ഗൂഗിളിന്റെ വെർച്വൽ അസിസ്റ്റന്റിനോട് ഉപയോക്താക്കൾ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യം ഏത് ?
അറിവ് തേടുന്ന പാവം പ്രവാസി
👉കേവലം സ്ത്രീശബ്ദം മാത്രമുള്ള ഗൂഗിളിന്റെ വെർച്വൽ അസിസ്റ്റന്റിനോട് ഉപയോക്താക്കൾ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യം “എന്നെ കല്യാണം കഴിക്കുമോ (Will you marry me ?) “എന്നാണ്. എന്തുകൊണ്ടാണ് എല്ലാവരും ഗൂഗിൾ അസിസ്റ്റന്റിനോട് ഈ ചോദ്യം ചോദിക്കുന്നത് എന്ന് ഗൂഗിൾ ഇന്ത്യക്കാരോട് പല തവണ ട്വിറ്ററിൽ ചോദിക്കുന്നുണ്ട് .ഗൂഗിളിന്റെ ചോദ്യത്തിനുള്ള മറുപടികളുമായി ചെറുപ്പക്കാരും രംഗത്തെത്തിയിട്ടുണ്ട്.
ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റായ സിരിയെയും, മൈക്രോസോഫ്റ്റ് അസിസ്റ്റന്റായ കോർടനയെയും കല്യാണത്തിനു വിളിക്കണം എന്നാണ് ഒരു അഭിപ്രായം.എന്തുകൊണ്ടാണ് ഗൂഗിൾ എപ്പോഴും ഉപയോക്താക്കളോട് ലൊക്കേഷൻ ഡേറ്റ ചോദിക്കുന്നത് എന്ന മറുചോദ്യമാണ് ഏറെപ്പേരും ഉന്നയിച്ചിരിക്കുന്നത്. സിരിയോട് വിവാഹാഭ്യർഥന നടത്തിയതായി ആപ്പിൾ പരാതിപ്പെട്ടിട്ടില്ലല്ലോ പിന്നെ ഗൂഗിളിനെന്താ എന്നും ചിലർ ചോദിക്കുന്നുണ്ട്.
ഗൂഗിൾ അസിസ്റ്റന്റിന് ഇന്ത്യയിൽ നിന്നു മാത്രം നാലര ലക്ഷം വിവാഹാഭ്യർഥനകൾ ലഭിച്ചതായി കഴിഞ്ഞ ഏപ്രിലിൽ ഗൂഗിൾ വെളിപ്പെടുത്തിയിരുന്നു. അലക്സ വോയ്സ് അസിസ്റ്റന്റിന് 25 ലക്ഷം വിവാഹാഭ്യർഥനകൾ ലഭിച്ചതായി 2016ൽ ആമസോണും വെളിപ്പെടുത്തിയിട്ടുണ്ട്.