ഡൈവർമാർ മുതലെടുക്കുന്നത്.

ഒറ്റയ്ക്കും, സംഘമായും പ്രവർത്തിക്കുന്ന ബോൾ ഡ‍ൈവർമാരുണ്ട്. ഗോൾഫ് കോഴ് സിലെ കുളങ്ങളിൽനിന്നു ബോളുകളെടു ക്കുന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. കെട്ടിക്കിടക്കുന്ന ജലത്തിലെ വിഷാംശം, പതിയിരിക്കുന്ന പാമ്പുകൾ തുടങ്ങിയവയെ അതിജീവിക്കേണ്ടതുണ്ട്. അമേരിക്കയിലെ ഗോൾഫ് കോഴ്സുകളിലെ കുളങ്ങളിൽ മുതലകൾ വരെയുണ്ടെന്നു പറയപ്പെടുന്നു. മുങ്ങിയെടുക്കുന്ന പന്തുകളുടെ എണ്ണമനുസരി ച്ചാണു പ്രതിഫലം. വർഷം 50,000 മുതൽ ഒരു ലക്ഷം വരെ ഡോളർ (35 മുതൽ 70 വരെ ലക്ഷം) ഡൈവർമാർ ശരാശരി സമ്പാദിക്കാ റുണ്ട്. നമ്മുടെ നാട്ടിലും ഗോൾഫ് കോഴ്സുക ൾക്കു കുറവൊന്നുമില്ല.

You May Also Like

എന്താണ് സ്ലീപ് പരാലിസിസ് ? ഇത് മൂലം ഉണ്ടാവുന്ന അവസ്ഥ പലര്‍ക്കും പരിചയമുള്ളതായിരിക്കും

എന്താണ് സ്ലീപ് പരാലിസിസ്? അറിവ് തേടുന്ന പാവം പ്രവാസി സ്ലീപ് പാരാലിസിസ് എന്നത് പലര്‍ക്കും അല്‍പം…

കവിളിലൊരോമന മറുക് വീണത് പോലെ ദാ.. നമ്മുടെ സുന്ദര ഭൂമി, എന്താണാ മറുക് ?

ഈ നിഴൽ മണിക്കൂറിൽ ഏകദേശം 2000 കിലോമീറ്റർ വേഗതയിലാണ് ഭൂമിയിലൂടെ നീങ്ങിയത്. ഇരുണ്ട വൃത്തത്തിൻ്റെ മധ്യത്തിനടുത്തുള്ള നിരീക്ഷകർക്ക് മാത്രമേ പൂർണ്ണ സൂര്യഗ്രഹണം കാണാനാകൂ

കൂര്‍ക്കംവലി എന്തുകൊണ്ട് സംഭവിക്കുന്നു ?

കൂര്‍ക്കംവലി എന്തുകൊണ്ട് സംഭവിക്കുന്നു ? അറിവ് തേടുന്ന പാവം പ്രവാസി നമ്മുടെ ശ്വസനാവയവം മൂക്കാണ്. എന്നാല്‍…

ചൈനയിലെ ഹിമാലയൻ ഗോപുരങ്ങൾ

ചൈനയിലെ ഹിമാലയൻ ഗോപുരങ്ങൾ Sreekala Prasad പശ്ചിമ സിചുവാൻ പ്രവിശ്യയിൽ, മധ്യ ചൈനയ്ക്കും ടിബറ്റൻ സ്വയംഭരണ…